ചണ്ഡീഗഡ്: സമകാലിക ഗോള്‍ഫിലെ എക്കാലത്തെയും വലിയ താരം അമേരിക്കയുടെ ടൈഗര്‍ വുഡ്‌സാണ്. വുഡ്‌സിന്റെ പിന്‍ഗാമി ഇന്ത്യയില്‍ നിന്നാവുമോ?. ഹരിയാനക്കാരനായ പാല്‍ക്കച്ചവടക്കാരന്റെ മകനായ ഷബാം ജഗ്‌ലാന്റെ പോക്കു കണ്ടാല്‍ അങ്ങനെ തോന്നും.
രണ്ടാഴ്ചയ്‌ക്കിടെ ഈ പത്തുവയസുകാരന്‍ ഷെല്‍ഫിലെത്തിച്ചത് രണ്ടു ലോക കിരീടങ്ങള്‍.
അമേരിക്കയിലെ ലാസ്‌വെഗാസില്‍ നടന്ന ഐജെജിഎ വേള്‍ഡ് സ്റ്റാര്‍സ് ജൂനിയര്‍ ഗോള്‍ഫിലെ ജയം അതില്‍ രണ്ടാമത്തേത്. ആതിഥേയരുടെ ജസ്റ്റിന്‍ ഡാങ്, സിഹാന്‍ സന്ധു എന്നിവരെയും തായ്‌ലന്റിന്റെ പോങ്‌സപക് ലാവോപാക്ഡിയെയും മറികടന്നാണ് പതിനൊന്നു വയസിനു താഴെയുള്ളവരുടെ വിഭാഗത്തില്‍ ഷബാം ജേതാവായത്.
കഴിഞ്ഞ ഞായറാഴ്ച ജൂനിയര്‍ വേള്‍ഡ് ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പിലും പയ്യന്‍സ് കിരീടം ചൂടിയിരുന്നു. സ്വപ്‌നസാക്ഷാത്കാരം. ഒരുവര്‍ഷത്തെ കഠിന പ്രയത്‌നത്തിന്റെ ഫലമാണിത്, വിജയങ്ങളെക്കുറിച്ച് ഷഷാം പറഞ്ഞു. ഏറെ പിന്തുണ നല്‍കിയ കുടുംബത്തിനും കോച്ചിനും സ്‌കൂളിനും ഷബാം നന്ദിയും രേഖപ്പെടുത്തി.
















