കാഠ്മണ്ഡു: നേപ്പാളില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ മണ്ണിടി ച്ചിലില്‍ 13 സ്ത്രീകളുള്‍പ്പടെ 25 പേര്‍ മരിച്ചു. നിരവധിപേരെ കാണാതായി. കനത്തമഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമായിരിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന രണ്ട് പാലങ്ങള്‍ ഒഴുകിപ്പോയി.
മഴവെള്ള പ്പൊക്കം മൂലം നേപ്പാളില്‍ ഉടനീളം വീടുകള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കാസ്‌കി ജില്ലയിലാണ് 19 പേര്‍ മരിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ പൊഖാറ വെള്ളത്തില്‍ മുങ്ങിയിരി ക്കുകയാണെന്ന് ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേപ്പാള്‍ സൈന്യവും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവ ര്‍ത്തനങ്ങള്‍ നടത്തുന്നത്.
കാഠ്മണ്ഡുവിലെ സൈനിക ആസ്ഥാ നത്ത് നിന്നും ഒരു ഹെലികോപ്ടര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മണ്‍സൂണ്‍ സീസണില്‍ ഓരോ വര്‍ഷവും ദുരന്തത്തില്‍പ്പെട്ട് മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
















