കൊല്ലം: ചരക്കിറക്കുന്നതില്‍ താമസം നേരിടുന്നതിനാല്‍ പ്രതീക്ഷിക്കുന്നതില്‍ കൂടുതല്‍ ദിവസം കപ്പലിനു കൊല്ലത്തു തങ്ങേണ്ടി വരുമെന്ന് ക്യാപ്ടന്‍ സോമന്‍ മാണി പറഞ്ഞു. ദിവസം 500 ടണ്‍വീതം മൂന്ന് ഷിഫ്റ്റായി 1500ടണ്‍ കശുവണ്ടി ഇറക്കിയാല്‍ മാത്രമേ പ്രതീക്ഷിച്ച സമയത്ത് കപ്പലിന് തുറമുഖം വിടാനാകൂ. ഇപ്പോള്‍ കശുവണ്ടി ഇറക്കുന്നത് 150 ടണ്‍ മാത്രമാണ്. ഇതുമൂലം പ്രതീക്ഷിച്ചതിലും പകുതിയില്‍ കുറവ് ചരക്ക് മാത്രമേ ദിവസം ഇറക്കാന്‍ കഴിയുന്നുള്ളൂ. തൂത്തുക്കുടി പോര്‍ട്ടിലേക്കാണ് കപ്പല്‍ വരാനിരുന്നത്. എന്നാല്‍ ദുബൈയില്‍ നടന്ന ചര്‍ച്ചയുടെ ഭാഗമായാണ് കൊല്ലം തുറമുഖത്തേക്ക് കപ്പല്‍ എത്തിച്ചത്. തൂത്തുക്കുടിയില്‍ ഒരു ദിവസം 2000 ടണ്ണോളം ചരക്ക് ഇറക്കാനുള്ള സൗകര്യമുണ്ടെന്നും ക്യാപ്ടന്‍ പറഞ്ഞു.
















