മാഡ്രിഡ്: ലോക ടെന്നീസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തു തുടര്‍ന്ന കാലയളവിന്റെ കാര്യത്തില്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ച് സ്പാനിഷ് താരം റാഫേല്‍ നദാലിന് ഒപ്പമെത്തി.
56 ആഴ്ചകള്‍ തുടര്‍ച്ചയായി നമ്പര്‍ വണ്‍ പദവി നിലനിര്‍ത്തിയാണ് ഡോക്കോ (13, 845 പോയിന്റ്) നദാലിന് തുല്യനായത്. നദാല്‍ ഇപ്പോള്‍ പത്താം സ്ഥാനത്താണെന്നത് മറ്റൊരു രസകരമായ കാര്യം. 58 ആഴ്ചകള്‍ ഒന്നാമനായി വാണ ഇതിഹാസം ജോണ്‍ മക്കെന്റോയെ മറികടക്കുക ഡോക്കോയുടെ അടുത്തലക്ഷ്യം.
പുതുക്കിയ റാങ്കിങ് പ്രകാരം സ്വിറ്റ്സര്‍ലന്റിന്റെ റോജര്‍ ഫെഡറര്‍ (2), ബ്രിട്ടന്റെ ആന്‍ഡി മുറെ (3), മറ്റൊരു സ്വിസ് പ്രതിനിധി സ്റ്റാനിസ്ലാസ് വാവ്റിങ്ക (4) എന്നിവര്‍ ആദ്യ അഞ്ചിനുള്ളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: