Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉധംപൂര്‍ ഭീകരാക്രമണം പാക്കിസ്ഥാനെതിരെ തെളിവുകള്‍, ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2015, 07:10 pm IST
in India

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ ഉധംപൂരിലെ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകളും ഭീകരരുടെ ചിത്രങ്ങളുമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) രംഗത്ത്. ഉധംപൂരില്‍ ആക്രമണം നടത്തിയ പാക്കിസ്ഥാന്‍ ഭീകരന്‍ മുഹമ്മദ് ഉസ്മാന്‍ ഖാന്‍ എന്ന നാവേദ് യാക്കൂബിന്റെ സഹായികളായ രണ്ടു ഭീകരരുടെ യഥാര്‍ഥ ചിത്രങ്ങളും അവരെക്കുറിച്ചുള്ള വിശദാംശങ്ങളുമാണ് എന്‍ഐഎ പുറത്ത് വിട്ടത്.

ഏതാനും ദിവസം മുന്‍പ് രണ്ടു ഭീകരരുടെയും രേഖാചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ യഥാര്‍ത്ഥ ചിത്രങ്ങളും വിശദാംശങ്ങളും ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. അതിര്‍ത്തികടന്ന് ഭാരതത്തിലെത്തിയ ഈ ഭീകരരെ പിടികൂടുവാന്‍ സാധിച്ചിട്ടില്ല. നാവേദിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രേഖാചിത്രം തയ്യാറാക്കിയിരുന്നത്.

അബു ഒകാഷ, അബു ഖാസിം എന്നീ ഭീകരരുടെ ചിത്രങ്ങളും മേല്‍വിലാസവുമാണ് എന്‍ഐഎ പുറത്ത് വിട്ടിരിക്കുന്നത്. ഇവരുടെ ചിത്രങ്ങള്‍ പാക്കിസ്ഥാനെതിരായ ശക്തമായ തെളിവുകളാണ്. വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുമാണ് ഈ ചിത്രങ്ങള്‍ ലഭിച്ചത്. അതുകൊണ്ട് തന്നെ ഇവരെ ഉടനെ പിടികൂടാനാവുമെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അബു ഒകാഷ പാക്കിസ്ഥാനിലെ ഖൈബര്‍ പാക്തുഖാവയില്‍ നിന്നുള്ളയാളാണ്. 17-18 വയസ്സ് പ്രായം തോന്നിക്കുന്ന ഇയാളെ പിടിച്ചുനല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ഭീകരന്‍ സാര്‍ഖമിന്റെ രേഖാചിത്രം നേരത്തെ പുറത്ത് വിട്ടിരുന്നു.

ലഷ്‌കര്‍-ഇ-തോയിബ തെക്കന്‍ കശ്മീര്‍ മേഖലാ കമാന്‍ഡര്‍ അബു ഖാസിമിന്റെ ചിത്രവും വിവരങ്ങളുമാണ് രണ്ടാമത്തെത്. 28 വയസ്സുള്ള ഈ ഭീകരനെ പിടിച്ചുനല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു. അബു ഖാസിമാണ് പാക്കിസ്ഥാനില്‍ നിന്നെത്തിയ നാലുഭീകരന്മാര്‍ക്ക് താമസ സൗകര്യവും ഭക്ഷണവും യാത്രാസൗകര്യം എന്നിവ യെല്ലാം ചെയ്തുകൊടുത്തത്. ബിഎസ്എഫിനെതിരെ ആക്രമണം നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയതും ഇയാ ളായിരുന്നു.

പാക്കിസ്ഥാനില്‍ നിന്ന് കഴിഞ്ഞ മാസം ഭാരതത്തിലേക്ക് താനടക്കം നാലു ഭീകരര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് നവേദ് മൊഴി നല്‍കിയിരിക്കുന്നത്. നവേദിനെ ഉധംപൂരില്‍ ആക്രമണം നടത്തുന്നതിനിടെ നാട്ടുകാര്‍ ജീവനോടെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് നോമന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. രക്ഷപ്പെട്ട മറ്റു രണ്ടു ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം ശക്തമാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.