Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സന്ന്യാസി രാവണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2015, 08:42 pm IST
in Samskriti

മാരീചന്റെ മൃതദേഹം കണ്ടപ്പോള്‍ രാമന് ലക്ഷ്മണന്‍ പറഞ്ഞത് സത്യമായിരുന്നു എന്ന് മനസ്സിലായി. മാത്രമല്ല മാരീചന്റെ സീതേ… ലക്ഷ്മണാ… എന്ന കപടരോദനം കേട്ട് സീതയും ലക്ഷ്മണനും ഇനി എന്താണ് ചെയ്യാന്‍പോകുന്നതെന്ന ചിന്തയും രാമനെ അലട്ടിക്കൊണ്ടിരുന്നു.

രാമനെത്തേടിപ്പോയ ലക്ഷ്മണന്‍ ആശ്രമപരിസരത്തുനിന്നും ദൂരെയെത്തിയപ്പോള്‍ രാവണന്‍ സന്ന്യാസിവേഷത്തില്‍ സീതയെ സമീപിച്ചു. എല്ലാ കുടിലതന്ത്രങ്ങളും പ്രയോഗിച്ച് താന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പദ്ധതി വിജയിച്ചതില്‍ രാവണന്‍ അഭിമാനംകൊണ്ടു. മാതുലനായ മാരീചനെ ചന്തമുള്ള ഒരു മാനിന്റെ രൂപം എടുപ്പിക്കാനും അങ്ങനെ ആശ്രമപരിസരത്തെത്തിച്ചേര്‍ന്ന മാനിന് മൈഥിലിയുടെ അഭിലാഷത്തെ ഇക്കിളിപ്പെടുത്താനും മാനില്‍ മനസ്സിണങ്ങിയ അവളെക്കൊണ്ട് അതിനെ പിടിച്ചുതരാന്‍ നിര്‍ബന്ധിപ്പിക്കാനും കഴിഞ്ഞുവെന്നു മാത്രമല്ല പറഞ്ഞുവെച്ചപോലെ സീതേ… രാമാ… എന്ന മാരീചന്റെ വിളിമൂലം ലക്ഷ്മണനെക്കൂടി ദൂരെ അകറ്റാനും മുന്‍കൂട്ടിത്തന്നെ പദ്ധതിയിട്ടവ അതേപോലെ നടപ്പിലാക്കാനും കഴിഞ്ഞതില്‍ രാവണന്‍ അഹങ്കരിച്ചു.

സന്ന്യാസി വേഷത്തോടെ ആശ്രമോപാന്തത്തിലെത്തിയ രാവണനെ സാമൂഹികാചാരപ്രകാരം സീത ശ്രദ്ധാപൂര്‍വ്വം ആതിഥ്യമരുളി. സന്ന്യാസിമാര്‍ക്ക് അഭയംകൊടുക്കുക എന്നത് പണ്ടേയുള്ള ആചാരമാണ്. കാപട്യം സന്ന്യാസിയുടെ വസ്ത്രത്താല്‍ മറച്ചിരിക്കുന്ന രാവണന്‍ തന്റെ വിഷലിപ്തമായ ഭാവം മറച്ചുകൊണ്ട് ഓങ്കാരമന്ത്രം ആവര്‍ത്തിച്ചു ജപിച്ച് സൗമ്യഭാവത്തില്‍ സീതയോട് ചോദിച്ചു. അരുമയായ സ്വഭാവവൈശിഷ്ട്യവും അസാധാരണമായ സൗന്ദര്യവും ഒത്തുചേര്‍ന്ന ഭവതി ആരാണ്? ആരുടെ പത്‌നിയാണ്? നിഷ്‌കളങ്കയായ സീത സന്ന്യാസിയോടുള്ള ഭക്തിബഹുമാനങ്ങളോടുകൂടി തന്റെ ഭര്‍ത്താവാരാണെന്നും എങ്ങനെ കാട്ടില്‍ വന്നെന്നും വിവരിച്ചു. മാത്രമല്ല നിമിഷങ്ങള്‍ക്കുമുമ്പ് കര്‍ണ്ണകഠോരമായി തന്നെ ഭര്‍ത്സിച്ച, തന്നെ തെറ്റിദ്ധരിച്ചപോലെ സംസാരിച്ച വൈദേഹി രാവണനോട് തന്നെപ്പറ്റി പറഞ്ഞത് ഇങ്ങിനെയായിരുന്നു.

സഭ്രാത ലക്ഷ്മണോനാമ

ധര്‍മ്മചാരി ദൃഢവ്രതഃ

അനുഗച്ഛദ്ധനുഷ്പാണി:

പ്രവ്രജന്തം മ യാസഹ

പ്രവിഷ്‌ടോ ദണ്ഡകാരണ്യം ധര്‍മ്മനിത്യോജിതേന്ദ്രിയ: (ആരണ്യം 47:19-21)

ഇളക്കമില്ലാത്തവിധം സ്‌നേഹംനിറഞ്ഞവനും ജിതേന്ദ്രിയനുമായ ലക്ഷ്മണന്‍ സ്വയം ധര്‍മ്മത്തെ പരിപാലിച്ച് കയ്യില്‍ അമ്പുംവില്ലും ധരിച്ച് വനാന്തരത്തില്‍ ജാഗ്രതയോടെ ഞങ്ങളെ അനുധാവനം ചെയ്യുന്നു.

വിവരങ്ങളെല്ലാം പറഞ്ഞശേഷം സീത പറഞ്ഞു. അല്ലയോ ബ്രാഹ്മണ അങ്ങല്പം വിശ്രമിച്ചാലും. എന്റെ പ്രാണേശ്വരന്‍ നല്ല കായ്‌കനികളുംകൊണ്ട് വൈകാതെ എത്തിച്ചേരും.

സീത പറഞ്ഞത് ശ്രദ്ധിക്കാതെ ആ സന്ന്യാസി പറഞ്ഞു. ലങ്കാധിപതിയായ രാവണനാണ് ഞാന്‍. ഞാന്‍ നിന്നെ വല്ലാതെ മോഹിക്കുന്നു. നീ എന്റെ കൂടെ ലങ്കയിലേക്ക് വരണം. ആനന്ദമായി നമുക്കവിടെ വാഴാം. എന്റെ പട്ടമഹിഷിയായി ലങ്ക ഭരിക്കാം. രാവണന്റെ ഇത്തരത്തിലുള്ള ദുര്‍ഭാഷണം കേട്ട സീത മുഖത്തടിച്ചപോലെ രാവണനോട് പറഞ്ഞു.

”ത്വം പുനര്‍ജംബുക: സിംഹിം മാമിച്ഛസി സുദുര്‍ലഭം.” കുറുക്കനായ നീ സിംഹിയപ്പോലെയുള്ളവരെ മോഹിക്കുന്നുവോ? എന്നെ വശത്താക്കാന്‍ നോക്കിയാല്‍ നീ ആകാശത്തോ പാതാളത്തിലോ ചെന്ന് അഭയംതേടിയാലും രക്ഷകിട്ടുകയില്ലെന്ന് ഓര്‍ത്തുകൊള്ളുക. സീത വീണ്ടും ഭര്‍ത്സനം തുടര്‍ന്നു.

രാവണന്‍ തന്റെ പരാക്രമങ്ങള്‍ പറഞ്ഞുകേള്‍പ്പിച്ച് കൂടുതല്‍ ഭയപ്പെടുത്താന്‍ തുടങ്ങി. കോപംകൊണ്ട് കലങ്ങിയ കണ്ണുകളുമായി സീത രാവണനെ വീണ്ടും ശകാരിക്കാന്‍ തുടങ്ങി. രാവണന്‍ സന്ന്യാസി വേഷം വെടിഞ്ഞ് സ്വന്തം രൂപം കൈക്കൊണ്ടു.

തന്റെ അനുനയങ്ങള്‍ക്കൊന്നും സീത വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ രാവണന്‍ സീതയുടെ മുടിക്കും തുടയ്‌ക്കും പിടിച്ച് മായാമയമായ പുഷ്പക വിമാനത്തില്‍ കയറ്റി. സീത കിടന്ന് പിടഞ്ഞു. പുഷ്പകം ഉയര്‍ന്നു. സീതയ്‌ക്ക് ഭ്രാന്ത് പിടിച്ചപോലെയായി. ഭയന്നുവിറച്ച അവള്‍ രാമനേയും ലക്ഷ്മണനേയും വിളിച്ച് കരഞ്ഞു. വൃക്ഷലതാദികളോടും ഗോദാവരിയോടും രാവണന്‍ തന്നെ അപഹരിച്ചുകൊണ്ടുപോകുന്ന വിവരം രാമനെ അറിയിക്കണമെന്ന് കരഞ്ഞപേക്ഷിച്ചു. തന്റെ അപഹരണ വൃത്താന്തം രാമലക്ഷ്മണന്മാരെ അറിയിക്കുവാന്‍ അവള്‍ ജടായുവിനോട് വിളിച്ചുപറഞ്ഞു. ഉറക്കത്തിലായിരുന്ന ജടായു ഒച്ചകേട്ട് ഉണര്‍ന്നു.

രാവണനേയും സീതയേയും കണ്ടു. താന്‍ ജീവനോടിരിക്കുമ്പോള്‍ സീതയെ കടത്തിക്കൊണ്ട് പോകുവാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ജടായു രാവണനെ പോരിനുവിളിച്ചു. ഇരുവരും ഘോരമായി പൊരുതി. രാവണന്‍ അസ്ത്രശസ്ത്രസജ്ജനായിരുന്നു. ജടായുവാകട്ടെ വൃദ്ധനും നിരായുധനും. രാവണന്‍ ജടായുവിനെ വക്ഷസ്സിലടിച്ച് നിലത്തുവീഴ്‌ത്തി. ഒടുവില്‍ രാവണന്‍ ചന്ദ്രഹാസംകൊണ്ട് ജടായുവിന്റെ കാലും മറ്റും അറത്തു. ജടായു നിലംപതിച്ചു. നിലത്തുകിടന്നുപിടയുന്ന ജടായുവിന്റെ അരികിലേക്ക് സീത ദുഃഖത്തോടെ ഓടിച്ചെന്ന് വല്ലാതെ വിലപിച്ചു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

Samskriti

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

Samskriti

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

പുതിയ വാര്‍ത്തകള്‍

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.