Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലക്ഷംകോടി ഡോളര്‍-നിക്ഷേപത്തിന് സാധ്യത: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2015, 10:56 pm IST
in India

അബുദബി: നിലവില്‍ ഒരു ലക്ഷം കോടി ഡോളര്‍ നിക്ഷേപത്തിന് ഭാരതത്തില്‍ അവസരമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അബുദബിയിലെ മസ്ദര്‍ നഗരത്തില്‍ നിക്ഷേപ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 125 കോടിയിലേറെയാണ് ഭാരതത്തിലെ ജനങ്ങള്‍. ഈ ജനത ഒരു വിപണി മാത്രമല്ല, വലിയൊരു ശക്തിസ്രോതസ് കൂടിയാണ്, മോദി തുടര്‍ന്നു.

മുന്‍സര്‍ക്കാരുകളുടെ അനാസ്ഥയും അശ്രദ്ധയും കാരണം സ്തംഭിച്ചുപോയ പരിപാടികള്‍ വീണ്ടും തുടങ്ങുന്നതിലാണ് തന്റെ സര്‍ക്കാരിന്റെ ശ്രദ്ധ. ഭാരതത്തിനും യുഎഇയ്‌ക്കും ഇടയ്‌ക്ക് എഴുനൂറിലേറെ വിമാനസര്‍വ്വീസുകളുണ്ട്. പക്ഷെ ഒരു ഭാരതപ്രധാനമന്ത്രി ഇവിടം സന്ദര്‍ശിക്കാന്‍ 34 കൊല്ലമെടുത്തു. ഇനി ഇത് സംഭവിക്കില്ല.(1981ല്‍ ഇന്ദിരാഗാന്ധിയാണ് അവസാനം അബുദബി സന്ദര്‍ശിച്ച ഭാരത പ്രധാനമന്ത്രി)

ഭാരതം അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണെന്നും വലിയ വികസനത്തിന് ഇനിയും സാധ്യതയുണ്ടെന്നും അന്താരാഷ്‌ട്ര നാണയ നിധിയും ലോകബാങ്കും സാമ്പത്തിക കാര്യങ്ങള്‍ വിലയിരുത്തുന്ന മൂഡിയും അടക്കമുള്ള ആഗോള സ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നു, ഭാരതത്തില്‍ നിക്ഷേപത്തിനുള്ള സാധ്യത ചൂണ്ടിക്കാട്ടി മോദി പറഞ്ഞു. ഒരുവശത്ത് ഭാരതം അതിവേഗം വളരുകയാണ്. മറുവശത്ത് ലോകം ഏഷ്യയിലേക്കാണ് നോക്കുന്നത്.

യുഎഇ ഇല്ലാതെ ഏഷ്യ പൂര്‍ണ്ണമല്ല. യുഎഇ ഏഷ്യയുടെ കേന്ദ്രമായി മാറുന്നത് എനിക്ക് വ്യക്തമായി കാണാം. യുഎഇയുടെ ശക്തിയും ഭാരതത്തിന്റെ സാധ്യതകളും ചേര്‍ന്നാല്‍ വരുന്നത് ഏഷ്യയുടെ നൂറ്റാണ്ടാകും. യുഎഇയില്‍നിന്നുള്ള ചില നിക്ഷേപകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തന്നെ അറിയിച്ചിരുന്നു. പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹരിക്കാന്‍ വാണിജ്യമന്ത്രിയെ ഇവിടേക്ക് അയക്കും, മോദി പറഞ്ഞു. ബിസിനസ് തുടങ്ങാനുള്ള നടപടികള്‍ ലളിതമാക്കണമെന്നും ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണമെന്നും യുഎഇയിലെ നിക്ഷേപകര്‍ മോദിയോട് പറഞ്ഞു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് മോദി അവര്‍ക്ക് ഉറപ്പുനല്‍കി.

ഭാരതത്തില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ വലിയ ശീതീകരിച്ച ഗോഡൗണുകളുടെ ആവശ്യകതയുണ്ട്. ഈ രംഗത്ത യുഎഇയ്‌ക്ക് പരിചയസമ്പത്തുണ്ട്. അടിസ്ഥാന വികസനമടക്കമുള്ള കാര്യങ്ങളില്‍ യുഎഇയിലെ ബിസിനസുകാര്‍ക്ക് പണം മുടക്കാന്‍ അസരമുണ്ട്. ഇന്‍ഷ്വറന്‍സ്, റെയില്‍വേ, പ്രതിരോധ ഉപകരണങ്ങളുടെ ഉല്പ്പാദനം തുടങ്ങിയ രംഗങ്ങളില്‍ വിദേശനിക്ഷേപം അനുവദിച്ചിട്ടുണ്ട്,മോദി പറഞ്ഞു. എത്തില സാത്ത് ചീഫ് എക്‌സിക്യൂട്ടീവ് അഹമ്മദ് അബ്ദുള്‍ കരീം ജുള്‍ഫാര്‍, എമ്മാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മൊഹമ്മദ് അലി അല്‍ അബ്ബാര്‍ തുടങ്ങിയവരടക്കം നിരവധി പ്രമുഖ ബിസിനസുകാര്‍ പങ്കെടുത്തു.

സോളാര്‍ അടക്കമുള്ള ശുദ്ധ വൈദ്യുതിയുടെ നാടാണ് മസ്ദാര്‍ നഗരം. ഈ നഗരം മോദി ചുറ്റിനടന്നുകണ്ടു. പേഴ്‌സല്‍ റാപ്പിഡ് ട്രാന്‍സിറ്റ് എന്ന കാന്തശക്തിയിലോടുന്ന കാറില്‍ മോദി അല്‍പ്പനേരം യാത്രചെയ്തു. മൈക്രോ നാനോ ഫാബ്രിക്കേഷന്‍ ഫസിലിറ്റി, മൈക്രോസ്‌കോപ്പി ലാബ് തുടങ്ങിയവും മോദി സന്ദര്‍ശിച്ചു.നഗരത്തിലെ പൊതുസ്ഥലങ്ങള്‍ അദ്ദേഹം നടന്നുകണ്ടു. ഒരു മണിക്കൂര്‍ സഞ്ചാരത്തിനിടെ പലയിടങ്ങളിലും ജനങ്ങളും ഉദ്യോഗസ്ഥരും, പ്രവാസി ഭാരതീയരും ഹര്‍ഷാവരത്തോടെയാണ് മോദിയെ വരവേറ്റത്.

ഭാരതത്തിന്റെ യശസ് ഉയര്‍ത്തുക

ഭീകരവാദത്തെ നേരിടുന്നതില്‍ ഭാരതവും യുഎഇയും യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ അന്‍പതിനായിരത്തോളം വരുന്ന പ്രവാസി ഭാരതീയരെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. യുഎന്‍ രക്ഷാ സമിതി അംഗത്വം എന്ന ഭാരതത്തിന്റെ ആവശ്യത്തിന് യുഎഇ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസികള്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തണം, ആവേശം അലതല്ലിയ സമ്മേളനത്തില്‍ മോദി ആഹ്വാനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

India

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.