ജയ്‌പൂര്‍: ഫോറം ഫോര്‍ ഇന്ത്യാ-പസഫിക് ഐലന്‍ഡ്‌സ് കോ ഓപ്പറേഷന്‍ (എഫ്‌ഐപിഐസി) ഭാരതത്തിന് ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിനു പിന്തുണ പ്രഖ്യാപിച്ചു. എഫ്‌ഐപിഐസി രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങള്‍ നേരിടാന്‍ എല്ലാവിധ സാങ്കേതിക സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പു നല്‍കി.
രണ്ടാമത് എഫ്‌ഐപിഐസി ഉച്ചകോടിയുടെ മുന്നോടിയായി രാജ്യത്തലവന്മാരുടെയും പ്രതിനിധികളുടെയും, ജയ്‌പൂരിലെ റാംഭാഗ് പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഫിജി റിപ്പബ്ലിക് പ്രധാനമന്ത്രി ജൊസായിയ വി. ബൈനിമാറാമാ, പാപുവ ഗിനിയ പ്രധാനമന്ത്രി പീറ്റര്‍ ഒ’ നീല്‍, റിപ്പബ്ലിക് ഓഫ് വനൗടുവ പ്രധാനമന്ത്രി സാറ്റോ കില്‍മന്‍, റിപ്പബ്ലക് ഓഫ് നൗറു പ്രസിഡന്റ് ബാറോണ്‍ ഡിവാവേസി വാഖാ എന്നിവരും ഉദ്യോഗസ്ഥ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
















