ബ്രസല്‍സ്: ഫോര്‍മുല വണ്‍ ബെല്‍ജിയം ഗ്രാന്‍ഡ് പ്രീയില്‍ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണ്‍ ജേതാവ്. സഹതാരം നിക്കോ റോസ്‌ബെര്‍ഗിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി ഈ സീസണിലും ഡ്രൈവര്‍മാരുടെ ചാമ്പ്യന്‍ഷിപ്പ് ബ്രിട്ടീഷ് ഡ്രൈവര്‍ കൈപ്പിടിയിലൊതുക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ലോട്ടസിന്റെ റൊമെയ്ന്‍ ഗ്രോസ്ജീന്‍ മൂന്നാം സ്ഥാനത്ത്.
ഒരു മണിക്കൂര്‍ 23 മിനിറ്റ് 40.387 സെക്കന്‍ഡുകൊണ്ടാണ് ഹാമില്‍ട്ടണ്‍ ഫിനിഷ് ചെയ്തത്. പിന്നാലെയെത്തിയ റോസ്‌ബെര്‍ഗ് രണ്ട് മിനിറ്റ് കൂടുതല്‍ സമയമെടുത്തു. റോസ്‌ബെര്‍ഗിനേക്കാള്‍ 37 സെക്കന്‍ഡ് കൂടുതല്‍ സമയമെടുത്താണ് ഗ്രോസ്ജീന്‍ ഫിനിഷിങ് ലൈന്‍ തൊട്ടത്.
ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ 12ാമതായാണ്ഫിനിഷ് ചെയ്തത്. നിര്‍മാതാക്കളുടെ വിഭാഗത്തില്‍ മെഴ്‌സിഡസ് എതിരാളികളില്ലാതെ മുന്നേറുന്നു.
















