Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശബരിയുടെ ആതിഥ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2015, 08:28 pm IST
in Samskriti

ഞങ്ങള്‍ സുഗ്രീവസങ്കേതം തേടി അവിടേനിന്നും പടിഞ്ഞാറുദിശ നോക്കിനടന്നു. പമ്പയുടെ പടിഞ്ഞാറെക്കരയിലെത്തിയപ്പോള്‍ അവിടെ ഒരാശ്രമംകണ്ടു. മതംഗമുനിയുടെ ആശ്രമമായിരുന്നു അത്. അവിടെ അപ്പോള്‍ ശബരി എന്നുപേരായ ഒരു തപസ്വിനിയാണ് താമസിച്ചിരുന്നത്. താപസി അവരെ ആദരവോടെ സ്വാഗതംചെയ്തു. സഹോദരന്മാരെക്കണ്ട് ആനന്ദിതയായ ശബരി അര്‍ഘ്യപാദ്യാദികള്‍ നല്‍കി സ്വീകരിച്ചു. ഫലമൂലാദികള്‍ ഉപചാരപൂര്‍വം സമര്‍പ്പിച്ചിട്ട് ശബരി പറഞ്ഞു.

മയാതു വിവിധം വന്യം സഞ്ചിതം പുരുഷാര്‍ഷഭ

തവാര്‍ഥേ പുരുഷ വ്യാഘ്രപമ്പായാസ്തീര സംഭവം(ആരണ്യം 24:17)

പുരുഷോത്തമ, അങ്ങേയ്‌ക്കുവേണ്ടി പമ്പാസരസ്സിന്റെ തീരത്തുള്ള വനത്തില്‍ നിന്നും സംഭരിച്ചുവെച്ചിട്ടുള്ള വിവിധ ഫലമൂലാദികളാണിവ. ശബരിയുടെ ആതിഥ്യം സ്വീകരിച്ചതിനുശേഷം രാമന്‍ പറഞ്ഞു. വന്ദ്യമാതാവേ ഭവതിയുടെ അതിഥിസല്‍ക്കാരത്തില്‍ ഞങ്ങള്‍ സന്തുഷ്ടരായിരിക്കുന്നു. ഞങ്ങളുടെ വനസഞ്ചാരക്ഷീണം ഇപ്പോള്‍ മാറി. ഇനി ഭവതി ആരാണെന്നും തപോനിഷ്ഠ സ്വീകരിച്ചതിന്റെ ഉദ്ദേശവും അറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

രാമന്റെ ചോദ്യംകേട്ട ശബരി പറഞ്ഞു. രാമദേവ ഞാന്‍ ചിത്രകവചന്‍ എന്ന ഗന്ധര്‍വരാജാവിന്റെ ഏകപുത്രിയായ മാലിനിയായിരുന്നു. വീതിഹോത്രന്‍ എന്ന ഒരു ഗന്ധര്‍വരാജകുമാരന്‍ എന്നെ വിവാഹംകഴിച്ചു. അദ്ദേഹം മഹാബ്രഹ്മജ്ഞാനിയായിരുന്നു. അദ്ദേഹത്തെപ്പോലുള്ള ഒരാളെ ഭര്‍ത്താവായി കിട്ടിയത് ഭാഗ്യമായിക്കരുതേണ്ട ഞാന്‍ ദൗര്‍ഭാഗ്യവശാല്‍ ‘കല്‍മാഷന്‍’ എന്ന ഒരു കിരാതനെ കാമുകനായി സ്വീകരിച്ചു. ഭര്‍തൃവഞ്ചകിയായ എന്നെ ഭര്‍ത്താവ് നീ കാട്ടാളക്കാമിനിയായിത്തീരട്ടെ എന്ന് ശപിച്ചു. പാപമോചനം യാചിച്ച എന്നോട് ശ്രീരാമദര്‍ശനം സംഭവിക്കുമ്പോള്‍ കളങ്കപരിഹാരവും ശാപപരിഹാരവും സിദ്ധിക്കുമെന്ന് അനുഗ്രഹവും നല്‍കി.

അങ്ങിനെ ശാപംമൂലം കാട്ടാളത്തിയായിത്തീര്‍ന്ന ഞാന്‍ ശബരസങ്കേതമായ ഈ ഗിരിയില്‍ താമസമാക്കി. ഇവിടെ മതംഗമഹര്‍ഷിയും ബ്രഹ്മജ്ഞാനികളായ ഒട്ടേറെ തപസ്വികളും വസിച്ചിരുന്നു. അവരെ ശുശ്രൂഷിച്ചും തപശ്ചര്യ അനുഷ്ഠിച്ചും ബ്രഹ്മജ്ഞാനം നേടിയും വളരെക്കാലമായി ഞാന്‍ ഇവിടെ കഴിഞ്ഞുവരുന്നു. ദശാബ്ദങ്ങള്‍ക്കുമുമ്പ് തപസ്വികള്‍ ബ്രഹ്മപദം പ്രാപിച്ചു. അവര്‍ ദേഹത്യാഗം ചെയ്യുന്നതിനുമുമ്പ് രാമദര്‍ശനവും പാപമുക്തിയും നിനക്ക് വൈകാതെ ഉണ്ടാവുമെന്ന് എന്നെ അനുഗ്രഹിച്ചിരുന്നു. അങ്ങ് ശ്രീരാമദേവനാണെന്നും ഇപ്പോള്‍ അന്യരാല്‍ അപഹരിക്കപ്പെട്ട ഭാര്യയെ തേടി നടക്കുകയാണെന്നും ഞാന്‍ മനസ്സിലാക്കുന്നു.

അങ്ങ് ഇവിടെനിന്നും തെക്കോട്ട് നടന്ന് പമ്പയും കഴിഞ്ഞ് കുറച്ചുദൂരം ചെല്ലുമ്പോള്‍ ഋശ്യമൂകമെന്ന ഒരു പര്‍വതത്തിലെത്താം. ആ മലയുടെ മുകളില്‍ സുഗ്രീവന്‍ നാല് വാനരസഹായികളോട് കൂടി വസിക്കുന്നുണ്ട്. സുഗ്രീവനുമായി സഖ്യംചെയ്താല്‍ സീതയെ അന്വേഷിച്ച് കണ്ടുപിടിക്കുന്നതിന്നും വീണ്ടെടുക്കുന്നതിന്നും ശത്രുസംഹാരം നടത്തുന്നതിന്നും സാധിക്കും.

ഇത്രയും പറഞ്ഞ് പരമവൃദ്ധയായ ആ ശബരതപസ്വിനി ധ്യാനനിമീലിതനേത്രയായി. പെട്ടെന്ന് അവള്‍ക്ക് രൂപമാറ്റം വന്നു. സ്വയം യോഗാഗ്നി ജ്വലിപ്പിച്ച് ശബരി ദേഹത്യാഗം ചെയ്ത് മുക്തിപ്രാപിച്ചു.

ശബരി അഗ്നിപ്രവേശം ചെയ്ത് മുക്തി പ്രാപിച്ചശേഷം തങ്ങള്‍ സുഗ്രീവന്റെ വാസസ്ഥാനമായ ഋശ്യമൂകാചലത്തിലേക്ക് പോകാനായി പമ്പാതടത്തിലെത്തി.

പൂക്കളും തളിരുകളും ഫലങ്ങളും പരിലസിക്കുന്ന ലതാതരുജാലങ്ങള്‍ ഇടനീങ്ങി വിളങ്ങുന്ന തീരപ്രദേശങ്ങളും അടുത്തടുത്തായുള്ള ചെറിയ ചെറിയ പര്‍വതനിരകളാലും പരിവൃതമായ പമ്പാസരസ്സ് പ്രകൃതിമഹിമയുടെ ഒരു മനോഹരദൃശ്യംപോലെ പരിലസിക്കുന്നു. ശുദ്ധസ്ഫടികംപോലെ തെളിമകലര്‍ന്ന പമ്പാസരസ്സില്‍ വിവിധവര്‍ണ്ണങ്ങളിലുള്ള താമരപ്പൂക്കള്‍ വിടര്‍ന്ന് വിലസുന്നു. കാര്‍മേഘങ്ങള്‍ ജലത്തില്‍ പ്രതിബിംബിക്കുമ്പോള്‍ ആനകള്‍ നദിയില്‍ മുങ്ങിക്കിടക്കുകയാണോ എന്ന് ആരും സംശയിച്ചുപോകും. തങ്ങള്‍ നദിയിലിറങ്ങിക്കുളിച്ച ശേഷം താമരയിലയില്‍ വെള്ളമെടുത്ത് ദാഹശമനം വരുത്തി ഋശ്യമൂകപര്‍വതത്തെ ലക്ഷ്യമാക്കി യാത്ര

തുടര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

Samskriti

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

Samskriti

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

പുതിയ വാര്‍ത്തകള്‍

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.