ചെന്നൈ: ഓസ്്‌ട്രേലിയ എയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യഎയ്‌ക്കുവേണ്ടി സ്പിന്നര്‍മാരായ പ്രഗ്യാന്‍ ഓജയും അമിത് മിശ്രയും തിളങ്ങി. ഇന്ത്യ എ ടീമിന്റെ 301 എന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിനുള്ള ഓസീസ് മറുപടി 268ല്‍ ഒതുങ്ങി.
ഓജ അഞ്ചുപേരെ പുറത്താക്കിയപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ മിശ്ര മൂന്നു ഇരകളെ കണ്ടെത്തി. ഓസ്‌ട്രേലിയ എയ്‌ക്കുവേണ്ടി പീറ്റര്‍ ഹാന്‍ഡ്‌സ് കോംബും (91), മാര്‍ക്വസ് സ്‌റ്റോയിനിസും (77) അര്‍ധശതകങ്ങള്‍ നേടി. രണ്ടാം ഇന്നിങ്‌സ ആരംഭിച്ച ഇന്ത്യ എ മൂന്നാം ദിനം 3ന് 121 എന്ന നിലയില്‍ ലോകേഷ് രാഹുലും (29), അഭിനവ് മുകുന്ദും (40), ചേതേശ്വര്‍ പൂജാരയും (42) കൂടാരം പൂകി. ഇന്തയന്‍ വംശജനായ ഗുരിന്ദര്‍ സന്ധു രണ്ടുപേരെ മടക്കി.
















