കോഴിക്കോട്: കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ അനുബന്ധസ്ഥാപനമായ കെയര്‍ ഫൗണ്ടേഷന് കീഴില്‍ ആരംഭിക്കുന്ന കാന്‍സര്‍ സെന്ററിന് അന്തരിച്ച മുന്‍ സഹ കരണവകുപ്പു മന്ത്രി എം.വി. രാഘവന്റെ പേരു നല്‍കുമെന്ന് ഫൗണ്ടേഷന് പ്രസിഡന്റ് സി.എന്‍. വിജയ കൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എം.വി.ആര് കാന്‍സര്‍ സെന്റര്‍ എന്നായിരിക്കും ചൂലൂരില്‍ സ്ഥാപിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി അറിയപ്പെടുകയെന്നും അദ്ദേഹം അറിയിച്ചു.
മലബാറിലെ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഏറ്റവും നൂതനമായ രോഗനിര്‍ണയ ചികിത്സാ സംവിധാനങ്ങളോടു കൂടിയ ആശുപത്രി കെയര്‍ ഫൗണ്ടേഷന് ആരംഭിക്കുന്നത്. കാന്‍സര്‍ ചികിത്സക്കും ഗവേഷണത്തിനും മാത്രമായുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റിക്ക് 400 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 175 കിടക്ക കളുള്ള ആശുപത്രിയില്‍ സാധാരണക്കാര്‍ക്ക് 30 ശതമാനം ചികിത്സാ ഇളവ് നല്‍കാനും ലക്ഷ്യമിടുന്നുണ്ട്.
കേരള സര്‍ക്കാരിന്റെ മിഷന് 676 പദ്ധതിയില്‍ സഹകരണ മേഖലയുടേതായി ഉള്‍പ്പെടുത്തിയ കാന്‍സര്‍ സെന്ററിനായി ചാത്തമംഗലം പഞ്ചായത്തിലെ ചൂലൂരില്‍ നേരത്തെ തന്നെ സ്ഥലം വാങ്ങി പ്രാരംഭനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആശു പത്രിയുടെ ശിലാസ്ഥാപനം ഈ മാസം അവസാനത്തോടെ നടത്താനാണ് ഉദ്ദേശിക്കുന്നത്. 2017 ജനുവരിയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി പ്രവര്‍ത്തനം തുടങ്ങുമെന്നും കെയര്‍ ഫൗണ്ടേഷന് ‘ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈസ്ചെയര്മാന്മാരായ ഡോ.നാരായണന് കുട്ടി വാര്യര്‍, ജി.കെ. ശ്രീനിവാസന്, സെക്രട്ടറി ടി.വി വേലായുധന്, അഡ്വ.ടി.എം വേലായുധന്, റിട്ട. എസ്പി എന്‍. സുഭാഷ് ബാബു, പി.എ. ജയപ്രകാശ്, എന്‍.സി അബൂബക്കര്‍, ഡോ.സു രേഷ് പുത്തലത്ത്, പി.കെ മുഹമ്മദ് അജ്മല്‍, ഇ. ഗോപിനാഥ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: