Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇന്നത്തെ സമരം കണ്ണടച്ച് ഇരുട്ടാക്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2015, 02:47 pm IST
in Vicharam

ഒരു വിഭാഗം തൊഴിലാളി സംഘടനകള്‍ ഇന്ന് പണിമുടക്കിലാണ്. 24 മണിക്കൂര്‍ നീളുമെന്നു പ്രഖ്യാപിച്ച പണിമുടക്കിന് ദേശീയതലത്തില്‍ വലിയ പ്രതികരണമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ഭാരതീയ മസ്ദൂര്‍സംഘം പണി മുടക്കിനില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ട്രേഡ് യൂണിയന്‍ കോഡിനേഷന്‍ കമ്മറ്റിക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച അനുഭാവപൂര്‍വമായ നിലപാട് അംഗീകരിച്ചുകാണ്ടാണ് ബിഎംഎസ് പണിമുടക്കില്‍ നിന്നും പിന്‍മാറിയത്. ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് തൊഴിലാളി സംഘടനകളും സംതൃപ്തി പ്രകടിപ്പിച്ചെങ്കിലും അതിനുശേഷമുണ്ടായ വീണ്ടുവിചാരമാണത്രേ പണിമുടക്കുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലെത്തിയത്. അതാകട്ടെ രാഷ്‌ട്രീയപ്രേരിതമായ തീരുമാനമാണെന്ന് പറയാതിരിക്കാനാവില്ല.

പണിമുടക്കിന് മുന്നിട്ടിറങ്ങുന്നവര്‍ ആക്ഷേപിക്കുന്നതുപോലുള്ള ഒരു തൊഴിലാളിവിരുദ്ധ സമീപനവും ഇന്നത്തെ കേന്ദ്രസര്‍ക്കാരില്‍നിന്നുണ്ടായിട്ടില്ല. അതേസമയം വിവിധ മേഖലയിലെ തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമായ തീരുമാനങ്ങളെടുക്കുകയും ചെയ്ത സര്‍ക്കാരാണ് ഇപ്പോഴുള്ളത്. ഓട്ടോറിക്ഷാ തൊഴിലാളികളെ ഉള്‍പ്പെടെ ഇഎസ്‌ഐ പരിധിയിലാക്കാന്‍ നിശ്ചയിച്ച വിപ്ലവകരമായ നടപടിയെ വിസ്മരിച്ച് കണ്ണടച്ച് ഇരുട്ടാക്കാനാണ് ഇന്ന് നടക്കുന്ന പണിമുടക്കും അതിനുമുന്നോടിയായി നടത്തിയ പ്രചാരണങ്ങളുമെന്ന് പറയാതിരിക്കാനാവില്ല. ഒരുവര്‍ഷത്തെ ഭരണംകൊണ്ട് തൊഴില്‍മേഖല വളരെ മെച്ചപ്പെട്ടിട്ടുണ്ട്. പുതുതായി ഒരു മേഖലയിലും സമരം ആരംഭിക്കേണ്ടിവന്നിട്ടില്ല. ആക്ഷേപിക്കുന്നതുപോലെ കോര്‍പറേറ്റുകള്‍ക്ക് പച്ചപ്പരവതാനി വിരിച്ച സംഭവവും ചൂണ്ടിക്കാട്ടാനില്ല.

ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ഓര്‍ഡിനന്‍സ് കോര്‍പറേറ്റുകളുടെ കടന്നുകയറ്റം പ്രോത്സാഹിപ്പിക്കാനാണെന്നാണല്ലോ ആക്ഷേപം. ആ ഓഡിനന്‍സ് തന്നെ വേണ്ടെന്ന് വച്ചിരിക്കുന്നു. 35 രാജ്യങ്ങളില്‍ കൂലിവര്‍ധന സമരം കൊടുമ്പിരികൊള്ളുന്നു. ഒമ്പതു രാജ്യങ്ങളില്‍ പ്രക്ഷോഭം മൂര്‍ധന്യദശയിലാണ്. 87 രാജ്യങ്ങളില്‍ പ്രത്യേക മേഖലയില്‍ പണിമുടക്ക് നിരോധിച്ചിട്ടുണ്ട്. മൊത്തം 131 രാജ്യങ്ങളില്‍വച്ച് കോര്‍പറേറ്റുവല്‍ക്കരണത്തിന്റെ പറുദീസയായി കുത്തകകള്‍ മാര്‍ക്ക് ചെയ്തിട്ടുള്ളത് ഭാരതമാണെന്ന ചിലരുടെ വിലയിരുത്തല്‍ ശുദ്ധഭോഷ്‌കാണെന്ന് പറയാതിരിക്കാനാവില്ല. ഏത് സ്ഥാപനത്തിലും ഉടമകള്‍ക്ക് ഇഷ്ടംപോലെ ആളെ എടുക്കാനും പിരിച്ചുവിടാനുമുള്ള ഹയര്‍ ആന്‍ഡ് ഫയറിന് പച്ചക്കൊടി വീശിക്കഴിഞ്ഞുവത്രെ. കേന്ദ്ര തൊഴില്‍ മന്ത്രാലയം പ്രത്യേക പരിഷ്‌കാര സെല്ലിന് രൂപംനല്‍കി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുവെന്നുമാണ് ആക്ഷേപം. നമ്മുടെ അഭിമാനമായ ട്രേഡ് യൂണിയന്‍ ആക്ടും സ്റ്റാന്‍ഡിങ് ഓഡേഴ്‌സ് ആക്ടും വ്യവസായബന്ധ നിയമവും പൊളിച്ചെഴുതി വ്യവസായബന്ധ തൊഴില്‍ചട്ട ബില്‍ നടപ്പാക്കുന്നത് തൊഴിലാളികള്‍ക്കുവേണ്ടിയാണ്. പുതിയ തൊഴില്‍ സംരംഭങ്ങള്‍ ഉദയംചെയ്യുമ്പോള്‍ അതിന്റെ സ്വഭാവത്തിനനുസരിച്ച നിയമവും വേണ്ടിവരും. 44 തൊഴില്‍നിയമങ്ങളെ വേതനം, വ്യവസായബന്ധം, സാമൂഹിക സുരക്ഷ, ആരോഗ്യ സുരക്ഷ, തൊഴില്‍ സാഹചര്യങ്ങള്‍ എന്നീ അഞ്ച് ചട്ടങ്ങളുമായി യോജിപ്പിക്കുന്നത് എങ്ങനെ തൊഴില്‍വിരുദ്ധമാകുമെന്നറിയില്ല. സങ്കല്‍പ ലോകത്തുനിന്നുകൊണ്ടാണ് പണിമുടക്കിനിറങ്ങരുത്. ശമ്പളം വാങ്ങുന്നവര്‍ക്ക് വേതന ബില്‍ ലേബര്‍ കോഡ്, വ്യവസായബന്ധ ലേബര്‍ കോഡ് എന്നീ രണ്ട് സമ്പ്രദായങ്ങള്‍ നടപ്പാക്കാന്‍ പോകുന്നു. നൂറും നൂറ്റമ്പതും വര്‍ഷം പഴക്കമുള്ള തൊഴില്‍ നിയമങ്ങള്‍ അതേപടി തുടരാനാവില്ല. തൊഴില്‍ മേഖലയില്‍ നന്മയും മേന്മയും ഉണ്ടാക്കുവാനുള്ള ശ്രമത്തെ തുരങ്കം വയ്‌ക്കാനാണ് ഈ പണിമുടക്ക്.

ലക്ഷക്കണക്കിനുപേര്‍ക്ക് തൊഴില്‍ നല്‍കുന്ന റെയില്‍വേ, പ്രതിരോധം, സാമ്പത്തികമേഖല എന്നിവയില്‍ പൂര്‍ണ വിദേശ നിക്ഷേപത്തിനു തീരുമാനം എടുത്തിട്ടില്ല. കല്‍ക്കരി സ്വകാര്യ മേഖലയ്‌ക്ക് തീറെഴുതിയെന്ന വിമര്‍ശനവും സാങ്കല്‍പികം മാത്രമാണ്. മത്സ്യത്തൊഴിലാളികളെ ഉന്മൂലനം ചെയ്യുന്ന മീനാകുമാരി കമീഷന്‍ റിപ്പോര്‍ട്ടും സെയ്ദാറാവു റിപ്പോര്‍ട്ടും നടപ്പാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ നട്ടാല്‍ മുളക്കാത്ത നുണകളും പണിമുടക്കിന് വീര്യം ചാര്‍ത്താന്‍ പ്രചരിപ്പിക്കുകയാണ്. തൊഴിലാളി യൂണിയനുകളുടെ ആവശ്യങ്ങളില്‍ പകുതിയിലധികവും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. മറ്റ് പന്ത്രണ്ട് ആവശ്യങ്ങളാണ് പണിമുടക്കിനായി ഉന്നയിച്ചിട്ടുള്ളത്. ആവശ്യങ്ങളെല്ലാം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്രധനമന്ത്രി ഉറപ്പു നല്‍കിയാല്‍ അത് വിശ്വാസത്തിലെടുക്കാന്‍ കൂട്ടാക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധിയൊന്നും വേണ്ട. ഉന്നയിച്ച 12 ആവശ്യങ്ങള്‍ അംഗീകരിച്ച് കരാറുണ്ടാക്കിയാലും പണിമുടക്ക് പ്രഖ്യാപിച്ചവര്‍ പുറകോട്ടുപോകില്ല. അപ്പോഴവര്‍ മറ്റെന്തെങ്കിലും ആവശ്യത്തില്‍ കയറിപ്പിടിക്കും. നരേന്ദ്രമോദി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നതാണവരുടെ പ്രശ്‌നം. മോദി സര്‍ക്കാരിനെ താറടിച്ചുകാണിക്കാന്‍ തറ്റുടുത്തു നില്‍ക്കുന്ന കോണ്‍ഗ്രസുകാരുടെയും കമ്മ്യൂണിസ്റ്റുകാരുടെയും ആജ്ഞാനുവര്‍ത്തികളായ യൂണിയനുകള്‍ തെരുവിലിറങ്ങുന്നത് തൊഴിലാളികള്‍ക്കു വേണ്ടിയല്ല. ഭരണത്തിലിരുന്നപ്പോള്‍ സ്വന്തം പോക്കറ്റ് വീര്‍പ്പിച്ചവര്‍ ഇപ്പോള്‍ മൂക്ക് ചീറ്റുന്ന തട്ടിപ്പ് ജനങ്ങള്‍ മനസ്സിലാക്കും.തൊഴിലാളികള്‍ക്കും പട്ടിണിപാവങ്ങള്‍ക്കുംവേണ്ടി നിലകൊള്ളുന്ന സര്‍ക്കാരിനെതിരെ ഒരുങ്ങി പുറപ്പെട്ടവരെ ജനങ്ങളും തൊഴിലാളികളും ഒറ്റപ്പെടുത്തുകതന്നെ ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

Football

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം
Football

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

പിഎസ്‌സിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍; കൂടുതല്‍ പരീക്ഷകളില്‍ റാങ്ക് ലിസ്റ്റില്‍ തിരിമറി നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.