ചണ്ഡീഗഡ്: സപ്തംബര്‍ ഏഴു മുതല്‍ അമേരിക്കയിലെ ലാസ് വെഗാസില്‍ നടക്കുന്ന ലോക ഗുസ്തി ചാംപ്യന്‍ഷിപ്പിന് പുരുഷന്മാരില്‍ ബജ്‌റംഗും (61 കിലോഗ്രാം), വനിതകളില്‍ ബബിത കുമാരിയും (53 കിലോഗ്രാം) യോഗ്യത നേടി.
ഹരിയാനയിലെ സോനാപത്തിലുള്ള സായി ട്രെയിനിങ് സെന്റര്‍ വേദിയായ അവസാന ഘട്ട ട്രയല്‍സില്‍ ബജ്‌റംഗ് സോനുവിനെയും (4-0), ബബിത നിര്‍മ്മലാ ദേവിയെയും (6-2) പരാജയപ്പെടുത്തി.
















