ഹൈദരാബാദ്: പ്രൊ കബഡി ലീഗ് രണ്ടാം ഘട്ടത്തിന് ആവേശോജ്വല തുടക്കം. തെലുങ്ക് ടൈറ്റന്‍സ്-ജയ്‌പൂര്‍ പിങ്ക് പാന്തേഴ്‌സ് മത്സരം സമനിലയില്‍ (39-39). സീസണിലെ രണ്ടാം സമനിലയാണിത്. ടൈറ്റന്‍സിനായി രാഹുല്‍ ചൗധരിയും (14), ജയ്‌പൂരിന്റെ സോനു നര്‍വാളും (13) നടത്തിയ മിന്നും പ്രകടനം മത്സരം സമനിലയിലാക്കി.
കളിയവസാനിക്കാന്‍ മൂന്നു മിനിറ്റ് ശേഷിക്കെ 39-34ന് പിന്നിലായിരുന്ന ടൈറ്റന്‍സിനെ സുകേഷ് ഹെഗ്‌ഡെ, രാഹുല്‍ ചൗധരി എന്നിവരുടെ തകര്‍പ്പന്‍ റെയ്ഡുകളാണ് സമനിലയിലേക്കു നയിച്ചത്. അവസാന മിനിറ്റുകളില്‍ പോയിന്റിന് ശ്രമിക്കാതെ റെയ്ഡ് നടത്തി മടങ്ങിയ ജയ്‌പൂരിന്റെ അലസതും, ഒരു റെയ്ഡ് പരാജയപ്പെട്ടതും ടൈറ്റന്‍സിനെ തുണച്ചു.
















