കുണ്ടറ: കുണ്ടറയിലെ സ്വകാര്യമെഡിക്കല്‍ ലാബുകളില്‍ ആരോഗ്യവകുപ്പ് നടത്തുന്ന പരിശോധന കുറയുന്നു. ഇതുമൂലം മാരകരോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത.
നഗരത്തിലെ പ്രധാന ലാബുകളിലൊന്നും തന്നെ കൃത്യമായി അണു നശീകരണം നടക്കുന്നില്ല. കഴിഞ്ഞ രണ്ട് മാസത്തിനിടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനപോലും ലാബുകളില്‍ നടത്തിയിട്ടില്ല. ഉപോയോഗിക്കുന്ന സിറഞ്ചുകളും സൂചികളും അപ്പോള്‍ തന്നെ നശിപ്പിച്ച് കളയണമെന്നിരിക്കെ പല ലാബുകളിലും ഉപയോഗിച്ച സിറിഞ്ചുകളും സൂചികളും പഞ്ഞിയും ചാക്കുകളിലാക്കി കെട്ടിവെച്ചിരിക്കുകയാണ്. ഇവ ആളോഴിഞ്ഞ പുരയിടങ്ങളില്‍ നിക്ഷേപിക്കുകയാണ് പതിവ്.
ചില ലാബുകളുടെ പിറക് വശത്ത് അലശ്യമായി കൂട്ടിയിട്ടിരിക്കുന്ന കാഴ്ചയും കാണാന്‍ സാധിക്കും. ദിനം പ്രതി നൂറുകണക്കിന് പേരാണ് ഈ ലാബുകളെ ആശ്രയിക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം രോഗികള്‍ എത്തുന്ന ലാബുകളാണ് കുണ്ടറയില്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നത്. വളെര സുരക്ഷിതമായി വേണം ലാബുകളുടെ പ്രവര്‍ത്തനമെന്നിരിക്കെയാണ് സുരക്ഷതയില്ലാതെ ലാബുകളുടെ പ്രവര്‍ത്തനം. പല രോഗങ്ങള്‍ ഉള്ളവരായിരിക്കും ലാബുകളിലെത്തുന്നത്. ഇവരെ മതിയായ രീതിയില്‍ പരിശോധിച്ചില്ലെങ്കില്‍ പിന്നിട് ഉണ്ടാകുന്നത് വന്‍ ഗുരുതര പ്രശനങ്ങളായിരിക്കും.
എന്നാല്‍ ജില്ലയിലെ ചില സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ശക്തമായ പരിശോധന നടത്തുകയും ഇത്തരം ലാബുകള്‍ പൂട്ടിക്കുകയും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
















