പുനലൂര്‍: ഓണത്തിന് ആഴ്ചകള്‍ ബാക്കിനില്‍ക്കെ നഗരത്തില്‍ ഗതാഗതക്കുരുക്കേറി. ട്രാഫിക് വാര്‍ഡന്‍മാരും പോലീസും ഇല്ലാത്തയിടങ്ങളില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമായി. സ്വകാര്യവാഹനപാര്‍ക്കിംഗ് സൗകര്യമില്ലാത്തതും നടപ്പാതകളില്ലാത്തതും പ്രശ്‌നം രൂക്ഷമാക്കിയിട്ടുണ്ട്. അതേസമയം വഴിവാണിഭക്കാര്‍ നിരത്തില്‍ കച്ചവടം ചെയ്യുന്നത് തടയാനും നടപടികളില്ല. നഗരത്തില്‍ കാത്തിരുപ്പ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുവാനോ റോഡിന്റെ വീതി വര്‍ദ്ധിപ്പിച്ച് നടപ്പാത നിര്‍മ്മിക്കുവാനോ അധികൃതര്‍ തയ്യാറായിട്ടില്ല. മാലിന്യനിര്‍മാര്‍ജനവും താറുമാറായിരിക്കുകയാണ്. ഓണവിപണി സജീവമാക്കാന്‍ പല കച്ചവടസ്ഥാപനങ്ങളും റോഡ് കയ്യേറി ടാര്‍പ്പ കെട്ടി അതിലാണ് വ്യാപാരം നടത്തുന്നത്.
















