വാഷിങ്ടണ്‍: സിറ്റി ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- റൊമാനിയയുടെ ഫ്‌ളോറിന്‍ മെര്‍ഗിയ സഖ്യം സെമിയില്‍. ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവും അമേരിക്കയുടെ മാര്‍ഡി ഫിഷും ചേര്‍ന്ന ജോടി ക്വാര്‍ട്ടറില്‍ നിന്നു പിന്മാറിയതോടെ ബൊപ്പണ്ണ കൂട്ടുകെട്ടിന്റെ മുന്നേറ്റം അനായാസമാക്കി. ദിമിത്രോവിന്റെ തോളിനേറ്റ പരിക്കാണ് യുഎസ്- ബള്‍ഗേറിയന്‍ ജോടിയെ പിന്മാറ്റത്തിന് പ്രേരിപ്പിച്ചത്.
















