ന്യൂദല്‍ഹി: രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുബ്‌റ മുഖര്‍ജി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം.
1940 സെപ്റ്റംബര്‍ 17ന് ജെസ്സോറില്‍ ജനിച്ച സുബ്‌റ 1957 ജൂലൈ 13നാണ് പ്രണബ് മുഖര്‍ജിയെ വിവാഹം ചെയ്തത്. ശര്‍മിഷ്ട, അഭിജിത്, ഇന്ദ്രജിത് തുടങ്ങിയവര്‍ മക്കളാണ്.
പാട്ടുകാരിയായിരുന്ന ഇവര്‍ ഗീതാഞ്ജലി ട്രൂപ്പ് എന്ന ഗായകസംഘം രൂപീകരിച്ചിട്ടുണ്ട്. ചോക്കര്‍ അലോയ്, ചെന അച്ചെനൈ ചിന്‍ എന്ന പേരുകളില്‍ രണ്ട് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
















