കൊച്ചി: ഐപിഎല്‍ വാതുവയ്‌പു കേസില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ട മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുനീക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കെസിഎ ബിസിസിഐയ്‌ക്ക് കത്തയച്ചു.
ബിസിസി ഭാരവാഹികളുമായി നേരില്‍ക്കണ്ട് ഇക്കാര്യം ആവശ്യപ്പെടുന്നതിന് കെസിഎ പ്രതിനിധികള്‍ ദല്‍ഹിക്കു പോകും. പ്രസിഡന്റ് ഡാല്‍മിയ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തുമെന്നും കെസിഎ പ്രസിഡന്റ് ടി സി മാത്യു പറഞ്ഞു.
















