ജയ്പൂർ: പ്രോ കബഡി ലീഗിൽ പൂനേരി പൾട്ടാന് ജയം. അവസാനം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ബംഗാൾ വാരിയേഴ്സിനെ നാലു പോയിന്റ് വ്യത്യാസത്തിൽ കീഴടക്കി പൂനേരി പൾട്ടാൻ (33-29). റെയ്ഡർ പ്രവീൺ നിവാലിന്റെ തകർപ്പൻ പ്രകടനമാണ് പൂനെയെ ജയത്തിലേക്കു നയിച്ചത്.
ഏഴു പോയിന്റ് നേടിയ പ്രവീൺ പൂനെയുടെ ടോപ് സ്കോറർ. ജയത്തോടെ എട്ടു പോയിന്റുമായി ഏഴാം സ്ഥാനത്തേക്കു കയറാനായി പൂനെയ്ക്ക്. 30 പോയിന്റുള്ള യു മുംബ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
















