നോട്ടിങ്ഹാം: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് തത്കാലം വിരമിക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. മോശം ഫോമിന്റെ പേരില്‍ വിമര്‍ശനങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ ക്ലാര്‍ക്കിന്റെ പ്രതികരണം.
എന്റെ ബാറ്റിങ്ങിനെക്കുറിച്ച് ഉയരുന്ന വിമര്‍ശനം സ്വാഭാവികം. മറിച്ച് പ്രതീക്ഷിക്കുന്നില്ല. ക്യാപ്റ്റനാകുമ്പോള്‍ വിമര്‍ശനത്തിന്റെ തോത് കൂടും. കഠിനമായി പരിശീലിക്കുന്നു. വിരമിക്കില്ല- ക്ലാര്‍ക്ക് പറഞ്ഞു.
ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ഇത്ര കഠിനമായി പരിശീലിച്ച കാലമില്ല. എന്നും നെറ്റ്‌സില്‍ ആദ്യം ചെല്ലും. റണ്‍സ് അടിക്കുന്നുണ്ടോ ഇല്ലയോ എന്നത് വിഷയമല്ല. പരിശീലനത്തിലാണ് ശ്രദ്ധ. ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ വിജയിക്കാനാകുമെന്നും ക്ലാര്‍ക്ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
















