ന്യൂദല്‍ഹി: ഐപിഎല്‍ ഒത്തുകളിക്കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങളുടെ വിലക്കു നീക്കുന്നത് പരിഗണിക്കുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍. ബിസിസിഐ പ്രവര്‍ത്തക സമിതി ഇതു സംബന്ധിച്ച് കൂടിയാലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ശ്രീയുടെ വിലക്ക് നീക്കണമെന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു താക്കൂര്‍.
കളിക്കാരുടെ ആജീവനാന്ത വിലക്ക് നിലനില്ക്കുന്നു. ശ്രീശാന്തിന്റെ കാര്യത്തില്‍ ആരില്‍ നിന്നും അപേക്ഷ ലഭിച്ചിട്ടില്ല. ആരെങ്കിലും ശുപാര്‍ശ ചെയ്താല്‍ വേണ്ടതു ചെയ്യും, താക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: