ദല്‍ഹി: പ്രൊ കബഡി ലീഗില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍ ബംഗാള്‍ വാരിയേഴ്സിന് ജയം. ദല്‍ഹി ദബാങ്ങിനെ 20-17ന് കീഴടക്കി ബംഗാള്‍. ഇതോടെ 11 പോയിന്റായെങ്കിലും അവസാന സ്ഥാനത്തു നിന്ന് കയറാനായില്ല ബംഗാളി യോദ്ധാക്കള്‍ക്ക്. അതേസമയം, പട്നയെ മറികടന്ന് അഞ്ചാമതെത്താനുള്ള ദല്‍ഹിയുടെ അവസരം തോല്‍വി തുലച്ചു. ദല്‍ഹിക്ക് 17 പോയിന്റ്.
സച്ചിന് കാംബ്ലെയുടെ പ്രകടനമാണ് ബംഗാളിന് ജയം നേടിക്കൊടുത്തത്. ദല്‍ഹിക്കായി നായകന് രവീന്ദര്‍ പഹല്‍ (അഞ്ച്) തിളങ്ങിയെങ്കിലും, സൂപ്പര്‍ താരം കാഷിലിങ് അഡ്കെ നിറം മങ്ങിയത് തിരിച്ചടിയായി.
















