ന്യൂദല്‍ഹി: പുതുവര്‍ഷ ദിനമായ ചിങ്ങം ഒന്നിന് മലയാളി സമൂഹത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി. പുതുവര്‍ഷം സന്തോഷപ്രദവും സമ്പല്‍സമൃദ്ധവുമായിത്തീരത്തെയെന്ന് നരേന്ദ്രമോദി ആശംസിച്ചു. യുഎഇയിലെ മലയാളി സമൂഹത്തിന് പ്രത്യേകം ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി മലയാളികള്‍ യുഎഇയിലെ പ്രധാന സാന്നിധ്യമാണെന്നും അത്യദ്ധ്വാനശാലികളാണെന്നും പറഞ്ഞു.
















