കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം കുന്ദുസ് പ്രവിശ്യയിലായിരുന്നു സ്‌ഫോടനം.
19 സൈനികരും മൂന്നു സാധാരണക്കാരുമാണു മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.
















