റിയാദ്: സൗദിയിലെ ഷിയാ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 30 പേര്‍ക്കു പരിക്കേറ്റു. ആസീര്‍ പ്രവിശ്യയിലെ അഭ പട്ടണത്തിലായിരുന്നു സംഭവം.
ശരീരത്തില്‍ ഘടിപ്പിച്ച ബോംബുമായി പള്ളിക്കുള്ളില്‍ കടന്ന ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. പ്രാര്‍ഥനയ്‌ക്കിടെയായിരുന്നു പള്ളിയില്‍ ആക്രമണമുണ്ടായത്. സൗദിയില്‍ സുരക്ഷാ സേന ഉപയോഗിച്ചു വരുന്ന പള്ളിയിലാണ് ആക്രമണമുണ്ടായത്. മരിച്ചവരില്‍ 10 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
യെമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പള്ളിയാണിത്. സ്‌പെഷല്‍ വെപണ്‍സ് ആന്‍ഡ് ടാക്റ്റിക്‌സ് യൂണിറ്റിലെ പോലീസുകാരാണ് ആക്രമണത്തിനിരയായത്.
ആക്രമണത്തിന്റെ ഉത്തേരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം ആക്രമത്തിന് പിന്നില്‍ ഐഎസിന് പങ്കുണ്ടെന്നും സൂചനയുണ്ട്.
മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന പ്രദേശമാണ് അഭ. സൗദിയില്‍ രണ്ട് മാസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.
.
















