Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമനെ കണ്ടാല്‍ നിങ്ങള്‍ എന്തുചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2015, 08:36 pm IST
in Samskriti

എത്ര നിശാചരരുണ്ടു വന്നേറ്റതി-

ങ്ങത്ര രാമന്മാരുമുണ്ടെന്നതുപോലെ

രാമമയമായ് ചമഞ്ഞിതു സംഗ്രാമ

ഭൂമിയുമെന്തൊരു വൈഭവമന്നേരം.

എന്നോടുതന്നെ പൊരുന്നിതു രാഘവ-

നെന്നു തോന്നീ രജനീചരര്‍ക്കാകവെ.

മക്കളും ബന്ധുക്കളും മറ്റ്  സഹായികളും മരിച്ചതിന്റെ സങ്കടത്തോടും കോപത്തോടും കൂടി രാവണന്‍ അവസാനയുദ്ധത്തിനു ഒരുങ്ങിയിരിക്കയാണ്. പത്തു കഴുത്തന്‍ (രാവണന്‍) പത്ത് പടനായകര്‍ക്കൊപ്പം ബഹുസഹസ്രം രാക്ഷസപ്പടയോടും  കൂടിയാണ്് വന്നിരിക്കുന്നത്. അവരോടു പൊരുതാനൊന്നും നിങ്ങള്‍ പോകേണ്ട എന്ന് തന്റെ വാനരസേനയെ വിലക്കിയ ശേഷം ശ്രീരാമന്‍ ധീരനായ് പടനടുവില്‍ ചെന്നതിന്റെ ശേഷമുള്ള അവസ്ഥ എഴുത്തച്ഛന്‍ ഇങ്ങനെ വരച്ചു കാട്ടുന്നു.

എവിടെ നോക്കിയാലും രാമന്‍! എന്നോടാണ് രാമന്‍ പൊരുതുന്നത് എന്ന് ഓരോരോ രാക്ഷസനും വിചാരിച്ചു! അതിന്നാല്‍ പരമാവധി ദ്വേഷത്തോടെയും കോപത്തോടെയും അവര്‍ രാമനെതിരെ പൊരുതിക്കൊണ്ടിരുന്നു.

ഇതു പോലെ ഒരവസ്ഥ ശ്രീകൃഷ്ണാവതാരത്തിലും  നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. -പക്ഷേ, ദ്വേഷത്തിന്റേതല്ല, യുദ്ധത്തിന്റേതുമല്ല; രാഗത്തിന്റേതാണ്. പരമപ്രേമ നിര്‍വൃതിയുടേതാണ്്- രാസക്രീഡയില്‍ , വൃന്ദാവനത്തിലെ ഓരോരോ ഗോപികയ്‌ക്കും ഓരോകൃഷ്ണന്‍ എന്ന നിലയിലുള്ള ആനന്ദനൃത്തമാണിത്.!

ഓരോരോ തരുണികളോടു ചേര്‍ന്നു നിന്നാ-

നോരോരോ തനുയുതനായ് അനേകരൂപി.

(കുഞ്ചന്‍ നമ്പ്യാര്‍, ശ്രീകൃഷ്ണ ചരിതം 6-3 )

രാഗ ദ്വേഷ വിയുക്തൈസ്തു

വിഷയാനിന്ദ്രിയൈശ്ചരന്‍

ആത്മവശൈ്യര്‍ വിധേയാത്മാ

പ്രസാദമധി ഗച്ഛതിഎന്ന  ഗീതാ ശ്ലോകവുമായും ഇതിനെ ബന്ധിപ്പിക്കാം. രാഗദ്വേഷങ്ങളില്‍നിന്നു മുക്തരായ് ഇന്ദ്രിയ വിഷയങ്ങളിലേര്‍പ്പെട്ടാലും ആത്മനിയന്ത്രണമുള്ളവര്‍ ശാന്തിയെ പ്രാപിക്കുന്നുമെന്ന തത്വമാണല്ലോ ശ്രീകൃഷ്ണന്‍ മുന്നോട്ട് വെയ്‌ക്കുന്നത്.

രാമായണവുമായി ബന്ധപ്പെട്ട് സ്വാമി രാമദാസ് പറഞ്ഞ ഒരു കഥയും ഓര്‍മ്മയില്‍ വരുന്നു. ഏതു രാമായണത്തില്‍ നിന്നാണ് അദ്ദേഹത്തിനു ലഭിച്ചതെന്ന് നിശ്ചയമില്ല. എവിടെ നിന്നായാലെന്ത്?

ഏറെചിന്തനീയം തന്നെ.

അന്തിമ പോരാട്ടത്തിന് രാവണന്‍ വന്ന സമയം. ഒരു സംഘം വാനരര്‍ രാക്ഷസസംഘത്തിന്റെ ആക്രമമത്താല്‍ വിഷമിക്കുന്നത് രാമന്‍ ശ്രദ്ധിച്ചു. രാവണനുമായി നേരിട്ടുള്ള പോരാട്ടം മുറുകിയിരിക്കുന്ന അവസ്ഥയിലും രാമന്‍ തന്റെ ഭക്തരെ രക്ഷിക്കുവാനുള്ള ഉപായം കണ്ടെത്തി -പെട്ടെന്നാണ്,എല്ലാ വാനരന്മാരും സാക്ഷാല്‍ ശ്രീരാമ രൂപത്തിലായി അപ്പോഴോ?

ഒരു വാനരന്‍ അടുത്തുള്ള വാനരനെ കാണുന്നത് രാമനായിട്ടാണ് പിന്നെ എന്തു പറയാന്‍ ? സന്തോഷാധിക്യത്താല്‍ ആനന്ദനൃത്തമാടുകയായി! ഇനി എന്തുയുദ്ധം ആരോടുയുദ്ധം?

ഭഗവാന്‍ പക്ഷഭേദം കാട്ടിയില്ല. എതിര്‍ത്തുനില്‍ക്കുന്ന രാക്ഷസന്മാരേയും സ്വന്തം രൂപത്തിലാക്കി മാറ്റിക്കഴിഞ്ഞു! അപ്പോള്‍ എന്തു സംഭവിച്ചുവെന്നോ?

ഒരുരാക്ഷസന്‍ അടുത്തുള്ള രാക്ഷസനെ രാമനായി കണ്ടുതുടങ്ങി! അവനുണ്ടോ സഹിക്കാന്‍ കഴിയുന്നു? അടുത്തു കിട്ടിയ രാമനെ എങ്ങനേയും കൊല്ലാന്‍ സാഹസികശ്രമമായി. അങ്ങനെ രാക്ഷസപ്പടപരസ്പരം കൊന്നൊടുങ്ങുകയും ചെയ്തു.

വലിയഒരുതത്ത്വം ഈകഥ മുന്നോട്ടുവയ്‌ക്കുന്നു. മനസ്സാണ് മുഖ്യമായ പ്രശ്‌നം. രാമനെക്കുറിച്ചു സ്‌നേഹവും ഭക്തിയും നിറഞ്ഞ മനസ്സ് പുറത്തുള്ളതിലെല്ലാം. രാമനെ കാണുന്ന അവസ്ഥയിലാകുമ്പോള്‍ ആനന്ദനിര്‍വൃതിയല്ലാതെ മറ്റെന്താണ് ഉണ്ടാവുക? അകത്തും പുറത്തും ആനന്ദം; ആനന്ദസാഗരം.

മറുവശത്തെ രാക്ഷസ മനസ്സുകളില്‍ ഉണ്ടായമാറ്റം ശ്രദ്ധേയം. രാമനെക്കുറിച്ചുള്ള ദ്വേഷമാണ് രാക്ഷസമനസ്സുകളില്‍ നിറഞ്ഞിരിക്കുന്നത്. പുറത്തു കാണുന്നതെല്ലാം രാമനാണെന്നു വന്നപ്പോള്‍ മനസ്സിന്റെ സമനില പാടേ തെറ്റി. വെറുപ്പ് ഇരട്ടിയായി! ഭ്രാന്തവും അക്രമാസക്തവുമായി; പരസ്പ്പരം വെട്ടിക്കൊല്ലലായി! ഫലമോ? സര്‍വ്വത്രനാശവും!

അതിനാല്‍ രാമന്‍ നിറയട്ടേ അഥവാ സ്‌നേഹം നിറയട്ടേ മനസ്സില്‍ പോരാ, പുറത്തേക്കും അത് ഒഴുകട്ടേ. അപ്പോള്‍ ലോകത്തില്‍ രാമന്‍ മാത്രമേ ഉണ്ടാകൂ; സ്‌നേഹം മാത്രമേ ഉണ്ടാകൂ!

രാമായണം വായിക്കുന്നത് രാമനെ അറിയാനാണ്. സത്യവും ധര്‍മ്മവും സ്‌നേഹവുമായി രാമനെ അറിയുന്നതും ആരാധിക്കുന്നതും ക്ലേശങ്ങള്‍ സഹിക്കുന്നതുമെല്ലാം രാമനായിത്തീരുവാനാണ്. അപ്പോള്‍ എവിടേയും രാമനേയുള്ളൂ എന്ന തത്വബോധത്തിന്റെ ആനന്ദത്തില്‍ നാം അലിയുകയാകും: അതീവ ശാന്തമായി, അതീവ സുന്ദരമായി!

( അവസാനിച്ചു)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.