Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വരയ്‌ക്കാം നമ്മുക്കും ലക്ഷ്മണരേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2015, 10:04 pm IST
in Samskriti

യമപാലകരും രാഷ്‌ട്രീയക്കാരും സാമാന്യജനങ്ങളും ഉപയോഗിക്കുന്ന ഒരുശൈലിയുണ്ട്- ലക്ഷ്മണരേഖ രാമായണത്തില്‍ നിന്നും പൊങ്ങിവന്ന ഈ ശൈലിക്ക് ആത്മീയ നിയന്ത്രണത്തിന്റേയും സുരക്ഷിതത്വത്തിന്റേയും അതിര്‍ത്തിയെന്നു അര്‍ത്ഥമെടുക്കാം.

ശരി. രാമായണത്തില്‍ എവിടെയാണ് ലക്ഷ്മണരേഖയെപ്പറ്റി പറയുന്നതെന്ന് ചോദിച്ചാലോ? അതു പറയാം. സ്വര്‍ണ മാനിനെ പിടിക്കാന്‍ പോയ രാമനില്‍ നിന്നു” ഹാ ഹാ! സീതേ! ലക്ഷ്മണാ!”  എന്നുള്ള ആര്‍ത്തനാദം കേട്ടു സീത ഉത്കണ്ഠപ്പെടുകയും  ഉടനെ സഹായത്തിനു ചെല്ലാന്‍ ലക്ഷ്മണനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. മാരീച രാക്ഷസന്റെ മായയാണെന്നു  ലക്ഷ്മണന്‍ പറഞ്ഞിട്ടും സീത വിശ്വസിച്ചില്ല. കടുത്ത ഭാഷയില്‍ അനിയനെ ശകാരിച്ചു.

മനംനൊന്ത ലക്ഷ്മണന്‍ മറ്റു വഴികളില്ലാതെ ജ്യേഷ്ഠനെ അന്വേഷിച്ചു പുറപ്പെടുമ്പോള്‍ ധ്യാന പൂര്‍വ്വം ആശ്രമത്തിന് ചുറ്റിലും ശരമുനയാല്‍ വരച്ചു. ഇതു സുരക്ഷാരേഖയാണെന്നും രേഖക്കു വെളിയില്‍ കടക്കരുതെന്നും ജ്യേഷ്ഠത്തിയോടാവശ്യപ്പെട്ടു. പോരാഞ്ഞു വനദേവതമാരേ വിളിച്ച് സീതാദേവിയെ കാത്തു കൊള്ളമേ എന്ന് അപേക്ഷച്ചിക്കുകയും ചെയ്തു.

പക്ഷേ സീത, വേണ്ടത്ര ആലോചിക്കാതെയും ആത്മനിയന്ത്രണമില്ലാതെയും, സഹോദരന്‍ തീര്‍ത്ത സുരക്ഷാവലയം ഭേദിച്ചു. അതോടെയാണ് രാവണന് സീതാപഹരണം സാദ്ധ്യമായത്. വിജയിയായ രാവന്‍പോലും ലക്ഷ്മണരേഖയെ ഭയപ്പട്ടിരുന്നു. അതിനാലാണ് അതിക്രമിച്ച് ആശ്രമത്തിലേക്ക് കടക്കാതെ സീതയെക്കൊണ്ടുതന്നെ അതിക്രമം ചെയ്യിക്കുന്നത്!

രേഖപ്പെടുത്തപ്പെട്ടതും അല്ലാത്തതുമായ ഇത്തരം താക്കീതുകളെ സമൂഹത്തില്‍ നിയമങ്ങളെന്നും, കീഴ്‌വഴക്കങ്ങളെന്നും മര്യാദകളെന്നുമൊക്കയാണ് പറയുക. സ്ത്രീയായാലും പുരുഷനായാലും കുട്ടികളായാലും വൃദ്ധനായാലും ഇത്തരം ലക്ഷ്മണരേഖകളെ പറ്റി ചിന്തയുണ്ടാവണം. തിന്മകള്‍ രാവണനെ പോലെയാണ് നന്മയടെ വേഷം ധരിച്ച് മുന്നില്‍ വന്ന് പ്രലോഭിപ്പിക്കും വീഴരുത്. മനോനിയന്ത്രണം വേണം. ഔചിത്യമുണ്ടാവണം. മറ്റൊരാളെ നോക്കുന്നതിലും സ്പര്‍ശിക്കുന്നതിലും വരെ! ഇതൊക്കെയാണ് ഈ പുരാണകഥയും ശൈലിയും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

തെളിവുണ്ടോ ലക്ഷ്മണരേഖക്ക്? എന്ന കുസൃതി ചോദ്യം ആരെങ്കിലും ഉന്നയിച്ചാല്‍ പലരും കുഴങ്ങിപ്പോവും. എത്രയൊക്കെ രേഖകള്‍ ഹാജരാക്കിയാലും തെളിവില്ല എന്നു പറഞ്ഞ് കേസുകള്‍ മിക്കതും തള്ളിപ്പോകുന്ന നാടാണല്ലോ നമ്മുടേത്! ആരാധനയോടെ നാം വായിക്കുന്ന അദ്ധ്യത്മരാമായണം മുഴുവന്‍ തിരഞ്ഞാലും ഫലമുണ്ടാകില്ല. വാല്മീകി രാമായണത്തിലും, ലക്ഷ്മണന്‍ ഒരുരേഖയും വരച്ചതായി പറയുന്നില്ല. കമ്പരാമായണത്തിലും. പിന്നെ ഭാരതത്തിനകത്തും പുറത്തും പ്രഖ്യാതമായ ഈരേഖയുടെ ഉറവിടം എവിടെയാണ്?

തുളസീദാസന്റെ രാമചരിതമാനസത്തില്‍ ലക്ഷ്മണരേഖ തെളിഞ്ഞു കാണാവുന്നതാണ്. ആനന്ദരാമായണത്തിലും ഭാവാര്‍ത്ഥ രാമായണത്തിലും, രാമായണത്തെ ഉപജീവിച്ച് എഴുതപ്പെട്ട പല കൃതികളിലും ലക്ഷ്മണരേഖ കാണാന്‍കഴിയും.

ജ്യേഷ്ഠന്റെ കഴിവുകളെപ്പറ്റി ഉറച്ച വിശ്വാസമുള്ളയാളാണ് ലക്ഷ്മണന്‍. പക്ഷേ സീതയ്‌ക്കത്ര വിശ്വാസം പോരാ! ഭര്‍ത്താവിനോടുള്ള സ്‌നേഹവും ഉല്‍കണ്ഠയും പ്രകടമാക്കാനാണ് ലക്ഷ്മണന് നേരേയുള്ള ശകാരം ചൊരിയല്‍. അചിന്ത്യമായ അപവാദം വരെ പറഞ്ഞില്ലേ? അതില്‍ സഹികെട്ടാണ് നിയന്ത്രണരേഖവരച്ചും വനദേവതമാരോട് സീതയെ കാക്കാന്‍ പ്രാര്‍ത്ഥച്ചിതും ലക്ഷ്മണന്‍ പോകുന്നത്.

അധികമെന്നും വൈകിയില്ല. സീതയ്‌ക്ക് തിരിച്ചടി ലഭിച്ചു തുടങ്ങി. ഭിക്ഷുവായിവന്ന രാവണന്‍ പറയുന്ന വാക്കുകള്‍ കുലീനയായ ഒരു സ്ത്രീക്കും കേട്ടു നില്‍ക്കാന്‍ കഴിയുന്നതായിരുന്നില്ല.

രാജ്യാച്യുതമസിദ്ധാര്‍ത്ഥം

രാമം പരിമിതായുഷം

കൈര്‍ഗുണൈരനുരക്‌സാസി

മൂഢേ! പണ്ഡിതമാനിനീ!

ഹേ വിഡ്ഢി, പണ്ഡിതയെന്നഭിമാനിക്കുന്നവളെ! രാജ്യം നഷ്ടപ്പെട്ടവനും, കഴിവുകെട്ടവനും, മരണമടുത്തവനുമായ രാമനെ ഉപേക്ഷിക്കൂ. മൂന്നുലോകത്തിനും നാഥനായ എന്നെ പ്രണയിക്കൂ. എന്റെ ഭാര്യയായി സുഖിക്കൂ എന്നാണ് രാവണന്‍ പറഞ്ഞത്.

പോരേ? ലക്ഷ്മണനോടു പറഞ്ഞതിന്റെ പത്തിരട്ടി ശക്തിയുള്ള ദുര്‍വചനങ്ങളാണ് സീതക്കു കേല്‍ക്കേണ്ടി വരുന്നത്. വാസ്തവത്തില്‍ ലക്ഷ്മണന്‍ നിയന്തണരേഖ വരയ്‌ക്കും മുന്‍പുതന്നെ സീതയില്‍നിന്നു നിയന്ത്രണം വിട്ട വാക്കുകള്‍ ഉണ്ടായില്ലോ?  പിന്നീടാണ് ഭിക്ഷ നല്‍കുന്ന പ്രവൃത്തിയിലൂടെ രേഖ മറികടക്കുന്നത്. അപ്പോള്‍ കൈയേറ്റവും ഫലമായി!

രാവണന്റെ തേരിലിരുന്നു പിന്നെ സീത നിലവിളിച്ച് പറയുന്നുണ്ട് – ”ലക്ഷ്മണാ! നിന്നില്‍ ഒരു ദോഷവുമില്ല. ഞാന്‍ നിന്നോട് കോപിച്ച് പറയുന്ന വാക്കുകള്‍ക്കിതാ തിരിച്ചടി കിട്ടിയിരിക്കുന്നു. – എന്ന്” (രാമചരിതമാനസം) പക്ഷേ, എന്തുകാര്യം? അപകടം സംഭവിച്ചില്ലേ? നേരത്തേ ചിന്തിച്ചു, വാക്കിലും പ്രവൃത്തിയിലും നിയന്ത്രണം പാലിക്കേണ്ടതായിരുന്നില്ലേ എന്നാണ് ലക്ഷ്മണരേഖയും സീതാ വിലാപവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

വാല്മീകി രാമായണത്തിലോ അദ്ധ്യാത്മരാമായണത്തിലോ കാണപ്പെടാത്തതാണെങ്കിലും മറ്റ് രാമായണങ്ങളിലൂടെ ഭാരതത്തിലെങ്ങും വേരോടിയിട്ടുള്ള ലക്ഷ്മണരേഖ ഏതായാലും ഒരു ഉത്തമരേഖതന്നെയാണ്. അത്തരമൊരു നിയന്ത്രണരേഖ നമ്മുടെ ജീവിതത്തിലുമുണ്ടാകണം. മനസ്സുകൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ അത് സ്വയം ലംഘിക്കപ്പെടാതെ നോക്കുകയുംവേണം എന്നതാണ് പ്രധാനം. എങ്കിലേ സങ്കടങ്ങള്‍ കുറയൂ. യുദ്ധങ്ങള്‍ ഒഴിയൂ.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.