കൊളംബോ: ശ്രീലങ്കയില്‍ ഇന്ന് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും. തെരഞ്ഞെടുപ്പില്‍ വിജയിച്ച റനില്‍ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിക്രമസിംഗെയുടെ പാര്‍ട്ടിക്ക് 106 സീറ്റ് നേടിയിരുന്നു.
കേവലഭൂരിപക്ഷത്തിന് വിക്രമസിംഗെയുടെ പാര്‍ട്ടിക്ക് ഏഴു സീറ്റുകളായിരുന്നു കുറവുണ്ടായിരുന്നത്. വരുന്ന മൂന്ന് വര്‍ഷം മികച്ചഭരണം കാഴ്‌ച്ചവെക്കാന്‍ ജനങ്ങള്‍ തനിക്ക് നല്‍കിയ അംഗീകാരമാണ് ഈ വിജയമെന്ന് വിക്രമസിംഗെ വ്യക്തമാക്കി.
225 അംഗ സഭയിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന നയിക്കുന്ന യുപിഎഫ്‌എയ്‌ക്ക് 95 സീറ്റേ നേടാനായുള്ളു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മഹീന്ദ രജപക്ഷെ പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന് ഇതുവരെയും വ്യക്‌തമായിട്ടില്ല.
















