ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ഉധംപൂരില്‍ ഭീകരാക്രമണത്തിനിടെ പിടിയിലായ മുഹമ്മദ് നവേദ് തങ്ങളുടെ പൗരനല്ലെന്ന പാക്കിസ്ഥാന്റെ വാദം പൊളിയുന്നു. അവന്‍ തന്റെ മകന്‍ തന്നെയാണെന്ന വെളിപ്പെടുത്തലുമായി പിതാവ് മുഹമ്മദ് യാക്കൂബ് രംഗത്തെത്തി.
നവേദിന്റെ നിര്‍ഭാഗ്യവാനായ പിതാവ് താനാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിനോട് നവേദിന്റെ പിതാവ് മുഹമ്മദ് യാക്കൂബ് പറഞ്ഞു. ലഷ്‌കറില്‍ നിന്നും പാക് സൈന്യത്തില്‍ നിന്നും തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏത് നിമിഷവും കൊല്ലപ്പെട്ടേയ്‌ക്കാമെന്ന ഭീതിയിലാണ് എന്റെ കുടുംബം കഴിയുന്നത്. തന്റെ മകന്‍ രക്ഷപ്പെടണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. എന്നാല്‍ അവന്‍ കൊല്ലപ്പെടണം എന്ന് തന്നെ ആയിരിക്കണം ലഷ്‌കര്‍ ആഗ്രഹിച്ചിട്ടുണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.
താന്‍ പാക് പൗരനാണെന്ന് നവേദ് സമ്മതിച്ചിട്ടും പാക്കിസ്ഥാന്‍ അത് അംഗീകരിയ്‌ക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നവേദിന്റെ പിതാവ് തന്നെ സമ്മതിയ്‌ക്കുന്നു. പാക്കിസ്ഥാനിലെ നാഷണല്‍ ഡാറ്റാബേസ് ആന്റ് രജിസ്ട്രേഷന്‍ അതോറിറ്റി (എന്‍എഡിആര്‍എ) അധികൃതരാണ് മുഹമ്മദ് നവേദ് പാക് പൗരനല്ലെന്ന് അറിയിച്ചത്.
















