മട്ടാഞ്ചേരി: പത്ത് പേരുടെ ജീവന്‍ അപഹരിച്ച ഫോര്‍ട്ട്‌കൊച്ചി ബോട്ടപകടത്തിന്റെ നടുക്കം വിട്ട് മാറും മുമ്പേ അപകട സ്ഥലത്ത് നിന്ന് നൂറ് മീറ്റര്‍ മാത്രം അകലെയുള്ള ബാസ്റ്റ്യന്‍ ബംഗഌവില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പൈതൃക മ്യൂസിയം സെമിനാര്‍ വിവാദമാകുന്നു.
ദുരന്തത്തിന്റ പശ്ചാത്തലത്തില്‍ കൊച്ചിയിലെ ആഘോഷ പരിപാടികളെല്ലാം മാറ്റി വെച്ചിരിക്കെയാണ് സര്‍ക്കാരിന്റെ നടപടി. ഇന്നലെ നടത്താനിരുന്ന ശ്രീനാരായണ ഗുരു ജയന്തി ദിനാഘോഷങ്ങളും മരിച്ചവരോടുള്ള ആദര സൂചകമായി മാറ്റിയിരുന്നു. ഈ വേളയിലാണ് സര്‍ക്കാര്‍ ആഘോഷ പൂര്‍വ്വം സെമിനാര്‍ സംഘടിപ്പിക്കുന്നത്.
കൊച്ചിയെ നടുക്കിയ വന്‍ ദുരന്തം നടന്നിട്ട് അഞ്ച് ദിവസം പിന്നിട്ടിട്ടും സ്ഥലത്തെ പാര്‍ല്‌മെന്റ് അംഗം മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഈ പാര്‍ല്‌മെന്റ് അംഗം സെമിനാറില്‍ പങ്കെടുക്കുന്നത് വിവാദമായിട്ടുണ്ട്. സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിലാണ് ദുരന്തത്തിന്റ കണ്ണീര്‍ വറ്റാത്ത മേഖലയില്‍ ജില്ലാ പൈതൃക മ്യൂസിയം സജ്ജീകരണ ശില്‍പ്പശാല ഒരുക്കിയിരിക്കുന്നത്. മന്ത്രി കെ.സി. ജോസഫാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
















