Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഴിമതിയുടെ അടിവേരറുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2015, 08:48 am IST
in India

നമ്മുടേത് പോലുള്ള ഒരു രാജ്യത്ത് 15,000 കോടി രൂപ ഒരു സാധാരണ തുകയല്ല. നാം അതു ചെയ്തു കഴിഞ്ഞു. ഒരു തുറന്ന വെബ്‌സൈറ്റ് നാം ആരംഭിച്ചു കഴിഞ്ഞു. വിതരണക്കാരുടെ ബോര്‍ഡുകളും പ്രദര്‍ശിപ്പിക്കുന്നു. ഇതൊക്കെയാണെങ്കിലും ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അവനോ അവള്‍ക്കോ അര്‍ദ്ധരാത്രി പോലും ഒരു പാചകവാതക സിലിണ്ടര്‍ ലഭിക്കും. എന്നാല്‍, രാജ്യം കൊള്ളയടിക്കുന്നവരെ അതിനനുവദിക്കുകയില്ല. പാവപ്പെട്ടവരുടെ പണം കൊള്ളയടിക്കാന്‍ അനുവദിക്കില്ല. ഇത് അഴിമതിക്കെതിരായ പോരാട്ടമല്ലേ?

ഒന്നാം ഭാഗം – ഉണരുക ഭാരതമേ

ഞാന്‍ നാട്ടുകാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. നിങ്ങള്‍ സമ്പന്നരാണെങ്കില്‍ എന്തിനാണ് പാചകവാതക സബ്‌സിഡി കൈപ്പറ്റുന്നത്. ഈ 500-700 രൂപ നിങ്ങള്‍ക്ക് എന്തിനാണ്? ചായയ്‌ക്കും കടിക്കുമായി പ്രതിദിനം നിങ്ങള്‍ ചെലവിടുന്നു. ഞാന്‍ ഇപ്പോള്‍ ഒരു പ്രചാരണ പരിപാടിക്ക് തുടക്കമിട്ടിരിക്കുകയാണ്. എന്നാല്‍, ടീം ഇന്ത്യ എന്ന നിലയ്‌ക്ക് അത് തുടങ്ങണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജനങ്ങള്‍ കാര്യമറിഞ്ഞുവരുമ്പോള്‍ ഫലമുണ്ടാകും. പക്ഷേ, ഇന്ന് ഞാന്‍ അഭിമാനത്തോടെ പറയും പാചകവാതക സബ്‌സിഡിയില്‍ ഒരു ഗിവ് ഇറ്റ് അപ് പ്രസ്ഥാനം ഞങ്ങള്‍ ആരംഭിച്ചു. ഇതുവരെ 20 ലക്ഷം പേര്‍ തങ്ങളുടെ സബ്‌സിഡി വേണ്ടെന്നുവെച്ചു. ഇതൊരു ചെറിയ സംഖ്യയല്ല. അമ്പലത്തിലെ ക്യൂവില്‍ പ്രസാദത്തിനായി നില്‍ക്കുമ്പോള്‍ ചിലപ്പോള്‍ നമ്മുടെ സഹോദരനുവേണ്ടിയും നാം വാങ്ങിക്കും. അത് നമ്മുടെ സ്വഭാവമാണ്. പക്ഷേ, ഈ 20 ലക്ഷം ജനങ്ങളും സമ്പന്ന കുടുംബങ്ങളില്‍ നിന്നല്ല. അവരില്‍ ഇടത്തരക്കാരുണ്ട്, അദ്ധ്യാപകരുണ്ട്, ചില പെന്‍ഷന്‍കാരുമുണ്ട്. ഈ പണം ഏതെങ്കിലും പാവപ്പെട്ട കുടുംബത്തിലാണ് പോകുന്നതെന്ന് അറിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ സബ്‌സിഡി വേണ്ടെന്നുവെച്ചു.

ഈ 20 ലക്ഷം പാചകവാതക സിലിണ്ടറുകളും പുകനിറഞ്ഞ അടുക്കളകളുള്ള പാവപ്പെട്ട കുടുംബങ്ങളിലെത്തിയാല്‍, നിങ്ങള്‍ തന്നെ പറയൂ, ആ അമ്മയുടെ, വികാരം എന്തായിരിക്കും. പുക കൊണ്ട് കരഞ്ഞിരുന്ന കുട്ടികള്‍ക്ക് എന്ത് ആശ്വാസമാവും ലഭിക്കുക. ശരിയായ ദിശയിലുള്ള ജോലി ഫലങ്ങള്‍ നല്‍കും.

ഞാന്‍ കല്‍ക്കരിയെക്കുറിച്ച് പറഞ്ഞാല്‍, ചില രാഷ്‌ട്രീയ പണ്ഡിതന്മാര്‍ കക്ഷിരാഷ്‌ട്രീയത്തിന്റെ കണ്ണിലൂടെയേ അത് കാണുകയുള്ളൂ. ഇതിനുള്ള ശരിയായ അവസരം ഇതല്ലാത്തതിനാല്‍ രാഷ്‌ട്രീയ പണ്ഡിതന്മാരോട് ഞാന്‍ അപേക്ഷിക്കുകയാണ് കല്‍ക്കരിയെക്കുറിച്ച് ഞാന്‍ പറയാന്‍ പോകുന്നതിനെ രാഷ്‌ട്രീയ പശ്ചാത്തലത്തില്‍ രാഷ്‌ട്രീയമായി കണക്കാക്കരുത്. ഇത് രാഷ്‌ട്രത്തിന്റെ പ്രതിബദ്ധതയുടെ അളവുകോലാണ്. കുറിപ്പുകള്‍ വഴി കല്‍ക്കരി ഖനികള്‍ അനുവദിച്ചതിലൂടെ 1,76,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി സിഎജി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് ഞങ്ങളും ഇത് ഉന്നയിച്ചിരുന്നു. പക്ഷേ, അപ്പോഴും അതിന്റെ വ്യാപ്തി അത്രത്തോളം ഉണ്ടാകുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല.

കല്‍ക്കരി, സ്‌പെക്ട്രം, ധാതുക്കള്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താന്‍ ഞങ്ങള്‍ സമയോജിതമായ തീരുമാനം കൈക്കൊണ്ടുകൊണ്ട് ഇവ മൂന്നിന്റേയും ലേലം ആരംഭിച്ചു.

ടീം ഇന്ത്യയുടെ മനക്കരുത്ത് നോക്കുക, ടീം ഇന്ത്യയിലെ 125 കോടി നാട്ടുകാരുടെ മനക്കരുത്ത് നോക്കുക. ഒരു നിശ്ചിത സമയത്തിനുള്ളില്‍ ലേലങ്ങള്‍ ആരംഭിച്ചു. ഇതുവഴി ഏകദേശം മൂന്ന് ലക്ഷം കോടി രൂപ ഗവണ്‍മെന്റ് ഖജനാവിലേക്ക് എത്തും.

അഴിമതി വേരോടെ നശിപ്പിച്ചോ, ഇല്ലയോ എന്നും, ഇടനിലക്കാരുടെ കരാറുകള്‍ അവസാനിപ്പിച്ചോ, ഇല്ലയോ എന്നും, ഇന്ത്യയുടെ ധനം കൊള്ളയടിക്കുന്നവര്‍ക്കെതിരെ വാതിലുകള്‍ അടച്ചോ, ഇല്ലയോ എന്നും സ്വയം ചോദിച്ചു നോക്കൂ. ഞാന്‍ വെറുമൊരു പ്രസംഗം നടത്തുകയായിരുന്നില്ല, മറിച്ച് ഫലങ്ങള്‍ നേടിയെടുക്കുകയായിരുന്നു. സ്‌പെക്ട്രം വിഷയത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. എഫ്എം റേഡിയോ ലേലം നടക്കുമ്പോള്‍ വലിയവരായ നിരവധി പേര്‍ക്ക് വേവലാതിയായിരുന്നു. അവര്‍ പറഞ്ഞു, മോദിജീ, എഫ്എം റേഡിയോ സാധാരണക്കാരന് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ്, അതില്‍ നിന്നും ഒരു വരുമാനവും ലഭിക്കില്ല. എന്തിനാണ് താങ്കള്‍ എഫ്എം റേഡിയോ ലേലം ചെയ്യുന്നത്? ഞാന്‍

സമ്മര്‍ദ്ദത്തിലാക്കപ്പെടുകയും, എന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയും ചെയ്തു. പക്ഷെ, ഞാന്‍ പറഞ്ഞു, 125 കോടി ജനങ്ങളടങ്ങിയ ടീം ഇന്ത്യ സുതാര്യത ആഗ്രഹിക്കുന്നു, എഫ്എം റേഡിയോ ലേല നടപടികള്‍ ഇപ്പോള്‍ 80 മുതല്‍ 85 വരെ നഗരങ്ങളില്‍ നടക്കുകയാണ്. ലേലത്തുക 1,000 കോടി രൂപ കവിഞ്ഞിരിക്കുന്നു എന്നാണ് രണ്ട് ദിവസം മുന്‍പ് അന്വേഷിച്ചപ്പോള്‍ എനിക്ക് അറിയാന്‍ കഴിഞ്ഞത്. ഈ പണം പാവപ്പെട്ടവര്‍ക്ക് ഉപകാരപ്പെടും.

ഇങ്ങനെയാണ് കരാറുകാര്‍ ഈ രാജ്യത്തെ ഭരിച്ചത്, ഇങ്ങനെയാണവര്‍ കൊള്ളയടിച്ചത്, ഇങ്ങനെയാണവര്‍ നയങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. എന്തുതരം കച്ചവടമാണ് നമ്മുടെ രാജ്യത്ത് നടന്നത്? വിദേശരാജ്യങ്ങളില്‍ നിന്നും വരുന്ന കല്‍ക്കരി കടല്‍ത്തീരത്തുള്ള പവര്‍ പ്ലാന്റുകള്‍ക്ക് നല്‍കാതെ കല്‍ക്കരി ഖനികള്‍ക്ക് സമീപമുള്ള ഫാക്ടറികളിലേക്ക് കൊണ്ടുപോവുകയും, കല്‍ക്കരി ഖനിയുള്ള പ്രദേശങ്ങളില്‍ നിന്നും കല്‍ക്കരി കടല്‍ത്തീരത്തുള്ള ഫാക്ടറികളിലേക്ക് കടത്തിക്കൊണ്ട് വരികയും ചെയ്തു. ചരക്കുകള്‍ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് കടത്തുന്നതിലും നല്ലത് വിഭവങ്ങള്‍ പ്രാദേശികമായി ഉപയോഗപ്പെടുത്തുന്നതാണെന്ന് ഒരു കൊച്ചു കുട്ടിയ്‌ക്ക് പോലുമറിയാം.

നാം ഈ നയത്തില്‍ മാറ്റം വരുത്തി. ഉത്പാദന കേന്ദ്രത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഫാക്ടറികള്‍ക്ക്് ആദ്യം പ്രയോജനപ്പെടണമെന്ന ചെറിയ തീരുമാനം ഇടനിലക്കാരെ തൊഴില്‍രഹിതരാക്കിയെന്നും, 1,100 കോടി രൂപ ഗവണ്‍മെന്റ് ഖജനാവില്‍ നിക്ഷേപിക്കപ്പെട്ടുവെന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഇത് എല്ലാ വര്‍ഷവും സംഭവിക്കും. അഴിമതി ഒരുവിധത്തില്‍ സംവിധാനത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. അത് വേരോടെ അറുത്തു മാറ്റിയില്ലെങ്കില്‍, ത്രിവര്‍ണ്ണങ്ങളെ സാക്ഷിയാക്കി ഞാനീ പ്രസ്താവന നടത്തുകയാണ്. ചുവപ്പ്‌കോട്ടയുടെ കൊത്തളത്തില്‍ നിന്നുമാണ് ഞാനിത് പറയുന്നത്, 125 കോടി പൗരന്മാരുടെ സ്വപ്‌നം മനസ്സിലാക്കിയിട്ടാണ് ഞാനിത് പറയുന്നത്. 15 മാസങ്ങള്‍ പിന്നിട്ടിട്ടും നിങ്ങള്‍ ദല്‍ഹിയില്‍ വാഴിച്ച ഗവണ്‍മെന്റിനെതിരെ ഒറ്റപ്പൈസയുടെ പോലും അഴിമതി ആരോപണമില്ല. എന്റെ രാജ്യവാസികളേ, നിങ്ങള്‍ എന്നെ വിശ്വസിച്ചുവെന്ന ഉത്തരവാദിത്വം എനിക്കുണ്ട്, വിചാരണകളും, ക്ലേശങ്ങളും ഞാന്‍ സഹിക്കുകയും, എല്ലാ പ്രയാസങ്ങളെയും ദൗത്യം പൂര്‍ത്തീകരിക്കാനായി നേരിടുകയും ചെയ്യും. നിങ്ങളുടെ അനുഗ്രഹാശിസ്സുകളാല്‍, അഴിമതി വിമുക്ത ഇന്ത്യയെന്ന സ്വപ്‌നം ഞാന്‍ സാക്ഷാത്കരിക്കുമെന്ന് പറയാനാണ് ഞാനിവിടെ വന്നത്.

ഞാന്‍ പറഞ്ഞു ഇതൊരു ചിതലാണെന്ന്. ദല്‍ഹിയിലെ ഗവണ്‍മെന്റില്‍ നിന്നു മാത്രം അഴിമതി ഇല്ലാതാക്കിയതുകൊണ്ട് ഒന്നുമാകില്ല, പല ചെറിയ സ്ഥലങ്ങളിലും ഇപ്പോളും ബുദ്ധിമുട്ടുകളുണ്ട്. പാവപ്പെട്ടവര്‍ പീഡനങ്ങളാല്‍ വിഷമിക്കപ്പെടുകയാണ്. നമ്മുടെ രാഷ്‌ട്ര മനഃസാക്ഷിയെ നാം ഉണര്‍ത്തേണ്ടതുണ്ട്. ഇത്തരം അഴിമതികളെക്കുറിച്ചുള്ള സുവ്യക്തമായ ഉള്‍ക്കാഴ്ച നേടിയെടുത്തതിനു ശേഷം സാധാരണക്കാരെ അഴിമതിയില്‍ നിന്നും സ്വതന്ത്രരാക്കുന്നതിനായി നാം ഒരുമിച്ച് നില്‍ക്കണം. അപ്പോള്‍ മാത്രമേ ഈ കളങ്കത്തെ നമുക്ക് അകറ്റാനാകൂ.

ഞാന്‍ കള്ളപ്പണത്തെക്കുറിച്ച് സംസാരിക്കാം. കള്ളപ്പണത്തിനെതിരെ, ഒന്നിനു പിറകേ ഒന്നായി, നാം നിരവധി സുപ്രധാന നടപടികള്‍ സ്വീകരിച്ചു.

ഞങ്ങള്‍ സുപ്രധാന നടപടികള്‍ തുടര്‍ച്ചയായി നടപ്പാക്കി. ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന് ആദ്യ ദിവസം തന്നെ സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി തീരുമാനമെടുക്കാതെ കിടന്നിരുന്ന ഈ കാര്യം, നമ്മുടെ ഗവണ്‍മെന്റിന്റെ ആദ്യ ആഴ്ചയില്‍ തന്നെ പൂര്‍ത്തീകരിക്കപ്പെട്ടു. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുമ്പോള്‍, കള്ളപ്പണം ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ നമ്മെ സഹായിക്കാനാകുന്ന രാജ്യങ്ങളുമായി ഞാന്‍ സംസാരിച്ചു. കള്ളപ്പണത്തിനെതിരായും, കള്ളപ്പണം കണ്ടുകെട്ടുന്നതിന് പരസ്പരം സഹായിക്കുന്നതിനുമുള്ള പ്രമേയം നമ്മുടെ നിര്‍ബന്ധത്തിനു വഴങ്ങി ജി 20 ഉച്ചകോടിയില്‍ പാസ്സാക്കി. അമേരിക്കയുമായി എഫ്എറ്റിസിഎ നിയമം വഴി നാം ബന്ധപ്പെട്ടു. ഇന്ത്യന്‍ പൗരന്മാരുടെ കള്ളപ്പണത്തെക്കുറിച്ച് യഥാസമയം വിവരം നല്‍കാനും, ഇത് തിരികെകൊണ്ടുവരാന്‍ സഹായിക്കാനും കഴിയുന്ന രാജ്യങ്ങളുമായി നാം കരാറുകളില്‍ ഒപ്പിട്ടു. ഒന്നിനു പിറകേ മറ്റൊന്നായി നാം നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്.

കള്ളപ്പണത്തിനെതിരായി ഒരു കര്‍ശന നിയമം നാം പാസ്സാക്കി. ഇത് ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ ക്രൂരനടപടിയാണെന്ന് നിയമം പാസ്സായശേഷം നമ്മളുമായി അടുപ്പമുള്ള ചിലര്‍ പരാതിപ്പെടുകയാണ്. ഈ കരിനിയമം മൂലം ഉദ്യോഗസ്ഥവൃന്ദങ്ങളുടെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് അവര്‍ പറയുന്നത്.

ആ മരുന്നുകള്‍ കുത്തിവെയ്‌ക്കുമ്പോള്‍, അവയ്‌ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് ഡോക്ടര്‍ പറയും, കള്ളപ്പണമെന്ന രോഗം പക്ഷേ ഭീകരമാണ്, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെങ്കിലും കഠിനമായ നിയമങ്ങളിലൂടെ മാത്രമേ അതിനെ നേരിടാനാകൂ. കള്ളപ്പണത്തിനെതിരായ നിയമം നിരവധിപ്പേര്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയതായി എനിക്കറിയാം. അതില്‍ വെള്ളം ചേര്‍ക്കാനും വ്യവസ്ഥകള്‍ ഇളവുചെയ്യപ്പെടുമെന്ന് അനുഭവിച്ചറിയാനുമാണ് അവര്‍ ആഗ്രഹിക്കുന്നതെന്ന വിവരം നമുക്ക് ലഭിച്ചു. എന്നാല്‍ കള്ളപ്പണം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള കഠിനമായ നിയമങ്ങള്‍ നിലനിര്‍ത്തുക തന്നെ ചെയ്യുമെന്ന് ടീം ഇന്ത്യയോട് പറയാന്‍ ഞാനാഗ്രഹിക്കുന്നു. ഈ നിയമം നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയ്‌ക്ക് പുറത്തേക്ക് കള്ളപ്പണം അയയ്‌ക്കാന്‍ ആരും ധൈര്യപ്പെടില്ല. കുറഞ്ഞ പക്ഷം കള്ളപ്പണത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് പരിശോധിക്കാനാകുമെന്ന ഗുണം നമുക്കുണ്ട്. കള്ളപ്പണം വെളിപ്പെടുത്തുന്നതിനുള്ള ഒരു ജാലകം ഞങ്ങള്‍ ലഭ്യമാക്കി, 6,500 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനം പൊതു സ്വത്തിലേക്ക് വന്നതായി എനിക്ക് പറയാനാകും. ഈ പണം ഗവണ്‍മെന്റ് ഖജനാവിലേക്ക് വന്നുചേരും. അത് ദരിദ്രര്‍ക്ക് പ്രയോജനപ്പെടും. കള്ളപ്പണമെന്ന ഭീഷണി തുടച്ചുനീക്കാനായി നാം എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ, അത് പൂര്‍ത്തീകരിക്കാനായി ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകുമെന്ന് എനിക്ക് നിങ്ങള്‍ക്ക് ഉറപ്പു നല്‍കാനാവും.

ഞങ്ങളുടെ ഗവണ്‍മെന്റ് രൂപീകരിക്കപ്പെടുന്നതിനു മുന്‍പ് വെറും 800 കേസുകള്‍ മാത്രമാണ് അഴിമതിയ്‌ക്കെതിരായി സിബിഐ രജിസ്റ്റര്‍ ചെയ്തത്- വെറും 800. ഇപ്പോഴവര്‍ അഴിമതിയ്‌ക്കെതിരെ 1,800 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരായി നടപടികള്‍ ആരംഭിക്കുകയും ചെയ്തു. അഴിമതിയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ ഗവണ്‍മെന്റ് രൂപീകരിക്കപ്പെട്ട് 10 മാസങ്ങള്‍ക്കുള്ളില്‍ 800 ല്‍ നിന്നും 1800 ആയി ഉയരുന്നത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകും. അഴിമതിയ്‌ക്കെതിരായ ഞങ്ങളുടെ പോരാട്ടത്തെ ഇത് വിവരിക്കും.

അഴിമതിയ്‌ക്കെതിരായ ഞങ്ങളുടെ ദൃഢനിശ്ചയത്തെയാണ് ഇത് കാണിക്കുന്നത്. പത്രസമ്മേളനങ്ങളിലൂടെയല്ല അത് കാണിക്കുന്നത്, മറിച്ച് ഞങ്ങള്‍ അടിത്തട്ടില്‍ നടപടികള്‍ സ്വീകരിക്കുകയും നേട്ടമുണ്ടാക്കുകയും ചെയ്തു. സംവിധാനങ്ങളെ മാറ്റാന്‍ ഞങ്ങള്‍ ശ്രമിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ എങ്ങനെ പണം നേരിട്ട് ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് പോകും, വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളില്‍ എങ്ങനെ പണം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പോകും, ദല്ലാള്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കുറയ്‌ക്കാനാകും, ആ ദിശയില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കാനാരംഭിച്ചു, ഇത്തരം നടപടികളിലൂടെ ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുമെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. എന്റെ കര്‍ഷക സഹോദരീ, സഹോദരന്മാരെ, ആവശ്യത്തിനു മഴ ലഭിക്കാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം പ്രതിസന്ധിയുണ്ടായി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ബുദ്ധിമുട്ട് നേരിടുകയും കര്‍ഷകര്‍ക്ക് നഷ്ടം സഹിക്കേണ്ടി വരികയും ചെയ്തു. എന്നിരുന്നാലും പണപ്പെരുപ്പ നിരക്ക് കുറയ്‌ക്കുന്നതില്‍ നാം വിജയിച്ചു. ഞങ്ങള്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ് പണപ്പെരുപ്പ നിരക്ക് രണ്ടക്കമായിരുന്നുവെന്നും, അത് രണ്ടക്കമായി തുടരുകയായിരുന്നുവെന്നും അംഗീകരിക്കണം. ആവശ്യത്തിനുള്ള മഴ ലഭിക്കാത്തതു മൂലം കര്‍ഷകര്‍ പ്രയാസത്തിലായിരുന്നു. എന്നിരുന്നാലും, ഞങ്ങളുടെ ശ്രമങ്ങളിലൂടെ പണപ്പെരുപ്പം രണ്ടക്കത്തില്‍ നിന്നും, മൂന്നു മുതല്‍ നാല് ശതമാനം വരെയായി താഴ്‌ത്തുന്നതില്‍ നാം വിജയിച്ചു. ദരിദ്രരില്‍ ദരിദ്രരായവര്‍ക്കും വിശപ്പിനെ തൃപ്തിപ്പെടുത്താനാകണമെന്ന സ്വപ്‌നമാണ് നാം കാണുന്നത് എന്നതിനാല്‍ നാം ശ്രമങ്ങള്‍ തുടരും.

എന്നാല്‍ നമ്മുടെ രാജ്യത്തെ കാര്‍ഷിക വൃത്തിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതായ ആവശ്യമുണ്ട്. കാര്‍ഷിക ഭൂമി ചുരുങ്ങുകയാണ്, കുടുംബങ്ങള്‍ക്കിടയില്‍ ഭൂമി വീതം വെയ്‌ക്കപ്പെടുകയും കൃഷിഭൂമി ചെറുതാകുകയും ചെയ്യുന്നു. നമ്മുടെ ഭൂമിയുടെ ഫലഭൂയിഷ്ഠത വര്‍ദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്, ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്, കര്‍ഷകര്‍ക്ക് ജലം വേണം, കര്‍ഷകര്‍ക്ക് വൈദ്യുതി വേണം. ഈ സ്വപ്‌നം സാക്ഷാത്കരിക്കാനാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാന്‍മന്ത്രി കൃഷി സിഞ്ചായ് യോജനയ്‌ക്ക് കീഴില്‍ 50,000 കോടി രൂപ ചെലവഴിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ജലം കൃഷിഭൂമിയില്‍ എത്തുന്നുണ്ടെന്ന് നാം ഉറപ്പു വരുത്തണം, ജലം സംരക്ഷിക്കപ്പെടേണ്ടതും ആവശ്യമാണ്. ‘ജലം സംരക്ഷിക്കുക, ഊര്‍ജ്ജം സംരക്ഷിക്കുക, രാസവളം കുറയ്‌ക്കുക.’ കര്‍ഷക വൃത്തിയിലുടനീളം നാം ഈ മന്ത്രം പ്രയോഗത്തില്‍ വരുത്തണം, അതിനായി ‘ഓരോ തുള്ളിയ്‌ക്കും, കൂടുതല്‍ വിളവ്’ എന്നതിലേക്ക് നാം മുന്നോട്ട് പോകണം, അതിലൂടെ ഓരോ തുള്ളി ജലവും പരമാവധി വിളവ് പ്രദാനം ചെയ്യുകയും, കൃഷി വിജയകരമായിത്തീരുകയും ചെയ്യും. ഈ ദിശയില്‍ പണം ചെലവഴിക്കപ്പെടണം.

കൊടുങ്കാറ്റ് മൂലം കുറച്ചു കാലം മുന്‍പ് നാശനഷ്ടങ്ങളുണ്ടായി. ഞങ്ങള്‍ നഷ്ടപരിഹാരം നല്‍കുകയും സഹായധനം ഉയര്‍ത്തുകയും ചെയ്തു. കഴിഞ്ഞ 60 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ നടപടിയാണിത്. മുന്‍പ് നാശങ്ങള്‍ സംഭവിക്കുമ്പോള്‍ നഷ്ടം 50 ശതമാനം ആണെങ്കില്‍ മാത്രമായിരുന്നു നഷ്ടപരിഹാരം നല്‍കിയിരുന്നത്. ഞങ്ങളത് 30 ശതമാനമാക്കിക്കുറച്ചു. കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ കര്‍ഷകരെ സഹായിക്കുന്നതിനായി അത്തരമൊരു വലിയ സമാശ്വാസം നല്‍കിയിട്ടില്ല. കര്‍ഷകര്‍ക്ക് യൂറിയ ആവശ്യമുണ്ട്; ഞങ്ങള്‍ വേപ്പു പുരട്ടിയ യൂറിയ നല്‍കാനാരംഭിച്ചു. അഴിമതിയ്‌ക്കെതിരായ പോരാട്ടം എങ്ങനെ മുന്നോട്ട് കൊണ്ടു പോകാമെന്ന് ഞാന്‍ വീണ്ടു നിങ്ങളോട് പറയാം. വേപ്പ് പുരട്ടല്‍- മോദിയുടെ മനസ്സില്‍ തോന്നിയ ഒരു കാര്യമല്ല, ഇത് ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിച്ച ആശയമാണ്, ഇത് ആദ്യമായി എന്റെ ഗവണ്‍മെന്റിനു മുന്നില്‍ വന്ന ആശയമല്ല, മറ്റ് ഗവണ്‍മെന്റുകളും ഇത് കണ്ടിട്ടുണ്ട്.

നമ്മുടെ രാജ്യത്ത് കര്‍ഷകരുടെ പേരില്‍ യൂറിയ വിതരണത്തിനയക്കുന്നു. ദശലക്ഷങ്ങള്‍ വില വരുന്ന യൂറിയയാണിങ്ങനെ അയക്കുന്നത്.

ഇതില്‍ 15,20,25 ശതമാനവും അസംസ്‌കൃത വിഭവമായി ഫാക്ടറികളിലേക്ക് പോകുന്നു, ഇടനിലക്കാരിലൂടെയാണ് ഈ കളവ്. 100 ശതമാനം വേപ്പ് പുരട്ടലിലൂടെയല്ലാതെ നമുക്ക് ഈ കളവ് അവസാനിപ്പിക്കാനാവില്ല. അതിനാലാണ് ഗവണ്‍മെന്റിനു മേല്‍ അധിക ഭാരമാകുമെങ്കില്‍ക്കൂടിയും 100 ശതമാനം യൂറിയയും വേപ്പ് പുരട്ടിയതാക്കുന്നത്. അത്തരം യൂറിയ കൃഷിയ്‌ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാനാകില്ല. അതില്‍ നിന്നും ഒന്നും ഊറ്റിയെടുക്കാന്‍ ഒരു രാസ ഫാക്ടറിയ്‌ക്കുമാവില്ല. അതിനാല്‍ കര്‍ഷകരുടെ യൂറിയയ്‌ക്കുള്ള ആവശ്യം നിറവേറ്റപ്പെടുകയും, വേപ്പ് പുരട്ടിയ യൂറിയയിലൂടെ കൃഷിഭൂമിയുടെ പോഷകാവശ്യം നിറവേറ്റപ്പെടുകയും, 10 ശതമാനം യൂറിയയുടെ ഉപയോഗം കുറയ്‌ക്കാനാവുകയും ചെയ്യും. ഇതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കും, വരുന്ന വിളവു കാലത്തേക്ക് ഈ രാജ്യത്തെ കര്‍ഷകര്‍ക്ക് യൂറിയയുടെ ഒരു പുതിയ ഗുണം ലഭിക്കും. കൂടാതെ ആരെങ്കിലും അബദ്ധത്തില്‍ വേപ്പ് പുരട്ടാത്ത യൂറിയ നിങ്ങളെ കാണിക്കാനിടയായാല്‍, അത് ഗവണ്‍മെന്റ് അംഗീകൃതമല്ലെന്ന് നിങ്ങള്‍ വിശ്വസിക്കണമെന്ന് ഞാന്‍ കര്‍ഷകരോട് നിര്‍ദ്ദേശിക്കുന്നു, ആരെങ്കിലും നിങ്ങള്‍ക്ക് മഞ്ഞപ്പൊടി നല്‍കിയാല്‍ അതിനെ തൊടരുത്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

പുതിയ വാര്‍ത്തകള്‍

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.