ന്യൂദല്‍ഹി: സ്വാതന്ത്ര്യം ലഭിച്ച് ആറു പതിറ്റാണ്ടു കഴിഞ്ഞിട്ടും വൈദ്യുതിയെത്താത്ത 18,500 ഗ്രാമങ്ങൡ 1000 ദിവസങ്ങള്‍ക്കകം വൈദ്യുതി വിതരണത്തിനുള്ള അടിസ്ഥാന സൗകര്യമൊരുക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രതിജ്ഞ. ചെങ്കോട്ടയില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്ര മോദി.
സംസ്ഥാന ഗവണ്‍മെന്റുകളോട് ഇത് ചെയ്യാന്‍ ഞാന്‍ ഗൗരവമായി അഭ്യര്‍ത്ഥിക്കുകയാണ്. ചില സംസ്ഥാനങ്ങള്‍ മാത്രമേ ഇത് ചെയ്യേണ്ടതുള്ളൂ. ഈ സംസ്ഥാനങ്ങളുടെ പേര് ഞാന്‍ പറഞ്ഞാല്‍ അതൊരു രാഷ്‌ട്രീയ പ്രസ്താവനയായി വീക്ഷിക്കപ്പെടും. അതിനാലാണ് ഞാന്‍ അവയുടെ പേരുകള്‍ പറയാത്തത്. അടുത്ത 1000 ദിവസങ്ങള്‍ക്കകം 18,500 ഗ്രാമങ്ങളില്‍ സംസ്ഥാനങ്ങളുടെ പ്രാദേശിക ഘടകങ്ങളുടെ സഹകരണത്തോടെ നാം വൈദ്യുതിയെത്തിക്കുമെന്ന് ഇന്ന് ടീം ഇന്ത്യ, 125 കോടി ജനങ്ങള്‍, ഈ ചെങ്കോട്ടയില്‍ നിന്ന് പ്രതിജ്ഞയെടുക്കുകയാണ്.
നാം പഴയ ക്രമം പിന്തുടര്‍ന്നാല്‍ ഈ 18,500 ഗ്രാമങ്ങളില്‍ വൈദ്യുതിയെത്തിക്കാന്‍ ഇനിയും ഒരു 10 വര്‍ഷം കൂടിയെടുക്കും. പത്ത് വര്‍ഷം കാത്തിരിക്കാന്‍ രാജ്യം ഒരുക്കമല്ല. സമയക്രമം നിശ്ചയിക്കാന്‍ ഞാന്‍ ഉദ്യോഗസ്ഥരുടെ ഒരു യോഗം നടത്തിയിരുന്നു. ചിലര്‍ പറഞ്ഞു അത് 2019 നകം നടത്താം, ചിലര്‍ പറഞ്ഞു 2022നകം നടത്താം. കൊടുങ്കാടിന്റെയും, അതിവിദൂര മലമ്പ്രദേശങ്ങളുടെയും മോശം കണക്ടീവിറ്റിയുടെയും ഒഴിവുകഴിവുകളാണ് അവര്‍ നിരത്തിയത്. എന്നാല്‍, ആയിരം ദിവസത്തിനകം ഇതു സാധ്യമാക്കുമെന്നാണ് ടീം ഇന്ത്യയുടെ പ്രതിജ്ഞ.
ഞാന്‍ കര്‍ഷക ക്ഷേമം പോലെ പ്രധാനമാണ്, കല്‍ക്കരി, ബോക്‌സൈറ്റ് തുടങ്ങിയ നമ്മുടെ ധാതു സമ്പത്ത് ശേഖരിക്കുന്ന പ്രദേശങ്ങളുടെ കാര്യവും. അവയുടെ വികസനത്തോട് നാം അലംഭാവം പ്രകടിപ്പിക്കുന്നു. ആ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായി, ഒരു പ്രത്യേക പദ്ധതിക്ക് രൂപം നല്‍കി. ധാതു സമ്പന്നവും ഭൂരിപക്ഷം വനവാസി മേഖലകളുമായ ഇവിടങ്ങളില്‍ വര്‍ഷമതോറും 6000 കോടി രൂപയോളം ചെലവഴിക്കും. ഈ മേഖലകളുടെ വികസത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ ആരംഭിച്ചു കഴിഞ്ഞു, മോദി പറഞ്ഞു.
















