ന്യൂദല്‍ഹി: ദല്‍ഹി യൂണിവേഴ്‌സിറ്റി കോളജില്‍ വ്യാജ പ്രവേശനം നടത്തിയ റാക്കറ്റ് സംഘത്തിലെ നാലുപേര്‍ പിടിയിലായി. പിടിയിലായതില്‍ ഒരു വിദ്യാര്‍ഥിയും ഉള്‍പ്പെടുന്നു.
ദല്‍ഹി പോലീസ് ക്രൈംബ്രാഞ്ചാണ് ഇവരെ പിടികൂടിയത്. അക്കാദമിക്കു രേഖകളില്‍ തിരിമറി നടത്തിയാണ് ഇവര്‍ പ്രവേശനം നടത്തിയിരുന്നതെന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കും ഇതില്‍ പങ്കുള്ളതായി സംശയിക്കുന്നതായും എസിപി കെ.പി.എസ്. മല്‍ഹോത്ര പറഞ്ഞു.
















