ന്യൂദല്‍ഹി: ദക്ഷിണ കൊറിയയില്‍ നടന്ന ഏഷ്യന്‍ യൂത്ത് ഫുട്‌ബോളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച നാഗലാന്‍ഡിലെ ദീമാപൂര്‍ ഗ്രീന്‍വുഡ് സ്‌കൂള്‍, 12 വയസിനു താഴെയുള്ള വിഭാഗത്തില്‍ റണ്ണറപ്പായി. നാല് ഗ്രൂപ്പ് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ഇന്ത്യ വിജയിച്ചു.
ദീമാപുരിലെ ഗ്രീന്‍വുഡ് സ്‌കൂള്‍ ടീം 2014ല്‍ സുബ്രതോ കപ്പില്‍ 14 വയസിനു താഴെയുള്ളവരുടെ ഫുട്‌ബോളില്‍ വിജയിച്ചതു മുതല്‍ അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു.
കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെ ദേശീയ കായിക വികസന നിധിയില്‍ നിന്നാണ് ടീമിന്റെ പങ്കാളിത്തത്തിനാവശ്യമായ സഹായം ലഭിക്കുന്നത്. 15 രാജ്യങ്ങളില്‍ നിന്നായി 47 ടീമുകളാണ് ഏഷ്യന്‍ യൂത്ത് ഫുട്‌ബോളില്‍ പങ്കെടുത്തത്.
















