മുംബൈ : സ്വതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ അണ്ണാ ഹസാരെയ്‌ക്കു നേരെ വീണ്ടും വധഭീഷണി. ഇത്തവണ കത്തിലൂടെയാണു ഭീഷണി അയച്ചിരിക്കുന്നത്. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കി.
സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മഹാദേവ് പഞ്ചാല്‍ എന്നയാളുടെ പേരിലാണ് കത്ത് ലഭിച്ചത്. ‘നല്ല മനുഷ്യരെ കൊലപ്പെടുത്തുക എന്നത് എന്റെ ദൗത്യമാണ്. ഞാന്‍ ധാരാളം ചീത്തപ്രവൃത്തികള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ എന്നെ പിടിക്കാന്‍ പൊലീസിനു കഴിയില്ലെന്നും ഭീഷണികത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.’
മുന്‍പും ഹസാരെയ്‌ക്കു ഭീഷണികത്ത് ലഭിച്ചിട്ടുണ്ട്. ആം ആദ്മി നേതാവ് അരവിന്ദ് കേജരിവാളിനെ പിന്തുണച്ചാല്‍ വധിക്കുമെന്നായിരുന്നു അന്ന് ഭീഷണി മുഴക്കിയത്.
















