ന്യൂദല്‍ഹി: അമിതമായി മദ്യപിച്ച് ലക്കുകെട്ട പൊലീസ് ഉദ്യോഗസ്ഥന് മെട്രോയില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ ഫേസ്ബുക്കില്‍ വൈറലാകുന്നു. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.
അമിതമായി മദ്യപിച്ച് മെട്രോയില്‍ കയറിയ പൊലീസുകാരന് പുറത്തേ വാതില്‍ തിരയുകയും ഒടുവില്‍ നിലതെറ്റി താഴെ വീഴുന്നതുമാണ് ദൃശ്യങ്ങള്‍. താഴെ വീഴുന്ന പൊലീസുകാരനെ സഹയാത്രികള്‍ എഴുനേല്‍പ്പിക്കുന്നതും വിഡിയോയില്‍ കാണാം.
നിയമം കര്‍ശനമായി പാലിക്കുന്ന ദല്‍ഹി മെട്രോയില്‍ യാത്രക്കാര്‍ക്ക് ശല്യമാകുമെന്നതിനാല്‍ മദ്യപിച്ച ആളുകളെ കയറ്റാറില്ല. മദ്യവുമായി യാത്ര ചെയ്യാനും അനുവദിക്കില്ല. ഇതിനിടെയാണ് നിയമസംരക്ഷകനായ പൊലീസുകാരന് തന്നെ മദ്യപിച്ച് യാത്ര ചെയ്യുന്ന ദൃശ്യം പുറത്തായിരിക്കുന്നത്.
https://www.youtube.com/watch?v=x23TpCXIAYM
ദല്‍ഹി സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനായ ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ട്രെയിനിലെ യാത്രക്കാരനായ അമിത് താക്കൂര്‍ എന്നയാള്‍ ആഗസ്റ്റ് 21നാണ് രസകരമായ ഈ വീഡിയോ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തത്. ഇതിനോടകം തന്നെ 19,000 ഷെയറുകളും എട്ടു ലക്ഷത്തോളം കാഴ്ചക്കാരു(വ്യൂവേഴ്സ്)?മാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: