Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എവിടെയാണ് ഹിന്ദു?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2015, 11:21 pm IST
in Vicharam

‘അതിഥി ദേവോ ഭവ’ എന്ന ഉപനിഷദ് സൂക്തം ഉരുക്കഴിച്ച്, വന്നവരെ വന്നവരെ ദേവന്മാര്‍ക്കു തുല്യം പൂജിച്ച്, മാന്യസ്ഥാനം നല്‍കി ഉപചരിച്ച്, അവരുടെ സുഖസൗകര്യങ്ങള്‍ പരിഗണിച്ച്, അവര്‍ക്ക് യാതൊരു സ്വാതന്ത്ര്യക്കുറവും തോന്നരുത് എന്ന് പരവതാനി വിരിച്ച്, പുരയ്‌ക്ക് പുറത്ത് ഇറങ്ങിനിന്ന ഭാരതീയ മനസ്സാണ് ഹിന്ദു.

വിദേശികള്‍ ഒരിക്കലും ഇവിടെ വരില്ലെന്നും നമ്മുടെ നാടിനെ കീഴടക്കില്ലെന്നും നമ്മളെത്തന്നെ പുറമ്പോക്കിലെ അടിമകളാക്കില്ലെന്നും അവര്‍ വന്നാല്‍ത്തന്നെ സന്ദര്‍ശനം കഴിഞ്ഞ് ഉടന്‍ മടങ്ങുന്ന ‘ടൂറിസ്റ്റു’കളായിരിക്കും എന്നുമൊക്കെ കരുതാന്‍പോലുമുള്ള ത്രാണി നമ്മുടെ ഋഷിസത്തമന്മാര്‍ക്ക് ഉണ്ടായിരുന്നില്ല.അതിന്റെ കാര്യവും ഇല്ല. കാരണം, നമ്മുടെ നാട് നമ്മുടേതുമാത്രം. അതിലപ്പുറത്തെ ദീര്‍ഘവീക്ഷണം അന്നത്തെ സാഹചര്യത്തില്‍ വേണ്ടിയിരുന്നില്ല.

അങ്ങനെ, അവസരങ്ങള്‍ നോക്കി വിദേശികള്‍ വന്നു. അവരെയൊക്കെ നാം രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്തു പൂജിച്ചിരുത്തി. വന്നവര്‍ കൊള്ളക്കാരായിരുന്നു. മതഭ്രാന്തന്മാരായിരുന്നു. ആക്രമണകാരികളായിരുന്നു.തത്വത്തില്‍, ഭാരതത്തിന്റെ എക്കാലത്തെയും ശത്രുക്കളായിരുന്നു.

അവര്‍ നമ്മെ പുറത്താക്കി. യഥാര്‍ത്ഥ ഉടമ പുറത്തും വിദേശി അകത്തും എന്നതായി അവസ്ഥ. അവന്റെ ഭാഷ, അവന്റെ മതം, അവന്റെ ധിക്കാരം, അവന്റെ അധികാരം, അവന്റെ ഭരണം ഇതെല്ലാം നമ്മള്‍ സഹിക്കണമെന്നായി.

തുറന്നുപറഞ്ഞാല്‍, ഹിന്ദുവിന്റെ നിസ്സംഗതയും പിടിപ്പുകേടും പ്രതിരോധോന്മുഖമായ ഇച്ഛാശക്തിയില്ലായ്‌മയും എല്ലാമാണ് അവനെ ഈ പതനത്തില്‍ക്കൊണ്ടെത്തിച്ചത്. ഇന്നും ഈ പടുകുഴിയില്‍നിന്ന് എങ്ങനെയെങ്കിലും ഒന്നു കരകയറണം എന്ന് ആഗ്രഹിക്കുന്നവര്‍ എത്രയുണ്ട്? എന്നുവേണ്ട ഓരോ കൂട്ടായ്‌മയിലും ഇതു തന്റെ കൂടി നിലനില്‍പ്പിന്റെ പ്രശ്‌നമാണ് എന്ന സമര്‍പ്പണത്തോടെ, അവന്‍ എത്രത്തോളം ലയിച്ചു ചേരുന്നു? ഉത്തരം നിരാശാജനകമാണ്.  ഇന്നു സ്വയം ഒറ്റപ്പെട്ട്, ദുരഭിമാനത്തിന്റെ ഒറ്റത്തുരുത്തായി തനിച്ചും വേറിട്ടും കഴിയാനാണ് അവന്റെ വാസന. ഐക്യം എന്ന രണ്ടക്ഷര ചികിത്സ അവന്റെ മാറാരോഗം മാറ്റുന്നില്ല എന്നതാണ് അനുഭവം.

ഇരിക്കട്ടെ.

ഐക്യത്തിന്റെ കാര്യത്തില്‍ അവന്‍ ഇവിടത്തെ ക്രിസ്ത്യാനികളെയോ മുസ്ലിങ്ങളെയോ മാതൃകയാക്കുന്നുണ്ടോ? അതുമില്ല. എന്നും എവിടെയും ഒറ്റക്കെട്ടായിനിന്ന് ഐക്യബലംകൊണ്ട് അധികാരത്തില്‍ കയറുകയും ഭരണം പിടിച്ചെടുക്കുകയും പൊതുസ്വത്തുമുഴുവന്‍ തനതാക്കുകയും നമ്മളെ പുറംപണിക്കാരാക്കുകയും ചെയ്യുന്ന അക്കൂട്ടരെപ്പോലും മാതൃകയാക്കാന്‍ ഇവിടത്തെ ഹിന്ദുവിനു താല്‍പ്പര്യമില്ല.

ഇവിടെ അവനവന്റെ മാതൃക അവനവന്‍ മാത്രം! പിന്നെ എങ്ങനെ രക്ഷപ്പെടും?  അഥവാ എന്നെങ്കിലും രക്ഷപ്പെടണം എന്ന ഒരാഗ്രഹമെങ്കിലും അവനുണ്ടോ? താന്‍ ഒരു ഹിന്ദുവാണ് എന്ന് തലയുയര്‍ത്തി നിന്ന് പറയാനുള്ള ധൈര്യമുണ്ടോ? തനിക്കും ഒരു മതമുണ്ടെന്നും ആ മതത്തിന്റെ പ്രാബല്യത്തിലൂടെയല്ലാതെ ഇനി ഇവിടെ ഒരു രക്ഷയുമില്ല എന്നും അവന്‍ അറിയുന്നുണ്ടോ? ഒരു ആള്‍ക്കൂട്ടത്തില്‍ എവിടെയാണു ഹിന്ദു? എവിടെയെങ്കിലും ഉണ്ടെങ്കില്‍ത്തന്നെ അവന്‍ യാതൊന്നിലും പ്രതികരിക്കുകയുമില്ല. അതുകൊണ്ട്, വരുന്നവനും പോകുന്നവനുമൊക്കെ അവനെയൊന്നു തോണ്ടീട്ടു പൊയ്‌ക്കളയാം എന്നൊരു വിചാരം ആയിരിക്കുന്നു. ആ കളികളാണ് ഇപ്പോള്‍ നടക്കുന്നത്.

പണ്ട്, തിരുവില്വാമല അമ്പലത്തിന്റെ നടയ്‌ക്കല്‍ ഒരു മദ്ദളം കെട്ടിത്തൂക്കിയിരുന്നു. വരുന്നവനും പോകുന്നവനുമെല്ലാം അതില്‍ ഒന്നു കൊട്ടീട്ടുപോകും. ഒരുദിവസം വെങ്കിച്ച സ്വാമി എന്നൊരാള്‍ അതുകണ്ടു. അദ്ദേഹത്തിനു സഹിച്ചില്ല. അത് അഴിച്ചെടുത്തു കൊണ്ടുപോയി പരിഷ്‌കരിച്ചു. മഹാകവി വള്ളത്തോളിന്റെ കാലത്താണ് സംഭവം. കലാമണ്ഡലത്തില്‍, കഥകളിയരങ്ങില്‍ മദ്ദളത്തിനു മാന്യസ്ഥാനം കിട്ടി. വെങ്കിച്ചസ്വാമി ദീര്‍ഘകാലം കലാമണ്ഡലത്തില്‍ ഗുരുസ്ഥാനത്തുണ്ടായിരുന്നു.

നിരന്തരമായി അപമാനിക്കപ്പെടുന്ന ഹിന്ദുസമുദായത്തിനും വേണ്ടേ ഒരു മാന്യസ്ഥാനം?

അതിന്, സമുദായ നേതൃത്വങ്ങള്‍ക്ക് കുറഞ്ഞപക്ഷം വെങ്കിച്ച സ്വാമിയുടെ അഭിമാനബോധമെങ്കിലും ഉണ്ടാകണം. എത്ര ലജ്ജാകരമായ വാര്‍ത്തകളാണ് അടുത്തകാലത്തായി കേള്‍ക്കുന്നത്? നായര്‍ സമുദായത്തിന്റെ ചോര ഊറ്റിക്കുടിച്ചുകൊണ്ട് ക്രിസ്ത്യാനിക്കു വിടുപണി ചെയ്യുന്ന അല്‍പ്പത്വത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നും പറയാനില്ലേ? സമുദായവും സമ്പത്തും നമ്മുടേതാണ്.

തലപ്പത്തിരിക്കുന്നവന്‍ യജമാനനല്ല. ഭൃത്യനാണ്. എല്ലാം നോക്കി നടത്തുവാന്‍ നമ്മള്‍ ഇരുത്തിയതാണ്. അതിനുള്ള യോഗ്യതയില്ലെന്നു കണ്ടാല്‍, ആ നിമിഷം ഇറക്കിവിടാനുള്ള അധികാരവും സമുദായത്തിനാണ്. അതിന് ആദ്യം വേണ്ടത് ഓരോ അംഗത്തിനും ആത്മാഭിമാനബോധം ഉണ്ടാവുക എന്നതാണ്.

‘മല്ലാക്ഷീമണിയായ ഭാമ സമരം ചെയ്യുകയും സുഭദ്ര തേര്‍ തെളിക്കുകയും’ ചെയ്ത പാരമ്പര്യമറിയുന്ന, ഝാന്‍സി റാണിയുടെയും റാണി സേതുലക്ഷ്മീഭായിയുടെയും ഉണ്ണിയാര്‍ച്ചയുടെയുമൊക്കെ നാട്ടില്‍, അഭിമാനബോധം ജ്വലിച്ച കുറെ അമ്മമാരും സഹോദരിമാരും ഉണര്‍ന്നു.

ആറന്മുള മുല്ലശ്ശേരിപ്പുഴ വനിതാ സമാജത്തിലെ അഭിമാനികളായ സഹോദരിമാര്‍ കാണിച്ച ധീരതയെ ‘ആണത്തം’ എന്നുതന്നെ വിശേഷിപ്പിച്ച് അവരെ നമസ്‌കരിക്കണം. വേറെയുമുണ്ടല്ലോ ഓരോരുത്തരും ഭരിക്കുന്ന എണ്ണമറ്റ യോഗങ്ങള്‍! മുല്ലശ്ശേരിപ്പുഴക്കാരുടെ ആണത്തം പോട്ടേ, കുറഞ്ഞപക്ഷം അവനവന്റെ ‘പെണ്ണത്തം’ കാണിച്ച് പ്രതിഷേധിക്കാനെങ്കിലും മറ്റു പലരും തയ്യാറാകാത്തതെന്ത്? ഒരു സമുദായം ഒരുകാലത്തും രക്ഷപ്പെടാത്തതിന്റെ കാരണം ഇപ്പോള്‍ മനസ്സിലായില്ലേ? യുദ്ധവീരന്മാരാണ് നായന്മാര്‍ എന്നാണു കേള്‍വി. ഭീരുക്കള്‍ എന്ന വിശേഷണം ശവശരീരങ്ങള്‍പോലും സഹിക്കില്ല. പറഞ്ഞുവരുന്നത്, ചീഞ്ഞളിഞ്ഞ ഒരു സമുദായ നേതൃത്വത്തിന്റെ കാലുകള്‍ക്കിടയില്‍ അവനവന്റെ തലപൂഴ്‌ത്തി ഒട്ടകപ്പക്ഷികളായിക്കൊണ്ടിരിക്കുന്ന ഒരു ജനവിഭാഗം ഒരുകാലത്തും രക്ഷപ്പെടാന്‍ പോകുന്നില്ല എന്നുതന്നെ.

ഇവിടെ സവര്‍ണഹിന്ദുവുണ്ട്. അവര്‍ണഹിന്ദുവുണ്ട്. നമ്പൂതിരി ഹിന്ദുവുണ്ട്. നായര്‍ ഹിന്ദുവുണ്ട്. ഈഴവ ഹിന്ദുവുണ്ട്, ധീവരഹിന്ദുവുണ്ട്. അങ്ങനെ കാക്കത്തൊള്ളായിരം ഹിന്ദുവുണ്ട്. പക്ഷേ ഒരിടത്തും ഹിന്ദുവില്ല. അവിടെയാണ് മറ്റുള്ളവരുടെ കളി.

ഇവിടെ കോണ്‍ഗ്രസ് ഹിന്ദുവുണ്ട്. കമ്യൂണിസ്റ്റു ഹിന്ദുവുണ്ട്. ജനതാ ഹിന്ദുവുണ്ട്. സോഷ്യലിസ്റ്റ് ഹിന്ദുവുണ്ട്. കേരളാ കോണ്‍ഗ്രസ് ഹിന്ദു മുതല്‍ പിഡിപി ഹിന്ദുവരെയുണ്ട്. പക്ഷേ, ഒരിടത്തും ഹിന്ദുവില്ല. അവിടെയാണ് കപടമത, രാഷ്‌ട്രീയ മതേതര ഭിക്ഷാംദേഹികളുടെ കളി.

ഇതു വല്ലതും ഹിന്ദു അറിയുന്നുണ്ടോ? മതേതരത്വത്തിന്റെ വിഴുപ്പുചുമന്ന് അതതുദിവസം തന്നെ അലക്കിത്തേച്ച് പരദ്രോഹിയായ രാഷ്‌ട്രീയക്കാരനെ വെള്ള ഉടുപ്പിക്കുന്ന വെളുത്തേട ജന്മമായിപ്പോയി അവന്റേത്.എന്തു ചെയ്യാം? എന്നിട്ടോ? ആ വിഴുപ്പുചുമക്കാന്‍ സബ്‌സിഡി നിരക്കില്‍ ഓരോ കഴുതയെയെങ്കിലും കൊടുക്കാനുള്ള ഔദാര്യം ഭരണകൂടങ്ങള്‍ കാട്ടുന്നുമില്ല. അതുകൊണ്ട് എന്തുണ്ടാവുന്നു? ‘എന്റെ നാട് ഭാരതമാണെന്നും അതിന് ഒരു സംസ്‌കാരമുണ്ടെന്നും’ പറഞ്ഞ അക്കിത്തം വര്‍ഗീയവാദിയാകുന്നു. കുഞ്ഞുണ്ണിമാഷും സുഗതകുമാരിയും ഒ.വി.വിജയനും-എഴുത്തച്ഛന്‍ പോലും-വര്‍ഗീയവാദികളാകുന്നു. എഴുത്തച്ഛന്റെ പ്രതിമ പറ്റില്ല.ഒ.വി.വിജയന്റെ മൂക്കുചെത്തി ഉപ്പിലിടും.

പ്രേംനസീറിനു സ്മാരകം പാടില്ല. എന്നാല്‍ ‘കമലാ സുരയ്യയ്‌ക്ക്’ ഉടനേയുണ്ടാവണം സ്മാരകം. മാധവിക്കുട്ടിക്കു സ്മാരകം വേണ്ട. ബാലാമണിയമ്മയ്‌ക്കു വേണ്ട.സാക്ഷാല്‍ നാലപ്പാടനുപോലും വേണ്ട.ഒരു മതേതര രാഷ്‌ട്രത്തിലെ ഇത്തരം മതധിക്കാരങ്ങള്‍ക്കിടയ്‌ക്ക് എവിടെയാണ് ഹിന്ദു? മട്ടും മാതിരിയുമൊക്കെക്കണ്ടാല്‍, ചിലര്‍ക്ക് ഇത് ഇസ്ലാമിക രാഷ്‌ട്രമായിക്കഴിഞ്ഞു. ചിലര്‍ക്ക് ദൈവരാജ്യമായിക്കഴിഞ്ഞു. എന്നാല്‍, ഇത് നമ്മുടെ ഭാരതം മാത്രമാണെന്ന് തിരിച്ചറിയാന്‍, എവിടെയാണു ഹിന്ദു?

പട്ടക്കാരും പാതിരിമാരുമൊക്കെ വീടുവീടാന്തരം നുഴഞ്ഞുകയറി മതപരിവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു. അതു ത്വരിതപ്പെടുത്താന്‍ കുത്തിയൊലിച്ചുവരുന്ന വിദേശപ്പണം കൈപ്പറ്റുന്ന ടീസ്റ്റ സെതല്‍വാദിനെപ്പോലുള്ള ആയിരങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായി അഭിഷേകം ചെയ്യപ്പെടുന്നു. ഹിന്ദുത്വത്തെ തകര്‍ക്കാന്‍ പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ എത്രലക്ഷം വിദേശഫണ്ട് കൈപ്പറ്റിയിട്ടുണ്ട് എന്നറിയാതെ, ഇവിടെയുള്ള ആവിഷ്‌കാരസ്വാതന്ത്ര്യസമരസേനാനികള്‍ ആവുന്നത്ര ഉച്ചത്തില്‍ കൂവുന്നു.

ഒക്കെ നടക്കും. കാരണം, മറ്റുമതങ്ങളിലെ പുരോഹിതവേഷധാരികള്‍ അവരുടെ സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നതുപോലെ, അരയും തലയും മുറുക്കി രംഗത്തിറങ്ങാന്‍ നമുക്കു പുരോഹിതന്മാരോ സന്ന്യാസിമാരോ ഒന്നും ഇല്ലാതായിരിക്കുന്നു. പലരും ഒരുമിച്ചു സമാധിയായിക്കഴിഞ്ഞിരിക്കുന്നു. ഉള്ളവര്‍തന്നെ ഐസിയുവിലാണ്. അവര്‍ക്ക് ഓക്‌സിജന്‍ കൊടുത്തുകൊണ്ടിരിക്കുന്നു. അങ്ങോട്ടോ ഇങ്ങോട്ടോ എന്നുപറയാന്‍ കഴിയാത്ത അവസ്ഥയാണ്.

-എല്ലാം ദൈവത്തിന്റെ കയ്യില്‍.

ഇപ്പോള്‍ അതും ഉറപ്പിച്ചുപറയാന്‍ വയ്യ. കാരണം, ആ ദൈവം ദേവസ്വം ബോര്‍ഡിന്റെ കയ്യില്‍. ദേവസ്വം ബോര്‍ഡോ? രാഷ്‌ട്രീയക്കാരന്റെ കയ്യില്‍. സ്വന്തം എന്ന് അവകാശപ്പെടാന്‍ ഹിന്ദുവിന് ഒരു ദൈവമെങ്കിലുമുണ്ടോ?

വിശ്വഹിന്ദുപരിഷത്ത് മാത്രമല്ല, സര്‍വമാന ഹൈന്ദവ സംഘടനകളും ഒന്നാവുകയും ഒരുപാടുദൂരം മുമ്പോട്ടുപോവുകയും വേണം. നേതൃത്വം ഒരിക്കലും എന്‍എസ്എസിന്റേതുപോലെ, തന്നെക്കാള്‍ വലിയവനെ അസൂയപൂണ്ട് അസഭ്യക്കല്ലെറിഞ്ഞ് ഓടിക്കുന്ന ഒരു മാടമ്പികേന്ദ്രമാവാതെ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട. എങ്കിലും, ഒരിക്കല്‍ക്കൂടി ചോദിക്കട്ടെ. എവിടെയാണ് ഹിന്ദു?

ഇതു വല്ലതും ഹിന്ദു അറിയുന്നുണ്ടോ? മതേതരത്വത്തിന്റെ വിഴുപ്പുചുമന്ന് അതതുദിവസം തന്നെ അലക്കിത്തേച്ച് പരദ്രോഹിയായ രാഷ്‌ട്രീയക്കാരനെ വെള്ള ഉടുപ്പിക്കുന്ന വെളുത്തേട ജന്മമായിപ്പോയി അവന്റേത്. എന്തു ചെയ്യാം? എന്നിട്ടോ? ആ വിഴുപ്പു ചുമക്കാന്‍ സബ്‌സിഡി നിരക്കില്‍ ഓരോ കഴുതയെയെങ്കിലും കൊടുക്കാനുള്ള ഔദാര്യം ഭരണകൂടങ്ങള്‍ കാട്ടുന്നുമില്ല. അതുകൊണ്ട് എന്തുണ്ടാവുന്നു?

‘എന്റെ നാട് ഭാരതമാണെന്നും അതിന് ഒരു സംസ്‌കാരമുണ്ടെന്നും’ പറഞ്ഞ അക്കിത്തം വര്‍ഗീയവാദിയാകുന്നു. കുഞ്ഞുണ്ണിമാഷും സുഗതകുമാരിയും ഒ.വി.വിജയനും-എഴുത്തച്ഛന്‍ പോലും-വര്‍ഗീയവാദികളാകുന്നു. എഴുത്തച്ഛന്റെ പ്രതിമ

പറ്റില്ല. ഒ.വി.വിജയന്റെ മൂക്കുചെത്തി ഉപ്പിലിടും. പ്രേംനസീറിനു സ്മാരകം പാടില്ല. എന്നാല്‍ ‘കമലാ സുരയ്യയ്‌ക്ക്’ ഉടനേയുണ്ടാവണം സ്മാരകം. മാധവിക്കുട്ടിക്കു സ്മാരകം വേണ്ട. ബാലാമണിയമ്മയ്‌ക്കു വേണ്ട.

സാക്ഷാല്‍ നാലപ്പാടനുപോലും വേണ്ട. ഒരു മതേതര രാഷ്‌ട്രത്തിലെ ഇത്തരം മതധിക്കാരങ്ങള്‍ക്കിടയ്‌ക്ക് എവിടെയാണ് ഹിന്ദു?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)
India

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

പുതിയ വാര്‍ത്തകള്‍

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.