Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ദ്രജിത്തിന്റെ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2015, 09:25 pm IST
in Samskriti

പ്രകൃതി സൃഷ്ടി നടത്തുന്ന ക്രമം ഭാരതത്തിലെ എല്ലാ മതവിഭാഗങ്ങളും അംഗീകരിച്ചിട്ടുള്ള തത്വമാണ്. അത് സത്വം, രജസ്, തമസ് എന്നീ മൂന്നു ഗുണങ്ങള്‍ തമ്മിലുള്ള സന്തുലനം തെറ്റുന്നതോടെയാണ് ആരംഭിക്കുന്നത്. പിന്നീട് മഹദ് എന്ന ചിന്താമണ്ഡലവും (ബുദ്ധി) ആകാശം, വായു, അഗ്‌നി, ജലം, ഭൂമി എന്നീ പഞ്ചമഹാഭൂതങ്ങളും ഉണ്ടാവുന്നു.

ത്രിഗുണങ്ങളും മഹദും പഞ്ചഭൂതങ്ങളുമാണ് ഇന്ന് കാണുന്ന എല്ലാവിധ ശരീരങ്ങളുടെയും-ജഡചേതനങ്ങളുടെ- അടിത്തട്ടിലുള്ള തത്വങ്ങള്‍. ഇതിന്റെ തെളിവ് അഞ്ച് ജ്ഞാനേന്ദ്രിയങ്ങള്‍, ആയുര്‍വേദ ചികിത്‌സാ പദ്ധതി എന്നിവയാണ്. ഏത് ശാസ്ത്രസിദ്ധാന്തവും പോലെതന്നെ പ്രകൃതി സിദ്ധാന്തവും സത്യമാണോയെന്ന് പരീക്ഷിക്കേണ്ടത് ഫലവുമായി സിദ്ധാന്തം ഒത്തുപോവുന്നുണ്ടോ എന്നു നോക്കിയാണ്. പ്രകൃതിദത്തമായ ഇന്ദ്രിയങ്ങള്‍ പഞ്ചഭൂതങ്ങളുടെ തെളിവാണ്. അവയുടെ പ്രവര്‍ത്തനം പഞ്ചഭൂതങ്ങളുടെ അതേ സ്വഭാവമുള്ളതാണ്. മനുഷ്യനിര്‍മിതമായ ആയുര്‍വേദം വാതപിത്തകഫസിദ്ധാന്തത്തിലൂന്നിനില്‍ക്കുന്നു. ഈ ത്രിദോഷങ്ങള്‍ ത്രിഗുണങ്ങള്‍ക്ക് തെളിവാണ്. ചിത്തമാണ് മഹദ് തത്വത്തിന് തെളിവ്.

ഈ ആദ്ധ്യാത്മിക സിദ്ധാന്തവും രാമായണത്തിലെ കഥാപാത്രങ്ങളും ഒത്തുപോകുന്നുണ്ട് എന്നു നമുക്കു കാണാം. വിഭീഷണന്‍ സത്വസമ്പന്നന്‍, രാവണന്‍ രജോഗുണസമ്പന്നന്‍, കുംഭകര്‍ണ്ണന്‍ തമോഗുണക്കാരന്‍. സത്വഗുണം പുരുഷന്‍ അഥവാ കര്‍മ്മസാക്ഷിയായ ഈശ്വരതത്വത്തിനോട് വേഗം ആകൃഷ്ടനാവുന്നു. രജോഗുണജന്യമായ വ്യക്തിത്വം ഈശ്വരതത്വത്തിന് വിപരീതമായിത്തീരുന്നു. തമോഗുണം നിഷ്‌ക്രിയതയും ഹിംസയും അടങ്ങുന്നതാകുന്നു.

രാഘവപക്ഷത്തും മൂന്ന് സഹോദരന്മാരുണ്ട്. പേരു സൂചിപ്പിക്കുന്നതുപോലെ ലക്ഷ്മണന്‍ സത്വഗുണം, ഭരതന്‍ രജോഗുണം, ശത്രുഘ്‌നന്‍ തമോഗുണം എന്നിവയെ പ്രതിനിധീകരിക്കുന്നു. എന്നാല്‍ ഈശ്വരസാന്നിധ്യത്തില്‍ ഇതേ ഗുണങ്ങള്‍ ദൈവികസംസ്‌കാര്യത്തെയാണ് കൈക്കൊള്ളുന്നത് രാക്ഷസീയപ്രവൃത്തികളെയല്ല.

നേരത്തെ സൂചിപ്പിച്ചപോലെ നേതൃത്വം ആരിലാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു ജനസ്വഭാവം എന്ന തത്വം രാമായണത്തിലെ ഒരു മുഖ്യ പ്രതിപാദ്യമാണ്.

യുദ്ധത്തില്‍ അമിതവീര്യത്തോടെ രാമസേനയെ നേരിടുന്ന കുംഭകര്‍ണ്ണന്‍ കര്‍ത്തവ്യഭാവത്തോടെ പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ടാണ് വിഭീഷണനെ അയാള്‍ അനുമോദിക്കുന്നത്. അമിതവീര്യത്തോടെ പൊരുതിയ കുംഭകര്‍ണ്ണനെ ശ്രീരാമനാണ് വധിക്കുന്നത്.

നാരദന്റെ സ്തുതി കാണിക്കുന്നത് യുദ്ധം എന്നതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചാണ്.

പലപ്പോഴും യുദ്ധത്തിന് താല്‍ക്കാലിക ഉദ്ദേശ്യമുണ്ടാവാം. ഇവിടെ സീതാന്വേഷണം പോലെ. പക്ഷെ യുദ്ധത്തിന്റെ ആത്യന്തികഫലം സജ്ജന രക്ഷയാവണം. അതാണ് നാരദന്റെ പ്രസക്തി. ഗരുഡനും ദേവന്മാരും ഇടക്കെല്ലാം സഹായിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. പ്രകമ്പനെ കൊല്ലാനാവാതെ ലക്ഷ്മണന്‍ വിഷമിച്ചപ്പോള്‍ വായുദേവന്‍ ബ്രഹ്മാസ്ത്രം ഉപയോഗിക്കാന്‍ പറയുന്നു.

ഗരുഡന്‍ നാഗാസ്ത്രത്തെ നിഷ്ഫലമാക്കുന്നു. എന്നാലവര്‍ നേരിട്ട് യുദ്ധത്തില്‍ പങ്കെടുത്തിരുന്നെങ്കില്‍ വിജയം അനായാസമാവുമായിരുന്നല്ലൊ എന്നൊരു പ്രശ്‌നം ഉദിക്കുന്നുണ്ട്. ഇതിന്റെ ഉത്തരം ശ്രീരാമദേവന്റെ വിജയത്തിന്റെ തിളക്കം കുറക്കരുതെന്നവര്‍ കരുതി എന്നതാണ്. മനുഷ്യനായി അവതരിച്ച രാമന്‍ മനുഷ്യരുടെപോലെതന്നെ വിജയം നേടണമല്ലോ? ബ്രഹ്മാവിന്റെ വരവും രാവണ-കുംഭകര്‍ണന്മാര്‍ മനുഷ്യരുടെ കൈകളാല്‍ മരിക്കും എന്നാണ്.

ഇന്ദ്രജിത്ത് എന്ന രാവണപുത്രന്‍ എത്ര അസാധാരണ യോദ്ധാവായിരുന്നു എന്നതാണ് അടുത്ത പ്രകരണം കാട്ടിത്തരുന്നത്. രാമലക്ഷ്മണന്മാരടക്കം എല്ലാവരും മരണാസന്നരായി വീണു. ഇനി ഒരു മാര്‍ഗ്ഗവുമില്ല എന്നു ദേവന്മാര്‍ക്കുപോലും തോന്നി. അമൃതംപോലും ബ്രഹ്മസൂത്രത്തോട്  ഫലിക്കില്ലല്ലോ? ബ്രഹ്മാസ്ത്രവര്‍ണന മഹാഭാരതത്തിലുണ്ട്. അത് അണുബോംബിന്റെ വര്‍ണ്ണനക്ക് തുല്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുമുണ്ട്.

പ്രകാശവും ഇരുട്ടും അതിന്റെ ദുഷ്ഫലങ്ങളുമെല്ലാം ആണവമിസൈലിനോട് കൃത്യം ഒക്കുമത്രെ. ഏതായാലും ഇന്ന് ഭാരതവും റഷ്യയും തമ്മില്‍ ചേര്‍ന്ന് ഉണ്ടാക്കിയ ശബ്ദാതീതവേഗമുള്ള അസ്ത്രത്തിനും പേര് ബ്രഹ്‌മോസ് എന്നാണ്. ബ്രഹ്മപുത്ര-മോസ്‌കോ നദികളുടെ പേര് ചേര്‍ത്തുണ്ടായതാണ് പറഞ്ഞാലും ഉദ്ദേശിച്ചത് ബ്രഹ്മാസ്ത്രമെന്നുതന്നെ.

വിജയത്തിന് തൊട്ടുമുമ്പ് ഉണ്ടായേക്കാവുന്ന വന്‍പരാജയത്തിന്റെ ഉദാഹരണമാണ് ഇന്ദ്രജിത്തിന്റെ വിജയം. ദൃഢനിശ്ചയത്താലും, കൂര്‍മ്മബുദ്ധിയും അനുഭവസമ്പത്തും ചേര്‍ന്ന് കണ്ടുപിടിക്കുന്ന ഉപായത്താലും തരുണന്മാരുടെ കര്‍മ്മശക്തികൊണ്ടുമാണ് ആ ഘട്ടത്തെ മറികടക്കാനാവുക- ചില രാമായണങ്ങളില്‍ (രാമചരിതമാനസം) രാവണന്റെ വൈദ്യനാണ് മരുന്ന് പറഞ്ഞുകൊടുക്കുന്നത്. ഇവിടെ ജാംബവാനാണ് മൃതസഞ്ജീവനിയടക്കം നാലു മരുന്നുകള്‍ കൊണ്ടുവരാന്‍ ഹനുമാനെ അയക്കുന്നത്. ഏതായാലും ഒരു കാര്യം സ്പഷ്ടമാണ്. എത്ര ഭീകര പരിതസ്ഥിതിയിലും ഒരു പരിഹാരം കണ്ടെത്താനാവും. ഇവിടെ വിഭീഷണന്‍ മാറിനിന്നതായാണ് പറയപ്പെടുന്നത്.

ശ്രീരാമന്‍ പോലും അടരാടുന്ന സമയത്ത് യുദ്ധസ്ഥലത്തുനിന്നും വിഭീഷണന്‍ മാറിനിന്നത് ഇന്ദ്രജിത്തിന്റെ നിന്ദ ഭയന്നാവാം. ഏതായാലും അതൊരു വലിയ അനുഗ്രഹമായിത്തീര്‍ന്നു. ഹനുമാനും ജാംബവാനും കണ്ടുമുട്ടിയത് വിഭീഷണന്‍ കാരണമാണ്.  വന്‍വിജയത്തിന് തൊട്ടുമുമ്പുള്ള ഈ വന്‍പരാജയം രാമസേനയുടെ രണ്ടാംനിരയുടെ കരുത്തും ബുദ്ധിശക്തിയും വിഭവശേഷിയും തെളിയിക്കുന്നതായിത്തീര്‍ന്നു. കരുത്തുറ്റ രണ്ടാംനിരയാണല്ലൊ, ഈടുറ്റ വിജയത്തിന്റെ യഥാര്‍ത്ഥ ശില്‍പികളും ഗുണഭോക്താക്കളും. ഏതായാലും ഹനുമാന്‍ സമയം ഒട്ടും കളയാതെ പുറപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.