ശ്രീനഗര്‍: ഭാരത-പാകിസ്ഥാന്‍ സുരക്ഷാ ഉപദേശക തലവന്മാരുടെ ചര്‍ച്ച നടക്കാനിരിക്കെ ഇന്നലെ ശ്രീനഗറില്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെയും ഇസ്ലാമിക രാഷ്‌ട്ര വാദി ഭീകരരായ ഐഎസിന്റെയും കൊടികള്‍ പ്രദര്‍ശിപ്പിച്ചു. നവ്ഹാട്ടായിലെ ജാമിയ മസ്ജിദിനു സമീപം കെട്ടിടത്തിനു മുകളിലായിരുന്നു കൊടി ഉയര്‍ത്തിയത്.
കശ്മീര്‍ നേതാക്കളെ കാണരുതെന്ന് പാക്കിസ്ഥാനോടു പറയാന്‍ ഭാരതത്തിന് അധികാരമില്ലെന്ന് വിഘടനവാദി നേതാവ് ഷബീര്‍ ഷാ വിമര്‍ശിച്ചു.
















