Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാര്‍ക്‌സിസ്റ്റുകള്‍ കാണാത്ത മാപ്പിളലഹള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2015, 09:35 pm IST
in Vicharam

അനേകായിരങ്ങളെ ക്രൂരമായി കൊല്ലുകയും പതിനായിരങ്ങളെ മതംമാറ്റുകയും ക്ഷേത്രങ്ങള്‍ ഇടിച്ചുനിരത്തുകയുമൊക്കെ ചെയ്ത മാപ്പിളലഹളയെ കമ്യൂണിസ്റ്റുകള്‍ ന്യായീകരിച്ചു.  മുസ്ലിം സമൂഹം ആവശ്യപ്പെട്ടിട്ടല്ല.  സത്യസന്ധരും മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ലാത്തതുമായ അനേകം മുസ്ലിങ്ങള്‍ ദുഃഖിക്കുകയും പശ്ചാത്തപിക്കുകയും ചെയ്ത സംഭവമായിരുന്നു മാപ്പിളലഹള.അവരുടെ മുഖത്ത് കാറിത്തുപ്പിക്കൊണ്ടായിരുന്നു കമ്മ്യൂണിസ്റ്റുകാരുടെ ഈ രാഷ്‌ട്രീയ വ്യഭിചാരം.  ഇന്നു മതഭീകരവാദികള്‍ പറഞ്ഞുനടക്കുന്ന, ‘ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്ന കഥ’ ഗുജറാത്തില്‍ നടന്നതല്ല.  മാപ്പിളലഹളയില്‍ നടന്നതാണ്.  അതിന്റെ നേര്‍ക്കാഴ്ച കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്ന സര്‍ സി.ശങ്കരന്‍നായരുടെ പുസ്തകത്തിലുണ്ട്.

”ഞങ്ങളുടെ ഭാഗ്യകെട്ട ജില്ല നിരവധി മാപ്പിള ലഹളകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ഈയിടത്തെ കലാപം വലുപ്പത്തില്‍ കിടയറ്റതും, ക്രൂരതയില്‍ അഭൂതപൂര്‍വ്വവും ആയിരുന്നുവെന്ന് നിസ്സംശയം താങ്കള്‍ക്കറിയാമല്ലോ.  ഈ രാക്ഷസന്മാരായ കലാപകാരികള്‍ ചെയ്ത ഭീകരകൃത്യങ്ങളുടെയും അനാചാരങ്ങളുടെയും പൂര്‍ണ്ണവിവരം താങ്കള്‍ക്ക് ലഭിച്ചിരിക്കാനിടയില്ല.

ഞങ്ങളുടെ പൂര്‍വ്വികമായ മതവിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറാകാത്തവരുടെ വെട്ടിമുറിച്ച ശരീരങ്ങള്‍ (അവയില്‍ പലരും മരിക്കുന്നതിനുമുമ്പുതന്നെ) കൊണ്ടുനിറഞ്ഞ കുളങ്ങളും കിണറുകളും, വഴിയരികിലും കാടുകളിലും വെട്ടിത്തുണ്ടമാക്കപ്പെട്ട ഗര്‍ഭിണികളുടെ വയറ്റില്‍ നിന്നും പുറത്തേക്കു തുറിച്ചു നില്‍ക്കുന്ന ശിശുക്കള്‍, ഞങ്ങളുടെ കണ്‍മുന്നില്‍വച്ചു പിടിച്ചുപറിച്ചെടുത്ത് കൊലചെയ്ത പിഞ്ചോമനമക്കള്‍, പീഡനത്തിനു വിധേയരാക്കപ്പെട്ട ഭര്‍ത്താക്കന്മാരും പിതാക്കന്മാരും ജീവനോടെ ദഹിപ്പിക്കപ്പെട്ടത്, ഉറ്റവരുടെയും ഉടയവരുടെയും ഇടയില്‍നിന്ന് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി ചിന്തിക്കാന്‍പോലും അസാധ്യമായവിധം നരകത്തിലെ നായാട്ടുനായ്‌ക്കളുടെ മൃഗീയമായ ബലാല്‍ക്കാരത്തിന് വിധേയമാക്കപ്പെട്ട സഹോദരിമാര്‍, തികഞ്ഞ കാട്ടാളത്തവും നശീകരണവാഞ്ഛയുംകൊണ്ടുമാത്രം ഇറച്ചിക്കൂമ്പാരമാക്കപ്പെട്ട ആയിരക്കണക്കിനു വീട്ടുമൃഗങ്ങള്‍, തകര്‍ക്കപ്പെട്ട ആരാധനാലയങ്ങളും, അവയില്‍ പുഷ്പഹാരങ്ങളെക്കൊണ്ട് അലങ്കരിക്കപ്പെടാറുള്ള വിഗ്രഹങ്ങളെ പശുക്കളുടെ കുടല്‍മാല ചാര്‍ത്തിയത്… സ്വന്തം ഗ്രാമങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട് ഉണ്ണാനും ഉടുക്കാനും ഇല്ലാതെ കാടുകളിലും മലകളിലും അലഞ്ഞുതിരിഞ്ഞുനടന്നത് എന്നിവയൊക്കെ ഞങ്ങള്‍ ഓര്‍ക്കുന്നു.”ഗാന്ധി ആന്റ് അനാര്‍ക്കി (പേജ് 100)- സര്‍ സി.ശങ്കരന്‍നായര്‍.

ഹിന്ദുസമൂഹത്തിനെതിരെ, വര്‍ഗ്ഗീയവാദികളെ പ്രീണിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ കാണിച്ച ഏറ്റവും നീചമായ നടപടി മാപ്പിള ലഹളയെ മഹത്വവല്‍ക്കരിച്ചതാണ്. അങ്ങനെ അവര്‍ ചെയ്യാന്‍ മറ്റൊരു ഗൂഢമായ കാരണവും കൂടിയുണ്ട്.  സ്വാതന്ത്ര്യ സമരത്തിനെതിരെ പ്രവര്‍ത്തിക്കുകയും സ്വാതന്ത്ര്യസമരസേനാനികളെ പിടിച്ച്  ബ്രിട്ടീഷ് പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു കമ്മ്യൂണിസ്റ്റുകാര്‍.

അത് വെളിച്ചത്തുവരുകയും ദേശസ്‌നേഹികളായ ജനങ്ങളുടെ വെറുപ്പിനു പാത്രീഭൂതരാവുകയും ചെയ്തു.  അതിനു മറയിടാനായി അവര്‍ കണ്ടുവച്ചത് സ്വാതന്ത്ര്യ സമരവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ചില കമ്മ്യൂണിസ്റ്റ് അക്രമങ്ങളെ വെള്ളപൂശുക എന്നതായിരുന്നു.  പുന്നപ്ര-വയലാര്‍ അടക്കമുള്ള കമ്മ്യൂണിസ്റ്റ് അതിക്രമങ്ങള്‍ സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കുമ്പോള്‍ മറുവശത്തുള്ളവര്‍ എതിര്‍ക്കാതിരിക്കാനായിരുന്നു മാപ്പിളലഹളയെ വിശുദ്ധമാക്കി പ്രഖ്യാപിക്കല്‍.  അങ്ങനെ കൊലപാതകികളും കൊള്ളക്കാരും ബലാല്‍സംഗം ചെയ്തവരും വിശുദ്ധരായി, സ്വാതന്ത്യസമരവീരന്മാരായി!

ഇതും മുസ്ലിം ജനസാമാന്യത്തെ നന്നാക്കാനായിരുന്നില്ല.  വെറും രാഷ്‌ട്രീയ കച്ചവടം മാത്രം. തുടര്‍ന്നിങ്ങോട്ടു നടത്തിയിട്ടുള്ള കമ്യൂണിസ്റ്റുകളുടെ ഭരണവും പ്രീണനവും ഇസ്ലാമിക സമൂഹത്തിനെന്ന വ്യാജേന രാജ്യദ്രോഹ നിലപാടും വഞ്ചനയും മാത്രമായിരുന്നു.  അത് മതവിശ്വാസത്തിന്റെ കാര്യത്തിലായാലും ആരാധനയുടെയും പൂജയുടെയും കാര്യത്തിലായാലും. മതമൗലികവാദികളുടെ കൂടെയായിരുന്നു എപ്പോഴും കമ്മ്യൂണിസ്റ്റുകള്‍.

കമ്മ്യൂണിസ്റ്റുകാര്‍ ഏതവസരത്തിലും ന്യൂനപക്ഷ സംരക്ഷണമെന്നും ഇസ്ലാം അപകടത്തിലെന്നും പറഞ്ഞുകൊണ്ടിരിക്കും.  എന്നാല്‍ അവസരം നോക്കി അവര്‍തന്നെയാണ് മുസ്ലിം വേട്ട നടത്താറുള്ളത്.  അതിലെ ഏറ്റവും ഒടുവിലത്തെ രണ്ടുദാഹരണമാണ് കണ്ണൂരിലും വടകരയിലും സമീപകാലത്തു നടന്നത്.

കണ്ണൂരില്‍ ഫസല്‍ എന്ന മുസ്ലിം ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടു.  പോസ്റ്റുമോര്‍ട്ടം ചെയ്ത് ജഡം പരേതന്റെ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ചു.  പതിനായിരക്കണക്കിനു നാട്ടുകാരെ സാക്ഷിനിര്‍ത്തി കമ്മ്യൂണിസ്റ്റു നേതാക്കള്‍ പത്രമാധ്യമങ്ങളോടു പറഞ്ഞത് ഇന്നും യൂറ്റിയൂബില്‍ നമുക്കു കേള്‍ക്കാം, കാണാം.  ”റംസാന്‍ മാസത്തിന്റെ തലേന്നാള്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാന്‍ ആര്‍എസ്എസ്സുകാരും യുവമോര്‍ച്ചക്കാരും ചേര്‍ന്ന് ആസൂത്രണം ചെയ്ത കൊലപാതകമാണിത്.  ജനങ്ങള്‍ സംയമനം പാലിക്കണം. ന്യൂനപക്ഷ സംരക്ഷണം ഞങ്ങളുടെ കടമയാണ്.”

ഇതുപറഞ്ഞ കാരായി രാജന്‍ ഫസല്‍ വധക്കേസില്‍ ഇന്നു ജയിലിലാണ്.  ഒരു അറപ്പും കൂടാതെ കൊലപാതകിതന്നെ പത്രസമ്മേളനം നടത്തി മതത്തെ വില്‍ക്കാന്‍ ശ്രമിച്ചു.  ഇതില്‍ കൂടുതല്‍ ഒരു മനുഷ്യന് അധഃപതിക്കാന്‍ കഴിയുമോ?

ഇക്കഴിഞ്ഞ ജനുവരിയിലാണ് (2015) വടകരക്കടുത്ത് തൂണേരി എന്ന സ്ഥലത്ത് കമ്മ്യൂണിസ്റ്റുകള്‍ വര്‍ഗ്ഗീയകലാപം സംഘടിപ്പിച്ചത്.  അനേകം മുസ്ലിം വീടുകള്‍ ആക്രമിക്കപ്പെട്ടു.  കൊലപാതകം വരെയെത്തി കലാപത്തിന്റെ രൂക്ഷത.  കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം ഉണ്ടായി.  വെട്ടും കുത്തും ബോംബേറും തീവെപ്പും ഉണ്ടായി.  ഒരുവശത്ത് മുസ്ലിങ്ങളും മറുവശത്ത് കമ്മ്യൂണിസ്റ്റുകളും.  സഖാക്കള്‍ എങ്ങനെ മുസ്ലിങ്ങളെ രക്ഷിച്ചു?

നൂറുകണക്കിനു വീടും കടകളും അവര്‍ തകര്‍ത്തു.  രണ്ടരക്കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി.  മുസ്ലിം വീടുകളില്‍നിന്ന് കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍ മോഷ്ടിച്ച സ്വര്‍ണ്ണം 1250 പവന്‍!  കട്ടെടുത്ത പണം മുപ്പത്തൊമ്പതു ലക്ഷത്തിലേറെ!  മോഷണം നടത്തുമ്പോള്‍ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ മുസ്ലിങ്ങളെ വേര്‍തിരിച്ചില്ല.  അക്കാര്യത്തില്‍ അവര്‍ സോഷ്യലിസം പാലിച്ചു.

ഇതാണ് കമ്മ്യൂണിസ്റ്റു വിപ്ലവകാരികളുടെ മുസ്ലിം സംരക്ഷണവും ന്യൂനപക്ഷപ്രേമവും!  ഈ ചതി മുസ്ലിങ്ങളിലെ വലിയൊരു വിഭാഗവും തിരിച്ചറിഞ്ഞു കഴിഞ്ഞു.  ഇപ്പോള്‍ അവര്‍ക്കു നോട്ടം തീവ്രവാദി വിഭാഗങ്ങളിലാണ്. ഭീകരന്മാരെ അറസ്റ്റുചെയ്യുകയോ ഭീകരസംഘടനകള്‍ക്കെതിരെ നടപടികളെടുക്കുകയോ ചെയ്താല്‍ കമ്മ്യൂണിസ്റ്റുകള്‍ ഉടന്‍ ചാടി വീഴും.  മുസ്ലിം സംരക്ഷകര്‍ തങ്ങളാണെന്നു വരുത്തിത്തീര്‍ക്കാന്‍ പ്രചണ്ഡമായ പ്രചാരണം തുടങ്ങുകയായി.  അവര്‍ ബിന്‍ലാദനു രക്തസാക്ഷി മണ്ഡപം പണിയും,  കാരണം അവരുടെ തത്വശാസ്ത്രവുമായി ഏറെ യോജിക്കുന്നതാണല്ലോ ലാദന്റെയും.  അവര്‍ സദ്ദാം ഹുസൈനു വേണ്ടി കണ്ണീര്‍ പൊഴിക്കും; അമേരിക്കയെ പുലയാട്ടും.  കാരണം അമേരിക്കക്കാരന്‍ ഇസ്ലാമല്ലല്ലോ.

അഫ്ഗാനിസ്ഥാനിലും സിറിയയിലും മറ്റു പല ഇസ്ലാമിക രാജ്യങ്ങളിലും ഐഎസ്സും താലിബാനും ലഷ്‌കര്‍ ഇ തൊയ്ബയും കൊന്നൊടുക്കുന്ന ആയിരക്കണക്കിനു മുസ്ലിങ്ങള്‍ക്കുവേണ്ടി കമ്മ്യൂണിസ്റ്റുകള്‍ കരയില്ല.  കാരണം അവിടെ കൊന്നവനും ചത്തവനും ഒരേ വിശ്വാസികളാണല്ലോ.  തന്നെയല്ല, ഒരു വശത്ത് ഭീകരവാദികളാണു താനും.  ഭീകരവാദത്തെ എതിര്‍ക്കല്‍ അവരുടെ പരിപാടിയല്ല.  ഭീകരവാദികളും കമ്മ്യൂണിസ്റ്റുകാരും ഒരേ മാനസിക ഘടനയുള്ളവരാണ്.  അതുകൊണ്ടാണ് ഭീകരന്മാരെ ശിക്ഷിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കു വേദനിക്കുന്നത്.  അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യാക്കൂബ് മേമന്റെ പേരില്‍ അവര്‍ നടത്തിയ ജല്‍പ്പനങ്ങള്‍.

പലതവണ കീഴ്‌ക്കോടതികളും സുപ്രീംകോടതിയും വിധിച്ചിട്ടും ദയാഹര്‍ജി രാഷ്‌ട്രപതി തള്ളിയിട്ടും അതിന്റെ ഉത്തരവാദിത്തം മറ്റാരുടെയോ തലയില്‍ കെട്ടിവയ്‌ക്കാന്‍ ഒരു മടിയും കമ്മ്യൂണിസ്റ്റുകാര്‍ക്കുണ്ടായില്ല.  മുബൈയിലെ നഗരവീഥികളില്‍ ചിന്നിച്ചിതറിയ പാവപ്പെട്ട മനുഷ്യന്റെ ദീനവിലാപം കേള്‍ക്കാനുള്ള കാത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഉണ്ടായില്ല.  കൊല്ലപ്പെട്ട നൂറുകണക്കിനു മനുഷ്യരുടെ ബന്ധുക്കളുടെ ദയനീയനില കാണാനുള്ള കണ്ണ് അവര്‍ക്കില്ലാതെ പോയി.

അനാഥരായ കുഞ്ഞുങ്ങളുടെ കരള്‍ പിളര്‍ക്കുന്ന നിലവിളി അവരുടെ കാതില്‍ അലച്ചില്ല. മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ അലമുറ കമ്മ്യൂണിസ്റ്റുകാരന്റെ ഹൃദയത്തെ സ്പര്‍ശിച്ചില്ല.  (അവര്‍ക്ക് ഹൃദയമില്ലല്ലോ)  തെരുവിലും കെട്ടിടങ്ങളിലും ചിതറിത്തെറിച്ച മനുഷ്യമാംസത്തിന്റെ രൂക്ഷഗന്ധം അവന്റെ സിരകളില്‍ ഒരു വികാരവുമുണര്‍ത്തിയില്ല.

ഇതിനെല്ലാം കാരണക്കാരായവരില്‍ ഒരുവനെ നീതിപീഠം ശിക്ഷിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ കണ്ണു തുറന്നു.  ഏറ്റവും ഭീകരമായ കുറ്റം ചെയ്തവന്റെ മതം നോക്കി, ഇസ്ലാം!  മാന്യന്മാരും സാധാരണക്കാരുമായ മുസ്ലിങ്ങളുടെ ആത്മാഭിമാനത്തെയും വിശ്വാസത്തെയും അപമാനിച്ചുകൊണ്ട് ഭീകരവാദിയെക്കഴിഞ്ഞും വലിയ വര്‍ഗ്ഗീയവാദിയായി കാരാട്ടും കമ്മ്യൂണിസ്റ്റുകാരും അധഃപതിച്ചു.

മതം നോക്കിയാണ് കുറ്റവാളികളെ വധശിക്ഷക്കു വിധിക്കുന്നത് എന്ന കാരാട്ടിന്റെ പ്രസ്താവന ഏറ്റവും അധഃപതിച്ച ഒരു കമ്മ്യൂണിസ്റ്റുകാരന്റേതാണ്.  ഇതിലും നല്ലത് അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

ഭാരതം അനിസ്ലാമികമാണെന്നു പറഞ്ഞ്, ഈ നാടിനെ വെറുത്ത് രാജ്യം വിട്ടോടിയ ചിലരാണല്ലോ ആദ്യ കമ്മ്യൂണിസ്റ്റുകാര്‍.  ആ വെറുപ്പിന്റെ ബീജം ഏറ്റുവാങ്ങിയവരുടെ പിന്‍തുടര്‍ച്ചക്കാരാണ് ഇവിടുത്തെ കമ്മ്യൂണിസ്റ്റുകള്‍.  വെറുപ്പില്‍നിന്നു സ്‌നേഹം പുലരുമോ?  രാജ്യദ്രോഹികളില്‍ ദേശപ്രേമം ജ്വലിക്കുമോ?  സാദ്ധ്യമല്ല.  അതുകൊണ്ട്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചേരുന്ന പേര് കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യ (മുസ്ലിം) എന്നതായിരിക്കും.

(അവസാനിച്ചു)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

India

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

Kerala

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Kerala

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

പുതിയ വാര്‍ത്തകള്‍

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.