മൊസൂള്‍: ഇറാഖിലെ മൊസൂളില്‍ ഐഎസിന്റെ ക്രൂരതയില്‍ പൊലിഞ്ഞത് 300 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജീവനുകള്‍. കൊല്ലപ്പെട്ടവരില്‍ 50 സ്ത്രീകളും ഉള്‍പ്പെടുന്നു.
ഇറാക്കി സൂപ്രീം ഇലക്ഷന്‍ കമ്മീഷനു വേണ്ടി ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരെയാണു ഭീകരവാദികള്‍ വെടിവച്ചു കൊലപ്പെടുത്തിയത്. സൈനിക ക്യാമ്പിനോടു ചേര്‍ന്നാണു തെരഞ്ഞെടുപ്പു ജോലികള്‍ നോക്കിയിരുന്ന ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്നത്.
മൊസൂളിലെ നിനവെ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. ഒരു കൂട്ടം ഉദ്യോഗസ്ഥരെ ഐഎസ് ഭീകരവാദികള്‍ തലയറുത്താണു കൊലപ്പെടുത്തിയതെന്നും ദൃക്‌സാക്ഷികളായ മറ്റു ചില ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഐഎസ് ഭീകരവാദികളുടെ ക്രൂരത അവസാനിപ്പിക്കാന്‍ യുഎന്നും മറ്റു ലോകരാജ്യങ്ങളും ഉടന്‍തന്നെ ഇടപെടണമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. 2014 ജൂണ്‍ പത്തു മുതല്‍ മൊസൂളിന്റെ നിയന്ത്രണം ഐഎസിന്റെ കൈയിലാണ്.
















