Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശിഷ്ടജന്മം, വരിഷ്ഠ കര്‍മ്മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2015, 08:51 pm IST
in Samskriti

പുരാണങ്ങളിലെ വിശിഷ്ട കഥാപാത്രമാണ് ഹനുമാന്‍. ഹനുമാന്റെ കഥ രസാവഹമാണ്. ദേവഗുരുവായ ബൃഹസ്പതിയുടെ വളര്‍ത്തുമകളാണ് പുഞ്ജികസ്ഥല. ഒരു ദിവസം മകളുടെ ചാപല്യം നിറഞ്ഞ പ്രവൃത്തികണ്ട് ഗുരു മകളെ ശപിച്ചു. ”നീ ഒരു വാനരസ്ത്രീ ആയിത്തീരട്ടെ.” ശാപവാക്ക് കേട്ട മകള്‍ ദുഃഖിതയായി. മകളുടെ ഭാവം ഗുരുവിന്റെ മനസ്സ് മാറ്റി.

മനസ്സലിഞ്ഞ ഗുരു മകള്‍ക്ക് ശാപമോക്ഷം വിധിച്ചു. നിനക്ക് സര്‍വകലാ വല്ലഭനും ശക്തിമാനും ഉത്തമഭക്തനുമായ ഒരു സല്‍പുത്രന്‍ ജനിക്കുന്നതാണ്. അവന് യൗവ്വനം കൈവന്നാല്‍ പഴയരൂപത്തിലേക്ക് നിനക്ക് തിരികെ വരാം. ഇപ്പോള്‍ നീ അഞ്ജനയെന്ന വാനര സ്ത്രീയായി ഭൂമിയിലേക്ക് പോവുക. അങ്ങനെ അവള്‍ വാനരസ്ത്രീയായി ഭൂമിയില്‍ അലഞ്ഞുതിരിഞ്ഞു. അങ്ങനെ സദനന്‍ എന്ന രാക്ഷസന്‍ അവളെ പിടിക്കാന്‍ ചെന്നു. അവള്‍ പേടിച്ച് ഒരാശ്രമത്തില്‍ ചെന്ന് കയറി. രാക്ഷസന്‍ അവിടേക്ക് ചെന്നു. എന്നാല്‍ രാക്ഷസന്റെ ശല്യം നിമിത്തം അവനെ കൊല്ലുന്നതിനായി കേസരി എന്ന വാനര കേസരിയുമായി യുദ്ധം നടന്നു. അഞ്ജനയുടെ സഹായത്തോടെ കേസരി രാക്ഷസനെ വധിച്ചു. സന്യാസിമാര്‍ക്ക് സന്തോഷമായി. അവര്‍ അഞ്ജനയെ കേസരിക്ക് വിവാഹം ചെയ്തു കൊടുത്തു.

കേസരിയും അഞ്ജനയും ഒരു സല്‍പുത്രന് വേണ്ടി പരമശിവനെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.  ഈ സമയം പരമശിവന്‍ ഒരു വിശിഷ്ട മാമ്പഴം എടുത്ത് അതില്‍ തന്റെ ബീജം ലയിപ്പിച്ച് വായുദേവന്റെ കൈയില്‍ ഏല്‍പ്പിച്ച് അഞ്ജനക്ക് നല്‍കാന്‍ പറഞ്ഞു. വായുദേവന്‍ തന്റെ ശക്തികൂടി പഴത്തില്‍ ലയിപ്പിച്ച് കേസരിയുടെ കൈയില്‍ നല്‍കി. കേസരി തന്റെ മൃഗീയശക്തി കൂടി പഴത്തില്‍ ലയിപ്പിച്ച് അഞ്ജനക്ക് നല്‍കി. അങ്ങനെ ശിവബീജവും വായുവിന്റേയും കേസരിയുടേയും ശക്തിയും അഞ്ജനയുടെ അചഞ്ചലമായ ഭക്തിയും ഒത്തുചേര്‍ന്ന് ഒരു സല്‍പുത്രന്‍ ജന്മമെടുത്തു. കുമാരന്‍ ആഞ്ജനേയന്‍ എന്ന് അറിയപ്പെട്ടു. സാധാരണയില്‍ക്കവിഞ്ഞു വലിപ്പവും ശക്തിയും കുമാരനുണ്ടായിരുന്നു. പഴങ്ങള്‍ ഏറെ ഇഷ്ടമായിരുന്നു.

ഒരു ദിവസം അമ്മ മകനേയുംകൊണ്ട് പൊയ്‌കയില്‍ കുളിക്കാന്‍ പോയി. പൊയ്‌കയുടെ കരയില്‍ മകനെ നിറുത്തി അമ്മ പൊയ്‌കയില്‍ ഇറങ്ങി. ഈ സമയം കുമാരന്‍ അടുത്തുനിന്നിരുന്ന മരത്തില്‍ ചാടിക്കയറി. നേരം വെളുത്തുവരുന്നതേയുള്ളൂ. അങ്ങ് കിഴക്കേ ചക്രവാളത്തില്‍ ചുവന്ന് തുടുത്ത ഉദയസൂര്യനെക്കണ്ട് പഴമാണെന്ന് ധരിച്ച് പറിച്ചെടുക്കാന്‍ തോന്നി. അമ്മയുടെ അനുവാദമില്ലാതെ കുമാരന്‍ ഒന്നുംതന്നെ ചെയ്യുകയില്ല. ഈ പഴം പറിച്ചോട്ടെ എന്ന് അമ്മയോട് വിളിച്ചു ചോദിച്ചു.

മരത്തിലെ ഏതോ പഴമാണെന്ന് ധരിച്ച് അമ്മ അനുവാദം കൊടുത്തു. കുമാരന്‍ ഉടനെ ഉദയസൂര്യന് നേരെ കുതിച്ചു. ഏതോ കുട്ടിബ്ഭൂതം തന്റെ നേരെ വരുന്നതുകണ്ട് സൂര്യന്‍ സഹായത്തിനായി ദേവേന്ദ്രനെ വിളിച്ചു. ദേവേന്ദ്രന്‍  തന്റെ വജ്രായുധവുമായി പാഞ്ഞെത്തി. ഇതിനിടയില്‍ കുളി കഴിഞ്ഞുവന്ന അഞ്ജന മകനെ കാണാഞ്ഞ് ബഹളം വച്ചു. ബഹളം കേട്ട് കേസരി വന്നു. കേസരി വായുദേവനെ വിവരം അറിയിച്ചു. വായുദേവന്‍ വന്നപ്പോഴേക്കും ഇന്ദ്രന്‍ തന്റെ വജ്രായുധം ആഞ്ജനേയന് നേരെ പ്രയോഗിച്ചിരുന്നു. എന്നാല്‍ വജ്രായുധം കുമാരനെ വധിക്കാന്‍ പര്യാപ്തമല്ലായിരുന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടി ഉറ്റസുഹൃത്താണെന്ന് പൊളി, മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ആരും വന്നില്ല, ആകെ വന്നത് നാദിര്‍ഷ മാത്രം…രമേഷ് പിഷാരടിയുടെ താരജാഡ പൊളിഞ്ഞു

Local News

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

Kollam

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

World

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

Kerala

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.