ന്യൂദല്‍ഹി:രാജ്യത്തെ മുസ്ലിം സമുദായക്കാര്‍ക്കിടയില്‍ ഗോ പരിപാലനത്തിനുള്ള താത്പ്പര്യം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യംവെച്ച് മുസ്ലിം രാഷ്‌ട്രീയ മഞ്ചിന്റെ (എംആര്‍എം) ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 13ന് ഹരിയാനയിലാണ് സമ്മേളനം നടത്തുന്നതെന്ന് എംആര്‍എം ഗോ സംരക്ഷണ വിഭാഗം കണ്‍വീനര്‍ മുഹമ്മദ് ഫയിസ് ഖാന്‍ പറഞ്ഞു.
ഭാരതത്തിലെ മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ ഗോപരിപാലനത്തിനായുള്ള താത്പ്പര്യം വളര്‍ത്തിയെടുക്കുകയും ഗോവധം ഇല്ലാതാക്കുകയുമാണ് എംആര്‍എം ലക്ഷ്യം വെയ്‌ക്കുന്നത്. ഹരിനായിലെ ആനാജ് മണ്ടി, ഫിറോസ്പുര്‍ സിര്‍ക, മേവാട് എന്നിവിടങ്ങളിലായാണ് ഗോസംരക്ഷണ പ്രചാരണ സമ്മേളനം നടത്തുന്നത്.രാജ്യത്തെ 75ഓളം ജില്ലകളില്‍ ഇതിനുമുമ്പും എംആര്‍എം ഗോസംരക്ഷണവുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങള്‍ നടത്തിയിട്ടുണ്ട്.
ഗോരക്ഷാ പ്രകോഷ്ഠ എന്ന പേരി എംആര്‍എമിനു കിഴിലുള്ള ഉപവിഭാഗമാണ് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഹാജി തയ്യെബ് ഖുറേഷിയുടെ നേതൃത്വത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ബീഫ് ഭക്ഷിക്കുന്നതിനെതിരേയും ഈ സംഘടന പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ബീഫ് ഭക്ഷിക്കുന്നവര്‍ക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാലാണ് ഇതിന് വിലക്കുന്നത്.എന്നാല്‍ പശുവിന്റെ പാലും നെയ്യും ഉപയോഗിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് സഹായകമാണെന്നും ഖുറേഷി അറിയിച്ചു.
രാജ്യത്ത് ഗോസംരക്ഷണം വളര്‍ത്തിയെടുക്കുന്നതിനായി എംആര്‍എം മികച്ച പ്രവര്‍ത്തനമാണ് നടത്തി വരുന്നത്.ഗോവധത്തിനെതിരെ രാജ്യവ്യാപകമായി എംആര്‍എമിന്റേ നേതൃത്വത്തില്‍ ഒപ്പുശേഖരണവും നടത്തിയിരുന്നു. 10.5ലക്ഷം വോട്ടുകളാണ് ഇവര്‍ സംഘടിപ്പിച്ചത്.കൂടാതെ ഫത്വകള്‍ പുറത്തിറക്കി മുസ്ലിമുകള്‍ക്കിടയിലെ ഗോവധങ്ങള്‍ നിയന്ത്രിക്കാനും ഈ സംഘടനയ്‌ക്കു സാധിച്ചിട്ടുണ്ട്. ഈമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ക്കും ഇവര്‍ സഹായങ്ങള്‍ നല്‍കുന്നുണ്ട്.
















