കരുനാഗപ്പള്ളി: ഇസ്ലാമിക തീവ്രവാദമാണ് ഇന്ന് ലോകത്ത് ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തിരുമല അനില്‍ പറഞ്ഞു.
ഹിന്ദുഐക്യവേദി കുലശേഖരപുരത്ത് നടത്തിയ പദയാത്രയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരുംകൊലകളും സ്ഫോടനപരമ്പരകളും നടത്തി നിരപരാധികളായ ആയിരങ്ങളെ കൊന്നൊടുക്കുന്ന ഇസ്ലാമികതീവ്രവാദം മൂലം ലോകം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. തീവ്രവാദത്തിന്റെ പേരില്‍ കാശ്മീരില്‍ നിന്നും 95 ശതമാനം ഹിന്ദുക്കളും പിറന്ന മണ്ണില്‍ നിന്നും പലായനം ചെയ്യപ്പെട്ടു. ഓരോ ഹിന്ദുവിനെ കൊല്ലുമ്പോഴും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുമെന്ന തെറ്റായ ചിന്തകള്‍ യുവാക്കളില്‍ കുത്തിനിറച്ചാണ് തീവ്രവാദത്തിന് നിയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരുവിഭാഗം തീവ്രവാദത്തിലൂടെയും മറുവിഭാഗം മതപരിവര്‍ത്തനത്തിലൂടെയും ജനങ്ങളെ നാടിന്റെ സംസ്കാരത്തില്‍ നിന്നും അകറ്റി ദേശവിരുദ്ധരാക്കുന്ന പ്രക്രിയയാണ് നടത്തുന്നത്. മിഷണറി പ്രവര്‍ത്തനം മൂലം നാഗാലാന്റ്, മണിപ്പൂര്‍, മിസോറാം തുടങ്ങിയ പ്രദേശങ്ങള്‍ ദേശീയതയില്‍ നിന്നും വ്യതിചലിച്ചതായും അദ്ദേഹം പറഞ്ഞു.
കരുനാഗപ്പള്ളിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ 160 തൊഴിലാളികളെ അഞ്ചുതെങ്ങ് പള്ളിയില്‍ തടഞ്ഞുവച്ച് മര്‍ദ്ദിച്ചപ്പോള്‍ അവരെ മോചിപ്പിക്കാന്‍ പോലീസ് യാചിച്ചുനില്ക്കുന്നതാണ് കണ്ടത്. 2020 ആകുമ്പോഴേക്കും പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലകളില്‍ നിന്നും ഹിന്ദുവിദ്യാര്‍ത്ഥികള്‍ ഒറ്റപ്പെടുമെന്നും വിഴിഞ്ഞത്തിനെതിരെ പ്രസ്താവനകളുമായി വന്ന കാത്തോലിക്ക നേതൃത്വം വിലപേശല്‍ തന്ത്രമാണ് പയറ്റുന്നതെന്നും രാമസേതു, ആറന്മുള എന്നീ പൈതൃകങ്ങളെ നശിപ്പിക്കാനുള്ള ഗൂഡശ്രമമാണ് നടക്കുന്നതെന്നും തിരുമല അനില്‍ ചൂണ്ടിക്കാട്ടി.
ഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് ബി.വാമദേവന് അധ്യക്ഷനായിരുന്നു. ആര്‍എസ്എസ് ഗ്രാമജില്ലാ കാര്യവാഹ് എ.വിജയന് യോഗം ഉദ്ഘാടനം ചെയ്തു. ജി.ചന്ദ്രബാബു, മാന്നൂര്‍ രാജേന്ദ്രന്, എസ്.രമേശന്, പ്രഭാകരന്ആചാരി, ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: