Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ശ്രീയെ കൊച്ചി വീണ്ടും പുണര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2015, 10:25 pm IST
inSports

കൊച്ചി: മലയാളത്തിന്റെ ശ്രീക്ക് ജന്മനാടിന്റെ ഉജ്ജ്വല വരവേല്‍പ്പ്. ഐപിഎല്‍ ഒത്തുകളിക്കേസില്‍ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ ശേഷം കൊച്ചിയിലെത്തിയ ശ്രീശാന്തിന് സുഹൃത്തുക്കളും ആരാധകരും നല്‍കിയ സ്വീകരണം വികാരനിര്‍ഭരമായി.

രാവിലെ 9.30നാണ് ഭാര്യ ഭുവനേശ്വരി കുമാരിക്കൊപ്പം ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ ശ്രീശാന്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. അഛന്‍ ശാന്തകുമാരന്‍ നായര്‍, അമ്മ സാവിത്രീദേവി, കെസിഎ സെക്രട്ടറി അനന്തനാരായണന്‍, സേവ് ശ്രീശാന്ത് ഫോറം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രിയതാരത്തെ വരവേല്‍ക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് കടവന്ത്രയിലെ വീട്ടിലേക്ക്. മാലയിട്ടും മധുരം നല്‍കിയുമാണ് അവിടെ ശ്രീശാന്തിനെ സ്വീകരിച്ചത്. ആദ്യം മകള്‍ക്ക് ഒരു സ്‌നേഹ ചുംബനം. ഇവളാണ് തന്റെ ഭാഗ്യമെന്ന് പ്രതികരണം. തുടര്‍ന്ന് വൈകിട്ട് ഇടപ്പള്ളി സ്‌കൂള്‍ മൈതാനത്ത് പരിശീലനത്തിനിറങ്ങി. ബിസിസിഐയുടെ വിലക്കുള്ളതിനാല്‍ കലൂര്‍ അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തില്‍ ഉള്‍പ്പെടെ കെസിഎയുടെ മൈതാനങ്ങളില്‍ ശ്രീശാന്തിന് പരിശീലിക്കാനാവില്ല.

കളിയിലേക്ക് ഉടന്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത് പറഞ്ഞു. ജീവന്‍ തിരിച്ചുകിട്ടിയ അവസ്ഥയാണിപ്പോള്‍. എല്ലാം ആദ്യം മുതല്‍ തുടങ്ങണം. ആരെയും കുറ്റപ്പെടുത്തുന്നില്ല. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. അടുത്ത ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കണം.

വാതുവെപ്പ് കേസില്‍ കഴിഞ്ഞദിവസം ദില്ലി പ്രത്യേക കോടതിയാണ് ശ്രീശാന്ത് ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ കേസ് റദ്ദാക്കിയത്.

ഉടന്‍ തന്നെ ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ശ്രീശാന്തിന് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കെസിഎ ബിസിസിഐക്ക് കത്തയച്ചു

കൊച്ചി: ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐക്ക് കത്തയച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ കെസിഎ പ്രസിഡന്റ് ടി.സി. മാത്യുവിന്റെ നേതൃത്വത്തില്‍ കെസിഎ പ്രതിനിധികള്‍ ദല്‍ഹിക്ക് പോകും. വിലക്കിന് വാതുവെപ്പ് കേസുമായി ബന്ധമില്ലെന്നും അഴിമതി വിരുദ്ധ സമിതിയാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നുമാണ് ബിസിസിഐയുടെ വാദം.

പാക്കിസ്ഥാന്റെ സിംബാബ്‌വെ

പര്യടനം വേണ്ടെന്നുവച്ചു

കറാച്ചി: ആഗസ്തിലെ സിംബാബ്‌വെ പര്യടനത്തില്‍ നിന്ന് പാക്കിസ്ഥാന്‍  പിന്മാറി. പര്യടനത്തിന് സ്‌പോണ്‍സര്‍മാരെ കിട്ടാത്ത സാഹചര്യത്തിലാണ് ടീമിനെ അയക്കേണ്ടെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. ഈ വിവരം സിംബാബ്‌വെയെ അറിയിച്ചിട്ടുണ്ട്. അടുത്തുതന്നെ സിംബാബ്‌വെയില്‍ കളിക്കാന്‍ പോകുമെന്നും പിസിബി വ്യക്തമാക്കി. വെസ്റ്റിന്‍ഡീസിനെയും ഉള്‍പ്പെടുത്തി ത്രിരാഷ്‌ട്ര പരമ്പരയ്‌ക്കാണ് പാക്കിസ്ഥാന്‍ പദ്ധതിയിട്ടിരുന്നത്.  എന്നാല്‍ പരമ്പരയ്‌ക്കുള്ള കരാര്‍ ഒപ്പിട്ടിരുന്നില്ല. ശ്രീലങ്കന്‍ ടീമിനു നേരെയുള്ള ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനില്‍ കളിച്ച ആദ്യ ടീമാണ് സിംബാബ്‌വെ. അതിനാല്‍ത്തന്നെ സിംബാബ്‌വെയില്‍ കളിക്കാനുള്ള സന്നദ്ധത പാക്കിസ്ഥാന്‍ പ്രകടിപ്പിക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

Kerala

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

India

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

പുതിയ വാര്‍ത്തകള്‍

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.