ന്യൂദല്‍ഹി: സ്ത്രീകള്‍ക്കുള്ള പ്രസവാവധി എട്ടു മാസമായി ഉയര്‍ത്തണമെന്ന് കേന്ദ്ര വനിതശിശു വികസന മന്ത്രാലയം.
സ്ത്രീകളുടെ നിലവിലെ പ്രസവാവധി എട്ടു മാസമായി ഉയര്‍ത്തണമെന്ന ശിപാര്‍ശ സെക്രട്ടറിമാരുടെ സമിതി ചര്‍ച്ച ചെയ്യുന്നതിനായി കാബിനറ്റ് സെക്രട്ടേറിയറ്റിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് മന്ത്രാലയം സെക്രട്ടറി നൂതന്‍ ഗുഹ ബിശ്വാസ് പറഞ്ഞു.
പ്രസവാവധി രണ്ടു ഭാഗമായി എട്ടു മാസമാക്കണമെന്നാണു നിര്‍ദ്ദേശം. പ്രസവത്തിനു മുന്‍പ് ഒരു മാസവും അതിനുശേഷം ഏഴു മാസവുമായി ആവധി കൊണ്ടു വരണമെന്നാണ് നിര്‍ദ്ദേശം.
സര്‍ക്കാരില്‍ മാത്രമല്ല, മറ്റു സ്ഥാപനങ്ങളിലും തൊഴില്‍ശാലകളിലും ഇതു നടപ്പാക്കണമെന്നാണു മേനക ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ പ്രസവാവധി 180 ദിവസമാണ്.
















