Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാജ്യ തന്ത്രജ്ഞത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2015, 09:45 pm IST
in Samskriti

വിഭീഷണന്റെ പ്രവൃത്തി ഒരുനാടിന്റെ പൗരനു ചേര്‍ന്നതായിരുന്നോ എന്നൊരു ചിന്ത സ്വാഭാവികമാണ്. എന്നാല്‍ രാവണനും ബാഹ്യശക്തിയായിരുന്നു, കൂടാതെ രാക്ഷസനുമായിരുന്നു. രാക്ഷസന്റെ അനുജന്‍ വൈഷ്ണവനാവുന്ന വിചിത്ര പരിസ്ഥിതി ഉളവായിരിക്കുന്നു. ശ്രീരാമനാണെങ്കില്‍ ഈശ്വരകോടിയിലുള്ള മര്യാദാ പുരുഷോത്തമനും ധര്‍മം ഉടലെടുത്തപോലെ ഉന്നതതലത്തിലുള്ളയാളും.

ഇവിടെ പൗരധര്‍മം എന്നതിന്റെ നിര്‍വചനം ഭരണകൂടത്തോടുള്ള വിധേയത്വം എന്നതിലോ സ്വന്തം നാട്ടുകാരുടെ സുരക്ഷ എന്നതിലോ മാത്രം ഒതുക്കുന്നത് ശരിയാവുമായിരുന്നില്ല. രാഷ്‌ട്രത്തിന്റെ ലോകത്തോടുള്ള സ്വാഭാവിക കര്‍ത്തവ്യം നിറവേറ്റുന്നതില്‍ തടസ്സമായിവരുന്നവരെ നേരിടാനുള്ള കരുത്ത് നേടാന്‍  ആ രാജ്യത്തിലെ സജ്ജനശക്തിക്ക് അവിടുത്തെ സംവിധാനങ്ങളിലൂടെ അസാധ്യമാക്കുന്ന സ്ഥിതിവിശേഷമാണെങ്കില്‍ പുറമേനിന്നുള്ള ലോകനിലവാരമുള്ളവരുടെ ഇടപെടലുകളും അവരുടെ കൂടി സഹായത്താല്‍ തദ്ദേശീയരായ സജ്ജനങ്ങളുടെ വിജയവും അനിവാര്യമായിത്തീരുന്നു. വ്യക്തി മുതല്‍ വിശ്വം വരെയുള്ളതെല്ലാം പരമാത്മാവിന്റെ ധര്‍മസംഹിതക്കനുസരിച്ചുവേണം പ്രവര്‍ത്തിക്കാനെന്നു ചുരുക്കം.

ഇന്നത്തെ ലോകത്തുതന്നെ ചൈന, ഇസ്ലാമിക് സ്റ്റേറ്റ് മുതലായ ശക്തികള്‍ ലോകത്തെ വിറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റു ശക്തികള്‍ ഒന്നിച്ച് അന്നാടുകളിലെ സജ്ജനങ്ങളെ പിന്തുണക്കേണ്ടതുണ്ട്. വിശേഷിച്ചും ഈ പ്രശ്‌നങ്ങള്‍ നേരിട്ടു ബാധിക്കുന്ന ഭാരതം പോലുള്ള നാടുകള്‍. ദീര്‍ഘദൃഷ്ടിയോടെ ശരിയായ സമയത്ത് തക്കതായ കരുക്കള്‍ നീക്കലാണ് ശരിയായ രാജ്യതന്ത്രജ്ഞന്മാര്‍ ചെയ്യേണ്ടത്. ഇന്നു സൂക്ഷിച്ചാല്‍ നാളെ ദുഃഖിക്കേണ്ടിവരില്ല. ചരിത്രത്തില്‍ പല സന്ദര്‍ഭങ്ങളിലും കടന്നുകയറി ആക്രമിച്ചവരെ തകര്‍ത്തുവിട്ടശേഷം അവരെ ഉന്മൂലനം ചെയ്യാനോ പകരം വ്യവസ്ഥ ചെയ്യാനോ ഭാരതം തുനിഞ്ഞില്ല. ഇവിടെ രാമായണത്തില്‍ ഭഗവാന്‍ അത്തരം തെറ്റുകളൊന്നും ചെയ്യുന്നില്ല. ദണ്ഡകാരണ്യത്തിലും കിഷ്‌കിന്ധയിലും തക്കതായ പകരവ്യവസ്ഥകള്‍ മുന്‍കൂട്ടി ചിന്തിച്ചുറപ്പിച്ചാണ് കാര്യങ്ങള്‍ ചെയ്തത്.

ഇവിടെ ലങ്കയിലും രാവണന്‍ പോയി, പകരമെന്തെന്നോ രാമന്‍ രാജ്യം കൈയടക്കാനാണ് വന്നിരിക്കുന്നത് എന്നോ ഉള്ള ചര്‍ച്ചകള്‍ക്കൊന്നുമിടം കൊടുക്കാത്ത രീതിയിലാണ് ശ്രീരാമചന്ദ്ര ദേവന്റെ കരുനീക്കങ്ങള്‍.

രാവണന്റെ മനസ്സില്‍ ഒരിക്കല്‍പ്പോലും പൂര്‍ണശക്തിയോടെ ശത്രുവിനെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കണമെന്ന ചിന്ത ഉളവാകുന്നില്ല. ഇതും ശ്രീരാമന്റെ തന്ത്രങ്ങളിലൊന്നാണ്. ഇന്ദ്രജിത്തിന്റെ ചെപ്പടിവിദ്യ കളില്‍ വീണുപോയ ശ്രീരാമനെ ആശ്വസിപ്പിച്ച് സത്യം ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ അപ്പുറത്ത് വിഭീഷണനുണ്ട്. രാക്ഷസന്മാരെപ്പോലെ ഹോമം മുടക്കി ഇന്ദ്രജിത്തിന്റെ വധത്തിനു കളമൊരുക്കാന്‍ വിഭീഷണന്‍ വാനരസേനയോടു പറഞ്ഞതാണ്, ഇന്നായിരുന്നെങ്കില്‍ ബുദ്ധിജീവികള്‍ അവരെപ്പോലെ നമ്മളുമാവണോ എന്ന കുനുട്ടു ചോദ്യം ചോദിച്ചേനേ. എന്നാല്‍ രാക്ഷസന്മാരെ അവരുടെ കേന്ദ്രത്തില്‍ അവരുടെ തന്ത്രങ്ങള്‍ നിവൃത്തിയില്ലാത്ത അവസരങ്ങളില്‍ ഉപയോഗിച്ച് തോല്‍പ്പിക്കുന്നതായിരുന്നു വിവേകം എന്നു മനസ്സിലാക്കിയാണല്ലൊ ശ്രീരാമന്‍ അനുവാദം കൊടുക്കുന്നത്. ഏതായാലും ഹോമം മുടങ്ങിയതിനാല്‍ ഇന്ദ്രജിത്ത് വധ്യനായി.

മൂന്നു ദിവസത്തെ കഠോരയുദ്ധത്തിനുശേഷം ഇന്ദ്രജിത്തിനെ ഇന്ദ്രാസ്ത്രം കൊണ്ടുതന്നെ സൗമിത്രി കൊന്നത് ഒരു സുന്ദരമായ ആകസ്മികത മാത്രം. ഇന്ദ്രജിത്ത് മരിച്ചതിന് ദുഃഖാര്‍ത്തനായ രാവണന്‍ സീതയെ കൊല്ലാന്‍ ചെല്ലുന്നു. നേരെ ചെന്ന് രാമനോട് യുദ്ധം ചെയ്യാനാണ് മന്ത്രി പുത്രന്റെ-സുപാര്‍ശ്വന്റെ-ഉപദേശം. എന്നാല്‍ രണ്ടാംവട്ടത്തിലും രാമനോടേറ്റുമുട്ടി പിന്‍വാങ്ങിയ രാവണന്‍ ഗുരുവിന്റെ ഉപദേശപ്രകാരം ഹോമം നടത്തുന്നു. എഴുത്തച്ഛന്‍ സാത്വികമായ ഹോമവര്‍ണനയാണ് ചെയ്യുന്നത്. എന്നാല്‍ മറ്റു രാമായണങ്ങളില്‍ താമസിക ഹോമമാണ് കാണുന്നത്. ഏതായാലും ദുഷ്ടനു ദൈവാനുകൂല്യം ലഭിക്കുന്നത് കുതിരയ്‌ക്കു കൊമ്പു മുളയ്‌ക്കുന്നതുപോലെയാണെന്നു കരുതി ശ്രീരാമന്‍ ഏതുവിധേനയും ഹോമം മുടക്കാന്‍ കപിവീരന്മാരെ അയക്കുന്നു.

അവരാകട്ടെ മറ്റുപായങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മണ്ഡോദരിയെ വലിച്ചിഴച്ച് ഉപദ്രവിക്കാന്‍ തുടങ്ങി. രാവണപത്‌നിപോലും ആക്രമിക്കപ്പെടുന്നവിധം ലങ്ക  അത്രമാത്രം ദുര്‍ബലമായെന്നു ചുരുക്കം. ഇനി രാവണവധം ഒരു ഔപചാരികത മാത്രമായിരിക്കുന്നു എന്നു സൂചിപ്പിക്കുകയാണ് മഹാകവി  മണ്ഡോദരിയുടെ സന്ദര്‍ഭത്തിലൂടെ സൂചിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.