ന്യൂദല്‍ഹി: ഹോക്കി വേള്‍ഡ് ലീഗ് ഫൈനലിന്റെ തയാറെടുപ്പുകള്‍ക്കായി ഇന്ത്യന്‍ ടീം ഫ്രാന്‍സ്, സ്പെയിന് എന്നിവിടങ്ങളില്‍ പര്യടനം നടത്തും. ജൂലൈ 31 മുതല്‍ ആഗസ്ത് 14 വരെയാണ് പര്യടനം. ആഗസ്ത് മൂന്ന് , അഞ്ച് തിയതികളിലായി ഫ്രാന്‍സിനോട് ഇന്ത്യ രണ്ടു മത്സരങ്ങള്‍ കളിക്കും. 10, 12, 13 തിയതികളില്‍ സ്പെയിനിനെ നേരിടും. പര്യടനത്തിനുള്ള 21 അംഗം ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.
ടീം: പി.ആര്. ശ്രീജേഷ്, ഹര്‍ജോത് സിങ് (ഗോള്‍ കീപ്പര്‍മാര്‍)
ബീരേന്ദ്ര ലാക്ര, കോത്താജിത് സിങ്, വി.ആര്. രഘുനാഥ്, ജസ്ജിത് സിങ്, രുപീന്ദര്‍ പാല് സിങ്, ഗുര്‍ജിന്ദര്‍ സിങ് (ഡിഫന്‍ഡര്‍മാര്‍)
സര്‍ദാര്‍ സിങ്, ചിങ്ളെന്‍സന സിങ്, എസ്.കെ. ഉത്തപ്പ, സത്ബീര്‍ സിങ്, ഡാനിഷ് മുജ്തബ, ദേവീന്ദര്‍ വാല്മീകി (മിഡ്ഫീല്‍ഡര്‍മാര്‍)
എസ്.വി. സുനില്‍, രമണ്‍ദീപ് സിങ്, ആകാശ് ദീപ് സിങ്, മന്ദീപ് സിങ്, തല്‍വീന്ദര്‍ സിങ്, ലളിത് ഉപാധ്യായ, മുഹമ്മദ് അമീര്‍ ഖാന് (ഫോര്‍വേഡുകള്‍).
















